“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Thursday, June 6, 2019

ള്ളം ഗവ.യു.പി.സ്‌കൂളിൽ പുതിഅദ്ധ്യയന വർഷാരംഭം  
ഇന്ന് പ്രവേശനോത്സവമായി സമുചിതമായി  ആഘോഷിച്ചു.
"Praveshanolsavam"  2newq<<< Phototos
ഒന്നാം മണിയടിച്ചപ്പോൾ കുട്ടികളും രക്ഷിതാക്കളും ഹാളിൽ പ്രവേശിച്ചു. അൽപ്പസമയം കഴിഞ്ഞ് പരിപാടികൾ ആരംഭിച്ചു. കുട്ടികൾ പ്രാർത്ഥനാഗാനം ആലപിച്ചു. ഹെഡ്മാസ്റ്റർ ഏവർക്കും സ്വാഗതം ആശംസിച്ചു. സ്‌കൂളിനെക്കുറിച്ചും പ്രവർത്തന നേട്ടങ്ങളെക്കുറിച്ചും ഇനി നേടിയെടുക്കേണ്ട കാര്യങ്ങളെക്കുറിച്ചും സംക്ഷിപ്തമായി തന്റെ സ്വാഗതപ്രസംഗത്തിൽ ഹെഡ്മാസ്റ്റർ സൂചിപ്പിക്കുകയുണ്ടായി. കുട്ടികളുടെ എണ്ണം കുറയുന്നത് നാട്ടുകാർക്ക് വിദ്യാലയത്തെ ക്കുറിച്ചു വേണ്ടത്ര അറിവില്ലാത്തതു കൊണ്ടാണെന്നും നാട്ടിലെ വിദ്യാലയത്തെ എന്തുവില കൊടുത്തും സംരക്ഷിക്കേണ്ടതാ ണെന്നും പി.ടി.എ പ്രസിഡണ്ട് ശ്രീ.സജിത്ത് തന്റെ അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥികൂടിയായ നാൽപ്പതാം വാർഡ് കൗൺസിലർ ശ്രീ.റിജേഷ് ബ്രീസ്‌വില്ല പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്‌കൂൾ വികസനസമിതി ചെയർമാനും പൂർവ്വ വിദ്യാർത്ഥിയും കൂടിയായ റിട്ട.എ.ഡി.എം ശ്രീ.ജി.ശശികുമാർ സാർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സ്‌കൂൾ വികസനസമിതി വൈസ് ചെയർമാനും പൂർവ്വ വിദ്യാർത്ഥിയും കൂടിയായ ശ്രീ.ടി.എസ്സ് .വിജയകുമാർ, ഇന്ന് സ്‌കൂളിൽ നിന്നും സ്ഥലം മാറ്റം ലഭിച്ചു യാത്രയാകുന്ന അദ്ധ്യാപികമാരായ രമാദേവി ടീച്ചറും ഷൈനാമോൾ ടീച്ചറും ആശംസകളർപ്പിച്ചു സംസാരിച്ചു.
  ഈ വർഷം ലോവർ സെക്കണ്ടറി സ്‌കോളർഷിപ്പ് (LSS)നേടി സ്‌കൂളിന്റെയും നാടിന്റെയും അഭിമാനമായ അക്ഷയ ജെതീഷിന് ഹെഡ്മാസ്റ്റർ സ്പോൺസർ ചെയ്ത ഉപഹാരം ശ്രീ.റിജേഷ് ബ്രീസ്‌വില്ല നൽകി.
  പുതിയ കുട്ടികളെ സ്റ്റേജിലേക്ക് സമ്മാനങ്ങൾ നൽകിയും മധുരം നൽകിയും സ്വീകരിച്ചു. സ്‌കൂളിലേക്ക് പുതിയ നിയമനം ലഭിച്ചെത്തിയ  അദ്ധ്യാപികമാരായ രമ്യ ടീച്ചറും ഷെമീറ ടീച്ചറും വേദിയിലെത്തി സ്വയം പരിചയപ്പെടുത്തി.
തുടർന്ന് കൃതജ്ഞതയ്ക്കു ശേഷം കുട്ടികൾ അദ്ധ്യാപകരോടൊപ്പം ക്‌ളാസ്സുകളിലേക്കു പോയി.(ചിത്രങ്ങൾ പിന്നീട്...)

  തുടർന്ന് വിശിഷ്ടതിഥികളൊന്നുചേർന്ന് കുട്ടികളോടൊപ്പം പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ടു വിവിധതരം ഫലവൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ.സജിത്ത്, ശ്രീ.ടി.എസ്സ് .വിജയകുമാർ, ഹെഡ്മാസ്റ്റർ ശ്രീ.ജോൺസൺ ഡാനിയേൽ എന്നിവരും അധ്യാപകരും തൈവയ്ക്കൽ പരിപാടിക്ക് നേതൃത്വം നൽകി.

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS