“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Thursday, June 25, 2015

സൗരയൂഥം - STD 5

സൗരയൂഥം


സൂര്യനും അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട്‌ ചേർന്ന്‌ കിടക്കുന്ന മറ്റു ജ്യോതിർ വസ്തുക്കളും ചേർന്ന സമൂഹത്തിനാണ് സൗരയൂഥം എന്ന്‌ പറയുന്നത്‌. സൗരയൂഥത്തിൽ 8 ഗ്രഹങ്ങളും, ആ ഗ്രഹങ്ങളുടെ 160തോളം ഉപഗ്രഹങ്ങളും, 3 കുള്ളൻ ഗ്രഹങ്ങളും ഉണ്ട്‌. ഇതിനു പുറമേ ഉൽക്കകളും, വാൽ നക്ഷത്രങ്ങളും, ഗ്രഹാന്തരീയ പടലങ്ങളും സൗരയൂഥത്തിൽ ഉണ്ട്‌. ഏതാണ്ട് 4.6 ബില്യൻ വർഷങ്ങൾക്ക് മുമ്പ് ഒരു ഭീമൻ തന്മാത്രാമേഘത്തിൽ(molecular cloud) നിന്നാണ് ഇവ രൂപം കൊണ്ടത്. ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നിവയെ ഭൂസമാന ഗ്രഹങ്ങൾ (terrestrial planet) എന്നു വിളിക്കുന്നു. ഇവയിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത് പാറകളും ലോഹങ്ങളുമാണ്. നാലു ബാഹ്യഗ്രങ്ങളെ വാതകഭീമന്മാർ (gas giants) എന്നു വിളിക്കുന്നു. ഇവ ആന്തരഗ്രഹങ്ങളെക്കാൾ പിണ്ഡം വളരെയധികം കൂടിയവയാണ്. ഏറ്റവും വലുപ്പമേറിയ ഗ്രഹങ്ങളായ വ്യാഴം, ശനി എന്നിവയിൽ ഹൈഡ്രജൻ, ഹീലിയം എന്നിവയാണ് പ്രധാന ഘടക വസ്തുക്കൾ. ഏറ്റവും പുറമെയുള്ള യുറാനസ്, നെപ്‌ട്യൂൺ എന്നിവയിൽ ജലം, അമോണിയ, മീഥൈൻ എന്നിവയുടെ ഹിമരൂപങ്ങളാണ് പ്രധാനമായും അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് ഇവയെ ഹിമഭീമന്മാർ (ice giants) എന്നും വിളിക്കുന്നു.
സൗരയൂഥം അനേകായിരം ചെറുപദാർത്ഥങ്ങളാലും സമ്പന്നമാണ്. ചൊവ്വക്കും വ്യാഴത്തിനും ഇടയിൽ കിടക്കുന്ന ഛിന്നഗ്രഹവലയം ഇത്തരം പദാർത്ഥങ്ങളാൽ സമ്പന്നമാണ്. ഇവയുടെ ഘടന ഭൂസമാനഗ്രഹങ്ങളുടെതു പോലെ തന്നെയാണ്. പാറകളും ലോഹങ്ങളും തന്നെയാണ് പ്രധാന ഘടകങ്ങൾ. നെപ്‌ട്യൂണിനു പുറത്തുള്ള കൈപ്പർ വലയം എന്നറിയപ്പെടുന്ന ഭാഗത്തും ഇതു പോലെയുള്ള നിരവധി പദാർത്ഥങ്ങളുണ്ട്. ഇവയിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത് ജലം, അമോണിയ, മീഥൈൻ എന്നിവയുടെ ഹിമരൂപങ്ങളാണ്. സെറസ്, പ്ലൂട്ടോ, ഹൗമിയ, മെയ്ക് മെയ്ക്, ഈറിസ് എന്നീ കുള്ളൻഗ്രഹങ്ങൾ ഈ മേഖലയിലാണുള്ളത്. സ്വന്തം ഗുരുത്വബലത്താൽ ഗോളാകാരം കൈക്കൊണ്ടവയാണിവ. വാൽനക്ഷത്രങ്ങൾ, ഗ്രഹാന്തരീയ ധൂളികൾ, ഉപഗ്രഹങ്ങൾ, ഗ്രഹവലയങ്ങൾ തുടങ്ങിയ പദാർത്ഥങ്ങൾ വേറെയുമുണ്ട്.
സൂര്യനിൽ നിന്നുള്ള പ്ലാസ്മ കണങ്ങളുടെ പ്രവാഹത്തെ സൗരവാതം എന്നു പറയുന്നു. ഇത് നക്ഷത്രാന്തരീയ മാധ്യമത്തിൽ(inter stellar medium) ഒരു കുമിള സൃഷ്ടിക്കുന്നു. ഇതിനെയാണ് ഹീലിയോസ്ഫിയർ എന്നു പറയുന്നത്. സൗരയൂഥത്തിന്റെ ഏറ്റവും പുറമെയുള്ള ഊർട്ട് മേഘം എന്നറിയപ്പെടുന്ന ഭാഗത്തു നിന്നാണ് ദീർഘകാല വാൽനക്ഷത്രങ്ങൾ വരുന്നത്.

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS