“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Sunday, September 13, 2015

കുടക്കല്ല്

കുടക്കല്ല്


അരിയന്നൂർ കുടക്കല്ല്
മഹാശിലായുഗത്തിലെ ശിലാനിർമ്മിതികളാണ് കുടക്കല്ലുകൾ. മഹാശിലായുഗത്തിലെ മനുഷ്യരുടെ മൃതശരീരം സൂക്ഷിക്കാൻ ആക്കാലത്തെ ആളുകൾ നിർമ്മിച്ചിവയാണിതെന്നു കരുതപ്പെടുന്നു. കേരളത്തിൽ മാത്രമാണ് കുടക്കല്ലുകൾ കാണപ്പെടുന്നത്. കുഴികളിൽ നന്നങ്ങാടിയിൽ അടക്കം ചെയ്യുന്ന മൃതദേഹങ്ങൾക്കു ചുറ്റും മൂന്നോ നാലോ വെട്ടുകല്ലുകളും മുകളിൽ കൂണാകൃതിയിലോ ഓലക്കുടയുടെ ആകൃതിയിലോ ഉള്ള കല്ലും നാട്ടുന്നതാണ് സാധാരണ കുടക്കല്ലിന്റെ ആകൃതിയും പ്രകൃതിയും.

 നന്നങ്ങാടി 
ശവം അടക്കുന്നതിനു മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന വലിയ മൺപാത്രം (ഒരുതരം ശവക്കല്ലറ) ആണു നന്നങ്ങാടി. ഗ്രാമ്യമായി ചാറ എന്ന പേരിലും അറിയപ്പെടുന്നു. മൃതദേഹം ഭരണികളിലാക്കി മണ്ണിനടിയിൽ കുഴിച്ചിടുകയായിരുന്നു പതിവ്. മുതുമക്കച്ചാടി എന്നും പേരുണ്ട്. മൃതദേഹങ്ങളുടെ കൂടെ ആയുധങ്ങൾ, പാത്രങ്ങൾ എന്നിവയും അടക്കം ചെയ്തിരുന്നു. കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്നും നന്നങ്ങാടികൾ കണ്ടുകിട്ടിയിട്ടുണ്ട്. പ്രാചീന തമിഴ് കൃതികളിൽ ഇതേക്കുറിച്ചുള്ള സൂചനകൾ കാണാം.

ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് വനങ്ങൾ ,കുന്നത്തൂർ താലൂക്കിലെ പൂതംകര,തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ,കണ്ടാണശ്ശേരി,പോർക്കളം, ഇയ്യാൽ,കാട്ടകാമ്പൽ,ചെറുമനങ്ങാട്,വയനാട്ടിലെ എടക്കൽ,ഗുരുവായൂരിനടുത്ത് അരിയന്നൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ കൂടുതലായുള്ളത്.

വിവിധ തരത്തിലുള്ള താഴെപറയുന്ന മഹാശിലായുഗസ്മാരകങ്ങളാണ് കേരളത്തിൽ കണ്ട് വരുന്നത്.
  • 1.കല്ലറകൾ(Dolmenoid cists)
  • 2.മേശക്കല്ലുകൾ(Capstone flush)
  • 3.കൽ വൃത്തങ്ങൾ(Cairn circles)
  • 4.കുടക്കല്ലുകൾ(Umbrella stones)
  • 5.തൊപ്പിക്കല്ലുകൾ(Hood stones)
  • 6.നടുകല്ലുകൾ
  • 7.നന്നങ്ങാടികൾ അഥവ താഴികൾ
മുനിയറ   
 നന്നങ്ങാടി


കുടക്കല്ല് പറമ്പ്

കുടക്കല്ല് പറമ്പിന്റെ ഒരു വിദൂര വീക്ഷണം
കുടക്കല്ല് പറമ്പിന്റെ ഒരു വിദൂര വീക്ഷണം
ചരിത്രാതീതകാലത്തെ ഒരു മെഗാലിത്ത് ശവകൂടീരമാണ് തൃശ്ശൂർ ജില്ലയിലെ ചിറമനങ്ങാടിലെ കുടക്കല്ല് പറമ്പ്. ഇവിടെ വളരെ ചെറിയ ഒരു സ്ഥലത്ത് 69 മെഗാലിത്ത് സ്മാരകങ്ങൾ കാണപ്പെടുന്നു. ഇവിടെ തൊപ്പിക്കല്ലുകളും, കുടക്കല്ലുകളും, മൂടിക്കല്ലുകളും, കൾവൃത്തങ്ങളും അടക്കം പല തരത്തിലെ കുടീരങ്ങൾ കാണാം. എ.എസ്.ഐയുടെ അഭിപ്രായത്തിൽ ക്രിസ്തുവിനും 2000 വർഷങ്ങൾ മുൻപായിരിക്കണം ഈ സ്മാരകങ്ങൾ നിർമ്മിക്കപ്പെട്ടത്. അവർ ഇതിനെ ഒരു കേന്ദ്രീകൃത സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്.



No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS