“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Thursday, November 8, 2018

ആരോഗ്യ ബോധവൽക്കരണം

ആരോഗ്യ ബോധവൽക്കരണം 
ഡോ .സുധീഷ്‌കുമാർ [മെഡിക്കൽ ഓഫീസർ ,ഗവ.ആയുർവേദ ആശുപത്രി, നാട്ടകം ,(പള്ളം )
     പള്ളത്തു പ്രവർത്തിക്കുന്ന നാട്ടകം ഗവ.ആയുർവേദ ആശുപത്രിയിലെ ഡോ.സുധീഷ്‌കുമാർ ഇന്ന് 2 മണി മുതൽ 
3 വരെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി. വന്നെത്തിയ രക്ഷിതാക്കളുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറവായിരുന്നതു മൂലം കുട്ടികൾക്കായുള്ള ക്ലാസ്സായി ഡോക്ടർ സെഷൻ നയിച്ചു.ആധുനിക കാലത്തെ പല ജീവിത ശൈലീ രോഗങ്ങളുടെയും മൂലകാരണം തെറ്റായ ആഹാരരീതി ആയതിനാൽ തെറ്റായ ഭക്ഷണ രീതിയിൽ നിന്നും ശരീര ഘടനയ്ക്കനുയോജ്യമായ ഭക്ഷണ രീതി സ്വീകരിക്കണമെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു.
 കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ മാതാപിതാക്കൾ പ്രത്യേകശ്രദ്ധ പഠിപ്പിക്കണമെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു.ഐസ് ക്രീം, പാക്കറ്റ് ഫുഡ്, കോളകൾ എന്നിവ കുട്ടികൾ ഉൾപ്പെടെയുള്ളവർ സ്ഥിരമായി ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്നെണീറ്റു പ്രഭാത കൃത്യങ്ങൾ നിർവഹിച്ച ശേഷം ഈശ്വരസ്മരണയോടെ ദൈനംദിനകാര്യങ്ങളിൽ ഏർപ്പെടുകയാണ് ചെയ്യേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വാത-പിത്ത-കഫ ദോഷങ്ങളിൽ അധിഷ്ഠിതമായ ശരീര ഘടനയും പാരമ്പര്യവും രോഗങ്ങൾ നിലനിൽക്കുന്നതിനും തുടരുന്നതിനും ഇടയാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.എല്ലുകളുടെ തേയ്മാനം മൂലമുള്ള അസുഖങ്ങൾ വളരെയേറെ വർദ്ധിച്ചിരിക്കുന്നതായും അതിനാൽ എല്ലാവർക്കും വ്യായാമം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് സംശയനിവാരണമായിരുന്നു.അധ്യാപകർക്കും കുട്ടികൾക്കും പല കാര്യങ്ങളെ സംബന്ധിച്ച് സംശയങ്ങൾ ഉന്നയിക്കുന്നതിനു അവസരം ലഭിച്ചു. ഡോക്ടർ എന്നതിലുപരി കുട്ടികളുടെ ജ്യേഷ്ഠൻ എന്നരീതിയിൽ അദ്ദേഹം ഇടപെട്ടത് ക്‌ളാസ് അത്യാകർഷകമാക്കി.വരും നാളുകളിൽ ഡിജിറ്റൽ പ്രൊജക്ടർ ഉപയോഗിച്ച് മാതാപിതാക്കൾക്കും കുട്ടികൾക്കും ആകർഷകമായി ക്‌ളാസ്സുകൾ നടത്താവുന്നതാണെന്നും ഡോക്ടർ അറിയിച്ചു.
തുടർന്ന് ഡോക്ടർക്കും അദ്ദേഹത്തോടൊപ്പം വന്നു ചേർന്ന ടെക്നിക്കൽ അസിസ്റ്റന്റ് ആയ രഞ്ജിത്തിനും രക്ഷിതാക്കൾക്കും കുട്ടികൾക്കും അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാർക്കും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബിന്ദു ടീച്ചർ നന്ദി രേഖപ്പെടുത്തി.

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS