“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Monday, February 2, 2015

ജി.ശങ്കരക്കുറുപ്പ് ചരമദിനം 2/2/2014

ജി.ശങ്കരക്കുറുപ്പ് ചരമദിനം 

മലയാളത്തിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്. 


1901 ജൂണ്‍ 3 ന്‌, ശങ്കരവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് അദ്ദേഹം ജനിച്ചു. 17-ആം വയസ്സില്‍ ഹെഡ് മാസ്റ്ററായി ജോലിയില്‍ പ്രവേശിച്ചു. 1937ൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1956ല്‍ അദ്ധ്യാപകജോലിയില്‍ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. 1978 ഫെബ്രുവരി 2ന്‌ അന്തരിച്ചു.
1901 ജനനം
1919 വൈക്കം കോണ്‍വെന്റ് സ്കൂളില്‍ അധ്യാപകന്‍
1926 തൃശൂര്‍ ട്രെയിനിങ് കോളേജില്‍
1937 എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകന്‍
1961 കേരള സാഹിത്യ അക്കാദമി പുരസ്കാരം
1963 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
1965 ജ്ഞാനപീഠം
1978 മരണം
കൃതികൾ
സൂര്യകാന്തി (1933)[2]
നിമിഷം (1945)
ഓടക്കുഴൽ (1950)
പഥികന്റെ പാട്ട് (1955)
വിശ്വദർശനം (1960)
മൂന്നരുവിയും ഒരു പുഴയും (1963)
ജീവനസംഗീതം (1964)
സാഹിത്യകൗതുകം (3 വാല്യങ്ങൾ 1968)
പൂജാപുഷ്പം ( 1969‌)
ഉപന്യാസങ്ങൾ
ഗദ്യോപഹാരം (1947)
മുത്തും ചിപ്പിയും (1958)
ആത്മകഥ
ഓര്‍മ്മയുടെ ഓളങ്ങൾ [1]
തര്‍ജ്ജമകൾ
മേഘച്ഛായ ( കാളിദാസന്റെ മേഘദൂതിന്റെ വിവർത്തനം )
ഗീതാഞ്ജലി ( ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവര്‍ത്തനം )
വിലാസലഹരി (1931) (ഒമര്‍ ഖയ്യാമിന്റെ റുബായിയത്തിന്റെ വിവര്‍ത്തനം)[2]
ജീവചരിത്രങ്ങൾ
ടിപ്പു
ഹൈദരാലി
ബാല കവിതാ സമാഹാരങ്ങൾ
ഓലപ്പീപ്പി
കാറ്റേ വാ കടലേ വാ
ഇളംചുണ്ടുകൾ
പുരസ്കാരങ്ങൾ
1961ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, 1963ല്‍കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എന്നിവ അദ്ദേഹത്തിന്റെ വിശ്വദർശനം എന്ന കൃതിക്ക് ലഭിച്ചു. ആദ്യത്തെ ജ്ഞാനപീഠം[3] ജേതാവായിരുന്നു അദ്ദേഹം. 1967ല്‍ സോവിയറ്റ് ലാന്റ് നെഹ്റു അവാർഡ് ലഭിച്ചു.1965-ൽ ഓടക്കുഴൽ എന്ന കൃതിക്കാണ് അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചത്. കൂടാതെ പദ്മഭൂഷണ്‍ ബഹുമതിയും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്.
വിമർശനം
വളരെയധികം നിരൂപക ശ്രദ്ധ നേടിയിട്ടുള്ള കവിതകളാണ് ജിയുടേത്. സുകുമാർ അഴീക്കോട് രചിച്ച "ശങ്കര കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" എന്ന ഖണ്ഡന നിരൂപണം നിരവധി അനുകൂല-പ്രതികൂല സംവാദങ്ങള്‍ക്ക് കാരണമായി.
 

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS