ഒരു വിനോദയാത്ര ...!
പള്ളം ഗവ.യു.പി.സ്കൂളിലെ പ്രീ പ്രൈമറി കുട്ടികളും അദ്ധ്യാപകരും ഇന്ന് കോടിമത(മണിപ്പുഴ)യ്ക്കടുത്തുള്ള ഐ ഡ്രൈവ് എന്ന പാർക്കിൽ ഒരു ഉല്ലാസയാത്ര നടത്തി.
ഏതാനും ചിത്രങ്ങൾ ഇതാ..
ഇന്ന് രാവിലെ നേരത്തേ നിശ്ചയിച്ചതുപോലെതന്നെ കുട്ടികൾ ആവശ്യമായ തയ്യാറെടുപ്പുകളോടെ എത്തി.അമ്മമാരും ഒപ്പമുണ്ടായിരുന്നു.അസംബ്ലി കഴിഞ്ഞ് ഞങ്ങൾ പർണ്ണശാലയിലെ (Outdoor class) നെല്ലി മരങ്ങളുടെ തണലിൽ ഒത്തുകൂടി.സ്കൂൾ വണ്ടിയിൽ (ഹെഡ് മാസ്റ്ററുടെ വണ്ടിയാണെന്ന് യു.പി.ക്ലാസ്സുകാർ പറയുന്നു.അല്ലെന്നു ഒന്നാം ക്ലാസ്സുകാരും!) കയറി. പ്രാർഥനയ്ക്ക് ശേഷം യാത്ര തുടങ്ങി.തങ്ങളെ കയറ്റാതെ പോയ വാഹനത്തെ അദ്ധ്യാപികമാർ ഇരുചക്ര വാഹനങ്ങളിൽ പിന്തുടർന്നു.അങ്ങനെ ദീർഘദൂരം യാത്ര ചെയ്ത് (4km..!)അവസാനം കോടിമതയ്ക്ക് സമീപത്തുള്ള ഐ ഡ്രൈവ് എന്ന കേന്ദ്രത്തിൽ എത്തി.
ഏതായാലും ഐസ്‌ക്രീം കിട്ടിയതോടെ എല്ലാവരും തണുത്തു!...

ഞങ്ങൾ മീശക്കാർ .....
മീശ കൊള്ളാമോ...?
ഇതാണു ഞങ്ങൾ
ഇനി മടക്കയാത്ര

No comments:
Post a Comment