ബെംഗളൂരു: ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ മംഗള്‍യാന്റെ ബഹിരാകാശ
ദൗത്യത്തിന് ഒരു വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ ഐ.എസ്.ആര്‍.ഒ ഒന്നാം
പിറന്നാള്‍ ആഘോഷിച്ചത് ചൊവ്വയുടെ അറ്റ്‌ലസ് പുറത്തിറക്കിക്കൊണ്ട്.
പേടകത്തിന്റെ കളര്‍ ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ ചേര്‍ത്താണ് ഭൂപടം
തയ്യാറാക്കിയത്.
കാമറ പകര്‍ത്തിയ 350 ചിത്രങ്ങളില്‍ തിരഞ്ഞെടുത്ത 100 എണ്ണം ചേര്‍ത്താണ്
ശാസ്ത്ര ഭൂപടത്തിന്റെ മാതൃകയില്‍ ഇത് തയാറാക്കിയത്. ചുവന്ന
ഗ്രഹത്തെക്കുറിച്ചുള്ള ദുരൂഹതകളിലേക്ക് വെളിച്ചം വീശുന്നതാണ് ചിത്രങ്ങള്‍.
ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്നാണ് ഇതുവരെ കിട്ടിയ വിവരങ്ങളില്‍
നിന്നും ബോധ്യമായതെന്ന് ഐ.എസ്.ആര്‍.ഒ പറഞ്ഞു. ശാസ്ത്രീയമായ പരിശോധനകള്‍
ഇപ്പോഴും തുടരുകയാണ്.
ചൊവ്വയുടെ ത്രി ഡി ചിത്രങ്ങളും പേടകം അയച്ചിരുന്നു. ഇതില്‍നിന്ന്
ചൊവ്വയുടെ പ്രതലത്തിലെ ഗര്‍ത്തങ്ങളും പാളികളിലുള്ള ധാതുക്കള്‍ അടക്കമുള്ള
വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങളും ചിത്രത്തിന്റെ സഹായത്തോടെ കണ്ടെത്താന്‍
കഴിയുമെന്നാണ് വിലയിരുത്തുന്നത്. 'ഫിഷിങ് ഹാംലറ്റ് ടു മാര്‍സ്' എന്ന
പേരില്‍ നവംബര്‍ അഞ്ചിന് ഒരു പുസ്തകവും ഐ.എസ്.ആര്‍.ഒ പുറത്തിറക്കുമെന്ന്
ചെയര്‍മാന്‍ എ.എസ് കിരണ്‍ കുമാര്‍ പറഞ്ഞു.
ഇനിയും ഏറെക്കാലം മംഗള്‍യാന്‍ പ്രവര്‍ത്തന നിരതമാവുമെന്നാണ്
കരുതപ്പെടുന്നത്. 2014 സപ്തംബര്‍ 14 നാണ് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്ന
മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. 2013 നവംബര്‍
അഞ്ചിന് പി.എസ്.എല്‍.വി. സി. റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച പേടകം 300
ദിവസങ്ങളെടുത്താണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. നിശ്ചയിച്ച കാലാവധി
കഴിഞ്ഞെങ്കിലും വര്‍ഷങ്ങളോളം ദൗത്യം തുടരാന്‍ 35 കിലോഗ്രാം ഇന്ധനം
മംഗള്‍യാനില്‍ ശേഷിക്കുന്നുണ്ടെന്ന് ഇസ്രൊ വ്യക്തമാക്കി.
ആറുമാസമാണ് ആയുസ്സ് നിശ്ചയിച്ചിരുന്നതെങ്കിലും മംഗള്‍യാന്‍ പേടകം ഇതിനോടകംതന്നെ നിര്‍ണായകവിവരങ്ങള്‍ നല്‍കി.
No comments:
Post a Comment