“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Thursday, February 19, 2015

ഫെബ്രുവരി 19 - കോപ്പർ നിക്കസ് ദിനം

ഇന്ന് കോപ്പർ നിക്കസ് ദിനം 

ഭൂമിയാണ് പ്രപഞ്ചകേന്ദ്രം എന്ന പ്രാചീന ഭൂകേന്ദ്രീകൃത സിദ്ധാന്തം പൊള്ളയാണെന്നും ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെ ഭ്രമണം ചെയ്യുകയാണെന്നുമുള്ള സൂര്യകേന്ദ്രീകൃത സിദ്ധാന്തം അവതരിപ്പിക്കുക വഴി ശാസ്ത്രലോകത്തിൽ വൻ വിപ്ലവത്തിനു തുടക്കമിട്ട ശാസ്ത്രകാരനാണ് നിക്കോളാസ് കോപ്പർ നിക്കസ്. 1473 ഫെബ്രുവരി 19ന് പോളണ്ടിലെ ടോറൻ പട്ടണത്തിൽ ഒരു ചെമ്പു വ്യാപാരിയുടെ മകനായി അദ്ദേഹം ജനിച്ചു. അമ്മാവൻ ലൂക്കാസ് വാസ്കൻ റോർഡ് ആണ് കോപ്പർ നിക്കസിനെ വളർത്തിയതും പഠിപ്പിച്ചതും. ഗണിതത്തിലേയും ജ്യോതിശാസ്ത്രത്തിലേയും നിലവിലുണ്ടായിരുന്ന വിവരങ്ങൾ അവലോകനം ചെയ്താണ് കോപ്പർ നിക്കസ് തന്റ നിഗമനങ്ങളിൽ എത്തിയത്. സ്വന്തമായി നിരീക്ഷണം നടത്തുന്ന രീതിയായിരുന്നില്ല കോപ്പർ നിക്കസിന്റേത്. ടോളമിയുടെ സിദ്ധാന്തങ്ങൾ തെറ്റാണെന്നു തെളിയിക്കുന്ന വാദങ്ങൾ വിവരിക്കുന്ന ഓൺ ദി റെവല്യൂഷൻസ് എന്ന പുസ്തകത്തിലൂടെയാണ് കോപ്പർ നിക്കസ് തന്റ നിഗമനങ്ങൾ ലോകത്തെ അറിയിച്ചത്. ഭൂകേന്ദ്ര സിദ്ധാന്തത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന കത്തോലിക്ക സഭയുടെ എതിർപ്പ് ഭയന്ന് മരണക്കിടക്കയിൽ അദ്ദേഹം തന്റ കണ്ടുപിടുത്തം രഹസ്യമാക്കിവച്ചു. പിന്നീട് മരണത്തിന് ഏതാനും ദിവസങ്ങൾ മുമ്പു മാത്രമാണ് സുഹൃത്തുക്കൾ ആ പുസ്തകം പബ്ളിഷ് ചെയ്തത്. ഇത് പിന്നീട് കത്തോലിക്ക സഭ നിരോധിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഗലീലിയോ നടത്തിയ ഗവേഷണങ്ങൾ കോപ്പർ നിക്കസിന്റെ സിദ്ധാന്തത്തിന് പിന്തുണയേകി.ആധുനികജ്യോതിശാസ്ത്രത്തിന്റെ യഥാർത്ഥ ആരംഭം കോപ്പർ നിക്കസിൽ നിന്നാണെന്നു പറയാം. അതുകൊണ്ടു തന്നെ ചരിത്രത്തിൽ കോപ്പർ നിക്കസിന് വലിയൊരു സ്ഥാനം കല്പിച്ചു നൽകിയിരിക്കുന്നു. പരമ്പരാഗത സിദ്ധാന്തങ്ങൾ നിരീക്ഷണങ്ങളുടേയും ഗണിത സമവാക്യങ്ങളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കുകയും പുതിയ ശാസ്ത്രസത്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുകയെന്ന പുതിയ രീതി അവലംബിച്ചതുമൂലം ആധുനികശാസ്ത്രത്തിന്റെ തന്നെ പുരോഗതി കോപ്പർ നിക്കസിൻ നിന്നാണെന്നു പറയാം. 

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS