മലയാളത്തിളക്കം തുടങ്ങി...
മലയാള ഭാഷാശേഷികളെ ഉണർത്തുവാനും വളർത്തുവാനും കുട്ടികളിലെ ഭാഷാ പോരായ്മകൾ അകറ്റുവാനുമുള്ള പരിപാടിയായ മലയാളത്തിളക്കം നമ്മുടെ സ്‌കൂളിലും തുടങ്ങി. സുബി ടീച്ചറും ആൻസമ്മ ടീച്ചറുമാണ് ഈ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഇവരുടെ ശിക്ഷണത്തിൽ കുട്ടികൾ മികവുകൾ കൈവരിച്ചുകൊണ്ടിരിക്കുന്നു. ലിഖിത രൂപത്തിന് പ്രാധാന്യം ലഭിക്കാതിരുന്നത് ഈ പ്രവർത്തനത്തിലൂടെ മാറ്റിയെടുക്കാമെന്നാണ് കരുതുന്നത്. ഉച്ചാരണ വൈകല്യവും മാറേണ്ടതുതന്നെയാണ്. അക്ഷരങ്ങളും പദങ്ങളും എഴുതിപ്പഠിച്ചിരുന്ന കാലത്ത് നമുക്ക് ഇത്രയും തെറ്റുകൾ ഉണ്ടായിരുന്നില്ല.
No comments:
Post a Comment