“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Wednesday, June 26, 2019

ലോകലഹരിവിരുദ്ധ ദിനാചരണവും 
പി എൻ പണിക്കർ അനുസ്മരണവും ഭവനസന്ദർശനവും 


പള്ളം ഗവ യു.പി. സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും വായനാവാരാചരണത്തിന്റെ സമാപനദിനമായ ഇന്ന് രാവിലെ 11 മണിക്ക് പി.എൻ.പണിക്കർ സാറിന്റെ ജന്മഗൃഹസന്ദർശനം നടത്തിയത് കുട്ടികൾക്കും അദ്ധ്യാപകർക്കും വളരെ അനുഗ്രഹപ്രദമായിരുന്നു. രാവിലെ പത്തു മണിയോടെ കുട്ടികളും അദ്ധ്യാപകരും ലോകലഹരിവിരുദ്ധ റാലിയുമായി പള്ളംപോസ്റ്റോഫീസ്‌ കവലയിലേക്ക് യാത്രയായി. അദ്ധ്യാപകരും സ്റ്റാഫംഗങ്ങളും നേതൃത്വം നൽകിയ റാലി പി. ടി. എ പ്രസിഡന്റ് ശ്രീമതി. ഹരീഷ്മ ഷാജി ഉദ്‌ഘാടനം ചെയ്തു.







 പള്ളം പോസ്റ്റോഫീസ് കവലയിൽ ലഹരി വിരുദ്ധപ്രസംഗം നടത്തുന്ന ഹെഡ്മാസ്റ്റർ ജോൺസൺ ഡാനിയേൽ 


റാലിക്കു ശേഷം തിരികെയെത്തിയ കുട്ടികളും അദ്ധ്യാപകരും അൽപ്പസമയം വിശ്രമിച്ചശേഷം അമ്പലമുറ്റത്തേക്ക് നടന്നു.അവിടെ പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസ്സിൽ കയറി. തുടർന്ന് നീലംപേരൂരിലേക്കു യാത്രയാരംഭിച്ചു.
പൂരം പടയണി നടക്കാറുള്ള നീലംപേരൂർ ക്ഷേതത്തിനടുത്താണ് പണിക്കർ സാറിന്റെ വീട് . പ്രശാന്ത സുന്ദരമായ ഗ്രാമത്തിലെ ഈ ക്ഷേതത്തിനടുത്തുള്ള കുളം ഞങ്ങൾ കണ്ടു.


 ഇത് നീലംപേരൂർ ക്ഷേത്രമാണ്.



തൊട്ടടുത്ത് പണിക്കർ സാർ ആദ്യകാലത്തു പഠിപ്പിച്ചിരുന്ന നീലംപേരൂർ ഗവ.എൽ.പി.സ്‌കൂൾ സ്ഥിതി ചെയ്യുന്നു.

അരമണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങൾ സുപ്രസിദ്ധമായ നീലംപേരൂർ പൂരം പടയണി നടക്കാറുള്ള നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രമൈതാനത്തെത്തി. അവിടെ വാഹനം പാർക്കുചെയ്തശേഷം പി.എൻ.പണിക്കർ സാറിന്റെ ജന്മഗൃഹംകാണാനായി അച്ചടക്കത്തോടെ നടന്നു. ഹെഡ്മാസ്റ്റർ നേരത്തെതന്നെ അവിടെയെത്തി ഞങ്ങൾ വരുന്ന വിവരമറിയിച്ചിരുന്നു.
അവിടെ ഞങ്ങളെ കാത്തു പണിക്കർ സാറിന്റെ ജ്യേഷ്ഠന്റെ മക്കളായ രണ്ടു മുത്തശ്ശിമാർ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.


അൽപ്പസമയം അവിടെ മുത്തശ്ശിമാരോടൊപ്പം ഞങ്ങൾ ചെലവഴിച്ചു. വളരെ വിലപ്പെട്ട പല അറിവുകളും മുത്തശ്ശിമാരുമായുള്ള സംഭാഷണത്തിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചു. ഇന്ന് ഇതുപോലുള്ള അറിവും സ്നേഹവും നിറഞ്ഞ മുത്തശ്ശിമാർ നമ്മുടെ വീടുകളിലില്ലാത്തതാണ് കുടുംബബന്ധങ്ങളിലെ നഷ്ടം എന്ന് കുട്ടികൾ തന്നെ പറഞ്ഞത് അദ്ധ്യാപകരെ അത്ഭുതപ്പെടുത്തി.






 കുട്ടികൾ സനാതനധർമ്മം വായനശാലയിൽ 

ഞങ്ങൾക്ക് പണിക്കർ സാറിന്റെ പ്രവർത്തനങ്ങൾ ,ചരിത്രം എന്നിവ വിശദീകരിച്ചുതന്നത് സനാതനധർമ്മ വായനശാലയിലെ ഇപ്പോഴത്തെ ലൈബ്രറിയനും  പണിക്കർ സാറിന്റെ പൗത്രിയുമായ ശ്രീമതി. വത്സല ആയിരുന്നു.

 സ്കൂൾ ലീഡർ അയന വി. പ്രസംഗിക്കുന്നു. പണിക്കർ സാറിന്റെ കൊച്ചുമകളും ഇപ്പോഴത്തെ ലൈബ്രേറിയനുമായ ശ്രീമതി. വത്സല സമീപം 
 പുതുക്കിപ്പണിത വായനശാലയുടെ ഉൾവശം 

മലയാളിയെ വായനപഠിപ്പിക്കാൻ 
സർവ്വസമ്പാദ്യവും ചെലവാക്കിയ കർമ്മധീരനു പ്രണാമം 

പഠനയാത്രയിൽ പങ്കെടുത്ത കുട്ടികളും അദ്ധ്യാപകരും 



സ്‌കൂൾ സ്റ്റാഫും പി ടി എ പ്രസിഡന്റും യാത്രയ്ക്കാവശ്യമായ സഹായങ്ങളു മായി ഒപ്പമുണ്ടായിരുന്നു. സ്കൂൾ ബസ് അനുവദിച്ചു ക്രമീകരിച്ചുതന്ന മിനു ടീച്ചറോടുള്ള നന്ദി അറിയിക്കുന്നു. യാത്രയിലുടനീളം ചിത്രങ്ങളെടുത്തു സഹായിച്ച ഏഴാം ക്‌ളാസ്സിലെ വീട് മോഹനോടും ഒപ്പം സുബി ടീച്ചറോടും നന്ദി അറിയിക്കുന്നു.
അടുത്ത യാത്ര പിന്നെ അറിയിക്കാം.
...... ബാക്കി പിന്നെ... !

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS