ഭാരതീയസംഗീതം
ഉൽപ്പത്തിയും ചരിത്രവും
മൂവായിരം കൊല്ലത്തെ പഴക്കമുണ്ട് ഭാരതീയസംഗീതത്തിന്. വേദകാലത്താണ് ഭാരതീയസംഗീതം ആരംഭിച്ചത്. ആദിയിൽ, ഉദാത്തമെന്നും (രി) അനുദാത്തമെന്നും (നി) രണ്ടു സ്വരസ്ഥാനങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഋഗ്വേദകാലഘട്ടത്തിൽ സ്വരിതം എന്ന മുന്നാംസ്വരസ്ഥാനം ഇവക്കിടയിൽ നിലവിൽ വന്നു (നി,സ,രി എന്നിവ). പിന്നീട്, സാമവേദകാലഘട്ടത്തിൽ, രണ്ടു സ്വരങ്ങൾ കൂടിച്ചേർന്ന് അഞ്ചുസ്വരങ്ങളായി (ഗ, രി, സ, നി, ധ), . ക്രമേണ, രണ്ടുസ്വരങ്ങൾ ഉൾപ്പെടുത്തി ഉപനിഷദ് ഘട്ടത്തിൽ, മ, ഗ, രി, സ, നി, ധ, പ എന്ന് സ്വരങ്ങൾ ഏഴെണ്ണമായി.[1]വാഗ്ഗേയകാരന്മാർ
ഒരു കൃതി രചിക്കുകയും അതിനെ അവതരിപ്പിക്കേണ്ട രീതിയിൽ സംഗീതം ചിട്ടപ്പെടുത്തുകയും ചെയ്യുന്നവരെയാണ് വാഗ്ഗേയകാരന്മാർ എന്നറിയപ്പെടുന്നത്. കർണാടകസംഗീതത്തിൽ നിരവധി പ്രശസ്തരായ വാഗ്ഗേയകാരന്മാരുണ്ട്.വാഗ്ഗേയകാരന്മാർ മൂന്ന് തരത്തിലുണ്ട്.
- ഉത്തമവാഗേയകാരൻ
- മധ്യമവാഗേയകാരൻ
- അധമവാഗേയകാരൻ
പുരന്ദരദാസൻ
ത്രിമൂർത്തികൾ
ശ്യാമശാസ്ത്രികളുടെ(1762-1827) രചനയിലുള്ള ഗുണനിലവാരവും, മുത്തുസ്വാമിദീക്ഷിതരുടെ ( 1776-1827) രചനാവൈവിദ്ധ്യവും, ത്യാഗരാജന്റെ ( 1759?- 1847) കൃതികളുടെ വൈപുല്യവും കാരണം, അവരെ കർണാടകസംഗീതത്തിലെ ത്രിമൂർത്തികൾ ആയി കണക്കാക്കപ്പെടുന്നു.മറ്റുള്ളവർ
ത്രിമൂർത്തികൾക്ക്, മുമ്പുണ്ടായിരുന്ന പ്രമുഖർ, വ്യാസതീർത്ഥൻ, കനകദാസൻ, ഗോപാലദാസൻ, മുത്തു താണ്ഡവർ (1525 - 1625), അരുണാചലകവി( 1712- 1779) മാരിമുത്ത പിള്ളൈ എന്നിവരാണ്.അന്നാമാചാര്യ, ഊത്തുക്കാട് വെങ്കടസുബ്ബയ്യർ, സ്വാതി തിരുനാൾ, നാരായണ തീർത്ഥ, പട്ടണം സുബ്രഹ്മണ്യ അയ്യർ, പൂച്ചി ശ്രീനിവാസ അയ്യങ്കാർ, മൈസൂർ വാസുദേവാചാര്യ, മുത്തയ്യ ഭാഗവതർ, കോടീശ്വര അയ്യർ, ഗോപാലകൃഷ്ണ ഭാരതി, പാപനാശം ശിവൻ, സുബ്രഹ്മണ്യ ഭാരതിയാർ, സദാശിവ ബ്രഹ്മേന്ദ്രർ എന്നിവരും പ്രമുഖ വാഗ്ഗേയകാരന്മാരാണ്.
മുഖ്യ സമ്പ്രദായങ്ങൾ
കർണ്ണാടകസംഗീതത്തിന്റെ പ്രകൃതി
ശ്രുതി
ശ്രവ്യമായ ധ്വനിയെയാണ് ശ്രുതി എന്നു വിളിക്കുന്നത്.സ്വരം
ഏഴുസ്വരങ്ങളാണ് പ്രധാനമായും സ,രി,ഗ,മ,പ,ധ,നി എന്നിങ്ങനെ. ഇവ യഥാക്രമം ഷഡ്ജം, ൠഷഭം, ഗാന്ധാരം, മധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്നിങ്ങനെ അറിയപ്പെടുന്നു. ഇവ ശ്രുതിഭേദമനുസരിച്ച് 16 തരത്തിലാണുള്ളതെങ്കിലും 12 സ്വരസ്ഥാനങ്ങളിലായാണ് നിബന്ധിച്ചിരിയ്ക്കുന്നത്.രാഗം
മനസ്സിനെ രഞ്ജിപ്പിയ്ക്കുന്നതാണ് രാഗം. 16 സ്വരങ്ങളുടെ 12 സ്വരസ്ഥാനങ്ങളിലുള്ള അടുക്കിവെപ്പിലൂടെ 72 മേളകർത്താരാഗങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇവയുടെ ശ്രുതിഭേദമനുസരിച്ച് 34776 വർജരാഗങ്ങളും ആവർത്തനങ്ങളൊഴിച്ചാൽ 28632 രാഗങ്ങളും ഉണ്ടാക്കാം. മേളകർത്താരാഗങ്ങളിൽനിന്നും ഉത്‌പാദിപ്പിയ്ക്കുന്ന രാഗങ്ങളെ ജന്യരാഗങ്ങളെന്ന് പറയുന്നു. നവരസങ്ങളെ ധ്വനിപ്പിയ്ക്കാനുള്ള കഴിവ് രാഗങ്ങൾക്കുണ്ട്. എന്നാൽ ഏതുരാഗത്തിനും ഏതുഭാവത്തേയും ഉദ്ദീപിപ്പിയ്ക്കാനുള്ള കഴിവുണ്ടെന്നത്രേ പണ്ഡിതമതം. ഉദാഹരണങ്ങൾ താഴെ പറയുന്നു.- ശൃംഗാരം-ഭൂപാളം,കല്യാണി,നീലാംബരി
- ഹാസ്യം-വസന്ത
- കരുണം-ഫലമഞ്ജരി,ആനന്ദഭൈരവി,മുഖാരി
- വീരം-നാട്ട,പന്തുവരാളി,സാരംഗം
- ഭയം-മാളവി
- ബീഭൽസം-ശ്രീരാഗം
- രൗദ്രം-ഭൈരവി
- അത്‌ഭുതം-ബംഗാള
- ശാന്തം-എല്ലാരാഗങ്ങളും
താളം
ഇവയെക്കൂടാതെ ചാപ്പ് താളങ്ങൾ, ദേശാദി,മദ്ധ്യാദി താളങ്ങൾ എന്നീ താളവിഭാഗങ്ങളിലുമുള്ള കീർത്തനങ്ങളും കർണ്ണാടക സംഗീതത്തിൽ പൊതുവെ കണ്ടു വരുന്നു.
കൃതി
1. പല്ലവി. ഒന്നോ രണ്ടോ വരികൾ.2. അനുപല്ലവി. രണ്ടാം വരി, അഥവാ ശ്ലോകം. രണ്ട് വരികൾ.
3. ചരണം. അവസാനത്തേതും, ഏറ്റവും നീണ്ടതുമായ വരികൾ. അനുപല്ലവിയുടെ രീതികൾ അനുകരിക്കുന്നു. ഒന്നിലധികം ചരണങ്ങൾ ഉണ്ടാകാം.
ഇത്തരം ഗാനങ്ങളെ കീർത്തനം അഥവാ കൃതി എന്ന് പറയുന്നു. കൃതികളിൽ, ചിട്ടസ്വരവും ഉൾപ്പെടാം. അതിൽ, വാക്കുകൾ ഉണ്ടാവില്ല. സ്വരങ്ങൾ മാത്രം ഉണ്ടാകും.
മറ്റു ചിലതിൽ, ചരണത്തിന്റെ അവസാനം, പാദങ്ങൾ ഉണ്ടാവുകയും, അവ മദ്ധ്യമേഖല എന്നറിയപ്പെടുകയും ചെയ്യുന്നു. അത് ചരണത്തിനു ശേഷം, ഇരട്ടി വേഗതയിൽ പാടുന്നു.
വർണ്ണം
ഒരു രാഗത്തിന്റെ പ്രധാനപ്പെട്ട സഞ്ചാരങ്ങളെല്ലാം വിവരിക്കുന്ന ഭാഗമാണിത്. ഏത് സ്വരസ്ഥാനങ്ങൾ എപ്രകാരം ആലപിക്കണം എന്നിങ്ങനെ.പല തരത്തിലുള്ള വർണ്ണങ്ങൾ ഉണ്ടെങ്കിലും പൊതുവായി ഒരോ വർണ്ണത്തിനും പല്ലവി, അനുപല്ലവി, ചരണം എന്നിങ്ങനെ കാണാം. കച്ചേരികൾ ആരംഭിക്കുന്ന സമയത്താണ് വർണ്ണം ആലപിക്കുന്നത്. ആലപിക്കാൻ ഉദ്ദേശിക്കുന്ന പ്രധാനരാഗത്തിനെ കുറിച്ചുള്ള പൊതുധാരണ ഇപ്രകാരം ലഭിക്കുന്നു.മനോധർമ്മസംഗീതം
സംഗീതക്കച്ചേരികളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മനോധർമ്മം പ്രയോഗിക്കൽ(Improvisation). കല്പനാസംഗീതം എന്നും ഇതിനെ പറയുന്നു. മനോധർമ്മം രാഗാലാപനം,നിറവൽ,കല്പനാസ്വരം,താന,രാഗം താനം പല്ലവി,തനിയാവർത്തനം എന്നിങ്ങനെ അവതരിപ്പിക്കപ്പെടുന്നു.രാഗാലാപനം
രാഗാലാപനം എന്ന്തു കൊണ്ട് രാഗത്തിന്റെ അവതരണത്തേയും രാഗവിസ്താരത്തേയും ആണ് ഉദ്ദേശിക്കുന്നത്.രാഗലക്ഷണപ്രകാരം മനസ്സിലാക്കാൻ ഉതകും വിധം സ്വരസ്ഥാനങ്ങളിലൂടെ രാഗത്തെ അവതരിപ്പിക്കുന്നു.ശേഷം ആലപിക്കുന്ന ഗാനം ഈ രാഗത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. വ്യത്യസ്ത വേഗങ്ങളിലാണ് ആലാപനം നടത്തുന്നത്- അക്ഷിപ്തിക
- രാഗവർദ്ധിനി
- മാഗരിണി
നിറവൽ
കർണാടക സംഗീതത്തിലെ മനോധർമ്മസംഗീതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നിറവൽ അഥവാ സാഹിത്യവിന്യാസം .കൃതികളിലെ ഒരു പ്രത്യേകവരിയിലെ സ്വരങ്ങളുടെ വിസ്താരം താളത്തിനുള്ളിൽ നിന്നുകൊണ്ട് നടത്തുന്നു.രാഗഭാവത്തെ കൂടുതലായി മനസ്സിലാക്കാൻ ഇത് ഉപകരിക്കുന്നു. കൃതിയുടെ ചരണത്തിലാണ് സാഹിത്യവിന്യാസം നടത്തുന്നത്.അടിസ്ഥാനരാഗഭാവത്തിൽ നിന്നുകൊണ്ട്,കലാകാരന്റെ ഭാവനയനുസരിച്ച് വിവിധ തരത്തിൽ രാഗത്തിന്റെ വിവിധരസങ്ങളും ഭാവങ്ങളും വിവരിക്കുന്നു.കൽപ്പനാസ്വരം
താനം
മനോധർമ്മത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് താനം.വീണക്ക് അകമ്പടിയായി ത,നം,തോം,ആ,നോം,ന എന്നീ ഏകസ്വരങ്ങൾ ഉപയോഗിച്ച് രാഗത്തെ വിസ്തരിക്കുന്നു.രാഗം താനം പല്ലവി
കച്ചേരികളിലെ പ്രധാന ഇനമാണ് രാഗം താനം പല്ലവി. മനോധർമ്മത്തിൽ ഉപയോഗിക്കുന്നു. പേരു സൂചിപ്പിക്കും പ്രകാരം രാഗാലാപനവും താനവും പല്ലവിയി ആലപിക്കലും ആണ് ഇതിൽ.തനിയാവർത്തനം
കച്ചേരികളിൽ മൃദംഗം, ഗഞ്ചിറ, ഘടം തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് സംഗീതജ്ഞർക്ക് അകമ്പടി നൽകുന്നു. ഇവയിൽ പ്രധാന സ്ഥാനം മൃദംഗത്തിനുണ്ട്. തനിയാവർത്തനം ഒരു കലാകാരന്റെ ധിഷണയേയും ക്രിയാത്മകതയേയും പ്രദർശിപ്പിക്കുന്ന ഒന്നാണ്. പ്രധാന രാഗത്തിന്റെ ആലപനം കഴിഞ്ഞാലാണ് തനിയാവർത്തനം നടത്തുന്നത്. പ്രധാനരാഗത്തിന്റെ ശേഷം വിപുലീകരണം എന്ന നിലയിലാണ് ഇത് നടത്തുന്നത്.കച്ചേരി
കർണാടകസംഗീതക്കച്ചേരികളിൽ വിവിധതരം രചനകൾ, അവതരിക്കപ്പെടുന്നു. കർണാടക സംഗീതം, വിവിധ രാഗങ്ങളിൽ ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ഓരോ രാഗത്തിന്റേയും, സ്വരത്തിൽ നിന്ന് വ്യതിചലിച്ച് പാടാറില്ല. ഓരോ രചനയും, കൃത്യമായ സ്വരങ്ങളും താളവും അടങ്ങിയവയാണ്.
കച്ചേരികൾ തുടങ്ങുന്നത് വർണം അല്ലെങ്കിൽ ശ്രുതി ആലപിച്ചാണ്. വർണത്തിൽ മിക്കവാറും അടങ്ങിയിരിക്കുന്നത് സ്വരങ്ങളാണെങ്കിലും, അതിന്, സാഹിത്യവും ഉണ്ടാവാറുണ്ട്. അത് ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കൂടുതൽ സഹായിക്കുന്നു. വർണ്ണത്തിനുശേഷം, ചിലപ്പോൾ, ഈശ്വരസ്തുതിയും അവതരിപ്പിക്കാറുണ്ട്.
വർണ്ണം, അഥവാ സ്തുതിഗീതത്തിനുശേഷം, കച്ചേരിക്കാരൻ, കൂടുതൽ നീണ്ടുനിൽക്കുന്ന കീർത്തനങ്ങൾ പാടുന്നു. ഓരോ കൃതിയും, ഒരു പ്രത്യേക രാഗത്തിൽ ഉള്ളവയായിരിക്കും. ചിലത്, ഒന്നിലധികം രാഗത്തിൽ ഉള്ളവയും ആവാം. ഇവയെ രാഗമാലിക എന്നു വിളിക്കുന്നു. (രാഗത്തിന്റെ മാലകൾ).
അവതരണകീർത്തനം പാടിയശേഷം, താളത്തിനനുസരിച്ച്, കല്പനാസ്വരം പാടുന്നു.
കർണ്ണാടകസംഗീതപഠനം
ചിഹ്നനം
ചിഹ്നനം വളരെ മുൻപ് മുതൽ തന്നെ കർണാടകസംഗീതത്തിൽ നിലവിലുണ്ടായിരുന്നു.ആദ്യകാലങ്ങളിൽ കർണാടക സംഗീതകൃതികൾ വാഗ്രൂപത്തിൽ മാത്രമേ പ്രചരിച്ചിരുന്നുള്ളൂ.ഈ സമ്പ്രദായത്തിനുണ്ടായിരുന്ന പ്രധാന പോരായ്മ ഒരു പ്രത്യേക വാഗ്ഗേയകാരന്റെ കൃതികൾ പഠിക്കണെമെങ്കിൽ അദ്ദേഹത്തിന്റെ ശിഷ്യപരമ്പരകളോ തന്നെ വേണ്ടിവനിരുന്നു. ചിഹ്നനത്തിന്റെ എഴുത്തുപകർപ്പുകൾ 1ആം നൂറ്റാണ്ടിന്റെ അവസാനത്തിലോ 18ആം നൂറ്റാണ്ടിന്റെ ആരംഭത്തിലോ അതിന്റെ ഉത്ഭവം കാണിക്കുന്ന രേഖകൾ തഞ്ചാവൂരിൽ കണ്ടെത്തിയിട്ടുണ്ട്. സരസ്വതി മഹൽ ലൈബ്രറിയിൽ കൈയ്യെഴുത്തുപ്രതികൾ ഇപ്പോഴും ലഭ്യമാണ്സമകാലീന സംഗീതജ്ഞർ
കർണാടകസംഗീതത്തിൽ സ്ത്രീകളിൽ, ത്രിമൂർത്തികളായി അറിയപ്പെടുന്നത്, എം.എൽ. വസന്തകുമാരി, എം.എസ്. സുബ്ബലക്ഷ്മി, ഡി.കെ. പട്ടമ്മാൾ എന്നിവരാണ്. ഇവരും, ഒപ്പം, മുത്തയ്യ ഭാഗവതർ, മൈസൂർ വാസുദേവാചാർ, അരൈക്കുടി രാമാനുജ അയ്യങ്കാർ, മുസിരി സുബ്രഹ്മണ്യ അയ്യർ, മഹാരാജപുരം വിശ്വനാഥ അയ്യർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ജി.എൻ. ബാലസുബ്രഹ്മണ്യം, മധുരൈ മണി അയ്യർ എന്നിവരും, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം മുതലുള്ള കാലത്തെ കർണാടകസംഗീതത്തിന്റെ സുവർണ്ണകാലഘട്ടമാക്കി മാറ്റി. അക്കാലത്തുണ്ടായിരുന്ന മറ്റു പ്രമുഖർ, ആലത്തൂർ വെങ്കടേശ്വര അയ്യർ, പ്രൊഫ. മൈസൂർ വി. രാമനാഥൻ, എം.ഡി. രാമനാഥൻ, എം. ബാലമുരളീകൃഷ്ണ, എസ്. രാമനാഥൻ, കെ. വി. നാരായണസ്വാമി, മഹാരാജപുരം സന്താനം, ഡി.കെ. ജയരാമൻ, നെഡുനുരി കൃഷ്ണമൂർത്തി, ടി. കെ. രംഗാചാരി, ശിർകാഴി ഗോവിന്ദരാജൻ, വൈരമംഗലം ലക്ഷ്മിനാരായണൻ, മനക്കൽ രംഗരാജൻ, തഞ്ചാവൂർ ശങ്കര അയ്യർ, പി.എസ്. നാരായണസ്വാമി, ജോൺ ബി. ഹിഗ്ഗിൻസ്, ആർ.കെ. ശ്രീകണ്ഠൻ, ആർ. വേദവല്ലി എന്നിവരാണ്.ഇന്നുള്ള വായ്പ്പാട്ടുകാരിൽ പ്രമുഖർ, മധുരൈ ടി.എൻ.ശേഷഗോപാലൻ, ടി.വി. ശങ്കരനാരായണൻ, കെ.ജെ. യേശുദാസ്, നിത്യശ്രീ മഹാദേവൻ, വിജയ് ശിവ, സുധാ രഘുനാഥൻ, അരുണ സായിറാം, ഉണ്ണികൃഷ്ണൻ, എസ്. സൗമ്യ, ശീർകാഴി ശിവചിദംബരം, സഞ്ജയ് സുബ്രഹ്മണ്യൻ , ബോംബെ ജയശ്രീ, ടി.എം. കൃഷ്ണ, മഹാരാജപുരം രാമചന്ദ്രൻ, ഓ.എസ്. ത്യാഗരാജൻ, ഓ.എസ്. അരുൺ എന്നിവരാണ്.
വയലിനിൽ പ്രമുഖർ ടി. ചൌഡയ്യ, രാജമാണിക്കം പിള്ളൈ, പാപ്പ വെങ്കടരാമയ്യ, ദ്വാരം വെങ്കടസ്വാമി നായ്ഡു, എന്നിവർ വയലിനിൽ പ്രാഗൽഭ്യം തെളിയിച്ചവരാണ്. ഇപ്പോൾ ജീവിച്ചിരിക്കുന്ന വയലിൻ വായിക്കുന്നവരിൽ ടി.എൻ. കൃഷ്ണൻ, എം.എസ്. ഗോപാലകൃഷ്ണൻ,ലാൽഗുഡി ജയരാമൻ, എം. ചന്ദ്രശേഖരൻ, എം.എസ്.എൻ. മൂർത്തി, എം.എസ്. അനന്തരാമൻ, ഡോക്ടർ മൈസൂർ മഞ്ജുനാഥ്, കുന്നക്കുടി വൈദ്യനാഥൻ, മൈസൂർ നാഗരാജ്, ഡൽഹി പി. സുന്ദർ രാജൻ, എം. ബാലമുരളീകൃഷ്ണ എന്നിവർ, പുരാതന ശൈലികൾ പിന്തുടരുന്നു.
മൃദംഗവാദനത്തിൽ കേൾവികേട്ടവർ, പാലക്കാട് മണി അയ്യർ, പളനി സുബ്രഹ്മണ്യം പിള്ളൈ, സി.എസ്. മുരുഗഭൂപതി, പാലക്കാട് രഘു, ഉമയല്പുരം ശിവരാമൻ, ടി.വി. ഗോപാലകൃഷ്ണൻ, ടി.കെ. മൂർത്തി, കമലാകർ റാവു, മാന്നാർഗുഡി ഈശ്വരൻ, മാവേലിക്കര വേലുക്കുട്ടി, ഗുരുവായൂർ ദൊരൈ, കാരൈക്കുടി മണി എന്നിവരാണ്.
ഓടക്കുഴൽ വായിക്കുന്നവരിൽ പ്രമുഖർ, എൻ. രമണി, ജി.എസ്. രാജൻ, ത്യാഗരാജൻ, മാല ചന്ദ്രശേഖരൻ, ശശാങ്ക് സുബ്രഹ്മണ്യം, സിക്കിൽ സിസ്റ്റേർസ് എന്നിവരാണ്.
ഘടം വായനയിലെ പ്രമുഖർ, ടി.എച്ച്. വിനായക് റാം, ടി. എച്ച്. സുഭാഷ്ചന്ദ്രൻ, എൻ ഗോവിന്ദരാജൻ എന്നിവരാണ്.
ചില ആധികാരികഗ്രന്ഥങ്ങൾ
കർണാടകസംഗീതത്തെക്കുറിച്ചും, വിവിധകാലഘട്ടങ്ങളിൽ അതിൽ വന്നിട്ടുള്ള പരിഷ്കാരങ്ങളെക്കുറിച്ചും ആധികാരികമായി മനസ്സിലാക്കാൻ താഴെ കൊടുത്തിട്ടുള്ള കൃതികൾ അവലംബിക്കാം. ഇതിൽ പലതിന്റേയും മൂലഗ്രന്ഥങ്ങൾ സംസ്കൃതത്തിൽ രചിക്കപ്പെട്ടവയാണ്. ചിലതിന് രണ്ടായിരം വർഷത്തിലേറെ പഴക്കമുണ്ട്.- സംഗീത രത്നാകരം - ശാർങ്ഗദേവ
- സംഗീത സമ്പ്രദായ പ്രദർശിനി - സുബ്രഹ്മണ്യ ദീക്ഷിതർ
- സംഗീത ചന്ദ്രിക - മാണിക്ക മുതലിയാർ
- സ്വരമേള കലാനിധി - രാമാമാത്യ
- നാട്യശാസ്ത്രം - ഭരതമുനി
- ചതുർദണ്ഡീപ്രകാശിക - വെങ്കിടമഖി
- രാഗവിഭോധ - സോമനാഥ
- സംഗീത മകരന്ദ - നാരദ
- സംഗീതസുധ - ഗോവിന്ദദീക്ഷിതർ
- രാഗലക്ഷണ - ഷാജി
- സംഗ്രഹ ചൂഡാമണി - ഗോവിന്ദാചാര്യ
- സംഗീത സ്വരപ്രസ്താര സർഗം - നാരദമുനി പണ്ഡിതർ
- സംഗീത സുധാകരം - ഹരിപാല ദേവ
- സംഗീതസാരം - വിദ്യാരണ്യ
No comments:
Post a Comment