“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, June 16, 2015

കാബേജ്, കോളിഫ്ലൂര്‍ വിത്തുതൈകള്‍ തയ്യാറാക്കാം


കൃഷി പാഠം
കാബേജ്, കോളിഫ്ലൂര്‍ വിത്തുതൈകള്‍ തയ്യാറാക്കാം


ശീതകാല പച്ചക്കറി വിളയായ കാബേജ്, കോളിഫ്ലവര്‍ ഈ സമയത്ത് നട്ടാല്‍ കേരളത്തില്‍ എവിടെയും വിജയകരമായി വിളവെടുക്കാനാവും ഇതിന്റെ തൈകള്‍ സ്വന്തമായി ഉത്പാദിപ്പിക്കാം.
തൈകള്‍ ഒരു പ്രദേശത്തിനാവശ്യമായത് ഏതെങ്കിലും ഒരു സ്ഥലത്ത് കൂട്ടായി തയ്യാറാക്കുകയാണ് വേണ്ടത്.
നല്ലയിനം കാബേജ് വിത്തുകള്‍ ഇന്ന് സുലഭമാണ്. ഇപ്പോള്‍ വിത്തിട്ട് തൈകളാക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിക്കണം. എങ്കിലേ യഥാര്‍ഥ തണുപ്പുകാലമാകുമ്പോഴേക്കും കൃഷിയാരംഭിക്കാനാവൂ.
നല്ലവണ്ണം കമ്പോസ്റ്റായ ചകിരിച്ചോര്‍ ലഭ്യമാണെങ്കില്‍ അതുപയോഗിച്ച് തൈകള്‍ തയ്യാറാക്കാം. അല്ലെങ്കില്‍ മണലും ചാണകപ്പൊടിയും മേല്‍മണ്ണും കലര്‍ന്ന മിശ്രിതം ഉപയോഗിക്കാം.
ചാണകപ്പൊടിക്കു പകരം നന്നായി പാകംവന്ന മറ്റേതെങ്കിലും മണ്ണിര കമ്പോസ്റ്റ്‌പോലുള്ള കമ്പോസ്റ്റ് വളങ്ങള്‍ ഉപയോഗിക്കാം. ചകിരിച്ചോര്‍ കമ്പോസ്റ്റില്‍ രോഗകാരികളായ ഫംഗസ്സുകള്‍ ഉണ്ടാവാം. ഇതൊഴിവാക്കാന്‍ െ്രെടക്കോഡര്‍മയോ, സ്യുഡോമോണസോ ചേര്‍ക്കുന്നത് ഗുണംചെയ്യും.
ചാണകപ്പൊടിയാണെങ്കില്‍ ഒപ്പം െ്രെടക്കോഡര്‍മ ചേര്‍ത്തുകൊടുക്കാം. നനവ് ഉണ്ടാകണം. ഇത് ചേര്‍ത്ത് ഒരാഴ്ചയെങ്കിലും കഴിഞ്ഞേ വിത്തിടാവു.
െ്രെടക്കോഡര്‍മയുടെ പൂപ്പല്‍ വളര്‍ന്നു ചാണകപ്പൊടിയിലാകെ വ്യാപിക്കാനാണിത്. സീഡിലിങ് ട്രേകളിലോ, കപ്പുകളിലോ, പോളിത്തീന്‍ കവറുകളിലോ മിശ്രിതം നിറച്ചശേഷം വിത്തുകള്‍ നടാം.
െ്രെടക്കോഡര്‍മ, സ്യുഡോമോണസ് എന്നിവ ലഭിച്ചില്ലെങ്കില്‍ കോപ്പര്‍ ഓക്‌സി ക്ലോറൈഡ് വിഭാഗത്തില്‍പ്പെട്ട ഏതെങ്കിലും കുമിള്‍നാശിനി (ഫൈറ്റോലാന്‍/ബ്ലിറ്റോക്‌സ്/ബ്ലുകോപ്പര്‍) നാല് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി മിശ്രിതത്തില്‍ ഒഴിച്ചുകൊടുക്കണം. ഇതിനുശേഷം പത്തുദിവസം കഴിഞ്ഞു വിത്തിടാം. വിത്തിട്ട് ഉടനെ കുമിള്‍നാശിനി ഒഴിച്ചുകൊടുത്താല്‍ വിത്തിന്റെ കിളിര്‍പ്പ് ശതമാനം കുറയും.
ഭാഗികമായി തണല്‍ ലഭിക്കത്തക്കവിധം മഴയേല്‍ക്കാത്ത സ്ഥലത്ത് ഇവ സൂക്ഷിക്കണം. അന്‍പത് ശതമാനം തണല്‍ ലഭിക്കത്തക്കവിധം ഷെയിഡ് നെറ്റ് ഇടുകയാണെങ്കില്‍ ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരും.
വിത്തുകള്‍ മുളച്ചുവന്നശേഷവും ഇവയെ കുമിള്‍ബാക്ടീരിയ രോഗങ്ങളും കുരുന്നുതൈകളെ ആക്രമിച്ചേക്കാം. ഇതിന് പ്രതിരോധമായി മുളച്ചുവന്നതിനുശേഷം ഒന്നിടവിട്ട ദിവസങ്ങളില്‍ 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ആവശ്യാനുസരണം മരുന്നുലായനി തയ്യാറാക്കി തളിക്കണം.
സ്യൂഡോമോണസ് ലഭ്യമായില്ലെങ്കില്‍ മുകളില്‍ സൂചിപ്പിച്ച കോപ്പര്‍ ഓക്‌സിക്ലോറൈഡ് അല്ലെങ്കില്‍ തത്തുല്യ മരുന്ന് നാല് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ആഴ്ചയില്‍ ഒരുതവണ തോതില്‍ തളിച്ചുകൊടുക്കണം. രോഗം വരില്ലെന്ന് ഉറപ്പ് വരുത്താനാണിത്.തൈകള്‍ക്ക് രണ്ടാഴ്ച പ്രായമായാല്‍ 19:19:19 എന്ന വളം മിക്‌സ്ചര്‍ ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ കലര്‍ത്തി തളിക്കാം. ചെടികള്‍ നല്ല കരുത്തോടെ വളരുന്നതിന് ഇത് സഹായകമാകും. മൂന്ന് ദിവസത്തിനുശേഷം ഇതേ മിശ്രിതം രണ്ട് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം. കരുത്തോടെ വളരുന്ന ചെടികള്‍ക്ക് ഈ വളപ്രയോഗം വേണമെന്നില്ല. മൂന്നാഴ്ച പ്രായമാകുന്നതോടെ തൈകള്‍ പറിച്ചുനടാന്‍ പാകമാകും.

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS