“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Wednesday, March 28, 2018

ഇന്ന് സ്‌കൂൾ വാർഷികം ...

ഇന്ന് സ്‌കൂൾ വാർഷികം ...

     രാവിലെ 10 നു പതാക ഉയർത്തൽ.. PTA പ്രസിഡന്റ്  ശ്രീ.V.S.Bijush നിർവഹിച്ചു.

11 നു ഉദ്‌ഘാടനസമ്മേളനം ആരംഭിച്ചു.കുട്ടികളുടെ പ്രാർത്ഥനാ ഗാനാലാപനത്തിനു ശേഷം ഹെഡ്മാസ്റ്റർ ശ്രീ.ജോൺസൺ ദാനിയേൽ വിശിഷ്ടാതിഥികൾക്കും വന്നെത്തിയ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
          കോട്ടയം നഗരസഭാ കൗൺസിലറായ ശ്രീമതി.ടിന്റു ജിൻസ് അദ്ധ്യക്ഷ യായിരുന്നു.

സ്വാഗതം - ജോൺസൺ ദാനിയേൽ 
(ഹെഡ് മാസ്റ്റർ)

വിശിഷ്ടാതിഥികൾ 

ശ്രീമതി.ടിന്റു ജിൻസ് അദ്ധ്യക്ഷപ്രസംഗം നിർവഹിക്കുന്നു 

അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം കോട്ടയം നഗരസഭാ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീമതി.ലില്ലിക്കുട്ടി മാമൻ വാർഷികാഘോഷങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചു.

തുടർന്ന്
നമ്മുടെ വിദ്യാലയത്തിൽ നിന്നും ആദ്യമായി LSS  സ്‌കോളർഷിപ്പ് നേടിയ കുമാരിമാർ അയന വി., കൃഷ്‌ണേന്ദു കെ.എസ്. എന്നിവർക്ക് സർട്ടിഫിക്കറ്റുകളും വിദ്യാലയം ഏർപ്പെടുത്തിയ പുരസ്‌കാര ഫലകങ്ങളും ശ്രീമതി.ലില്ലിക്കുട്ടി മാമൻ നൽകി, കുട്ടികളെ അനുമോദിച്ചു.
കുമാരി.കൃഷ്‌ണേന്ദു കെ.എസ്.  ശ്രീമതി. ലില്ലിക്കുട്ടി മാമനിൽ നിന്നും LSS പുരസ്‌കാരം സ്വീകരിക്കുന്നു.

കുമാരി.അയന .എസ്.  ശ്രീമതി . ലില്ലിക്കുട്ടി മാമനിൽ നിന്നും 
LSS പുരസ്‌കാരം സ്വീകരിക്കുന്നു.

അതോടൊപ്പം ഈ വർഷം കുട്ടികൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ കയ്യെഴുത്തു മാസികകളുടെ പ്രകാശനവും ശ്രീമതി.ലില്ലിക്കുട്ടി മാമൻ നിർവഹിച്ചു. 
 സ്‌കൂൾ ലീഡറായ കാർത്തിക് ഇംഗ്ലീഷ് മാഗസിനെക്കുറിച്ചു 
വിവരണം നൽകുന്നു.



    മികച്ച ദേശാഭിമാനി വാർത്തയെഴുത്തുകാർക്കു വേണ്ടി നാട്ടകം മത്സ്യ വിപണന സഹകരണ സംഘം പ്രസിഡന്റ് ശ്രീ. ടി.എസ് .വിജയകുമാർ  ഏർപ്പെടുത്തിയ പുരസ്‌കാരങ്ങളുടെ വിതരണം ദേശാഭിമാനി പ്രതിനിധിയും പ്രസ് ക്ലബ്ബ് മുൻ പ്രസിഡന്റുമായ ശ്രീ. എസ്.മനോജ് നിർവഹിച്ചു.





ദേശാഭിമാനി പുരസ്‌കാരങ്ങളുടെ വിതരണം ദേശാഭിമാനി പ്രതിനിധിയും പ്രസ് ക്ലബ്ബ് മുൻ പ്രസിഡന്റുമായ ശ്രീ. എസ്.മനോജ് നിർവഹിച്ചു.


ശ്രീ റിജേഷ് ബ്രീസ്‌വില്ല (നഗര സഭാ കൗൺസിൽ അംഗം)- ആശംസകൾ 

പൂർവ്വ വിദ്യാർത്ഥികളായ ശ്രീമതി.ശോഭനകുമാരി (റിട്ട.ഹെഡ്മിസ്ട്രസ്), ശ്രീ.ജ്യോതിഷ് കെ.ജെ., മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി.സുജല ടീച്ചർ,  ശ്രീ.വി.എസ്.ബിജൂഷ്, കുമാരി പാർവതി മനോജ് (STD 3) എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
 പത്രവാർത്തകൾ  പകർത്തി എഴുതുന്ന നേഴ്‌സറി മുതൽ ഏഴുവരെ ക്‌ളാസ്സിലെ മികച്ച എഴുത്തുകാർക്ക് തന്റെ പിതാവും ഈ സ്‌കൂളിലെ മുൻ അദ്ധ്യാപകനുമായിരുന്ന ശ്രീ.പി.എൽ.ദാനിയേൽ സാറിന്റെ സ്മരണാർത്ഥം ഹെഡ്മാസ്റ്റർ ശ്രീ.ജോൺസൺ ദാനിയേൽ ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ വിശിഷ്ട വ്യക്തികൾ ചേർന്ന് വിജയികൾക്ക് നൽകി.
  കോട്ടയം ജില്ലാ അഗ്നിശമന സേനയുടെ സ്റ്റേഷൻ ഓഫീസർ  ശ്രീ.കെ.വി.ശിവദാസൻ, ലീഡിങ് ഫയർമാൻ ശ്രീ.അജിത്കുമാർ എന്നിവർ ചേർന്ന് അഗ്നി ശമന സുരക്ഷാമാർഗങ്ങളെക്കുറിച്ചും  വീട്ടിൽ പാചക ഗ്യാസ് സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും രസകരമായും വിജ്ഞാനപ്രദമായും ക്ലസ്സെടുത്തു. പിന്നീട്  ഒപ്പം വന്നെത്തിയിരുന്ന മറ്റു ഓഫീസർമാരോടൊപ്പം ചേർന്ന് വിദ്യാലയ മുറ്റത്തു രക്ഷാമാർഗങ്ങളുടെ പ്രദർശനം നടത്തി.
ശ്രീ.ശിവദാസൻ (ലീഡിങ് ഫയർമാൻ) ക്‌ളാസ് നയിക്കുന്നു 



ശ്രീ.അജിത്കുമാർ ക്‌ളാസ് നയിക്കുന്നു.

ഏഴാം ക്‌ളാസ്സിലെ കാർത്തിക്കിനെ സുരക്ഷാ മാസ്ക് അണിയിക്കുന്നു.

 പ്രത്യേക സുരക്ഷാവസ്ത്രം ധരിച്ച അഗ്നിശമന സേനാംഗം 

 അഗ്നി ജ്വലിപ്പിക്കുന്നു.

 അഗ്നിശമനോപകരണം പ്രയോഗിക്കുന്നു 













 വാർഡ് കൗൺസിലർ ടിന്റു ജിൻസ് അഗ്നി ശമനോപകരണം പ്രവർത്തിപ്പിക്കുന്നു 

ഹെഡ്മാസ്റ്റർ അഗ്നിശമനരീതി പരിശീലിക്കുന്നു 



കയർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം 

ദേശാഭിമാനി പത്രത്തിൽ വന്ന വാർത്ത...
ഉച്ചയ്ക്ക് ശേഷം നടത്തപ്പെട്ട കുട്ടികളുടെ കലാപരിപാടികൾ അത്യന്തം ആസ്വാദ്യകരമായിരുന്നു. ( വാർത്തകൾ& ചിത്രങ്ങൾ  പിന്നീട്...)

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS