ഇന്ന് ദേശീയ സ്കൂൾ സുരക്ഷാ ദിനം
ദേശീയ സ്കൂൾ സുരക്ഷാദിനവുമായി ബന്ധപ്പെട്ടു ഇന്ന് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്.
ദേശീയ സ്കൂൾ സുരക്ഷാദിനവുമായി ബന്ധപ്പെട്ടു ഇന്ന് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്.
ഹെഡ് മാസ്റ്റർ ജോണ്‍സൻ ഡാനിയേൽ പഠനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ക്ലാസ് നയിക്കുന്നു.
വീട്ടിലും വിദ്യാലയത്തിലും നാട്ടിലും നമ്മുടെ അനാസ്ഥയും അറിവില്ലായ്മയും മൂലം വൈദ്യുതി,ജലാശയം,കിണർ, വൃക്ഷങ്ങൾ,ഇടിമിന്നൽ എന്നിവയിലും റോഡിലും കുട്ടികൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന വിവിധ തരം ദുരന്തങ്ങളെക്കുറിച്ചും
അവ ഒഴിവാക്കാനാകുന്ന മാർഗങ്ങളെക്കുറിച്ചും അദ്ദേഹം ബോധവത്കരണം നടത്തി.
പിന്നീട് സയൻസ് ക്ലബ്ബിന്റെ ചുമതലയുള്ള ജിജോ സാർ പ്രകൃതി ദുരന്തങ്ങളും മുന്കരുതലും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു .
അതിനു ശേഷം നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ചുമതലയുള്ള ജയമോൾ ടീച്ചർ ക്ലാസ്സ് നയിച്ചു .
പിന്നീടു ലോകത്തിന്റെ പല ഭാഗത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന
പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും മനുഷ്യൻ തന്നെ അതിനു കാരണക്കാരനും ഇരയുമായിതീരുന്ന അവസ്ഥയെക്കുറിച്ചും സുരക്ഷാ മാർഗങ്ങളെക്കുറിച്ചും റെനിമോൾ ടീച്ചർ ക്ലാസ്സെടുത്തു.
No comments:
Post a Comment