“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Thursday, October 1, 2015

ലോക വൃദ്ധദിനം

 ലോക വൃദ്ധദിനം
വാർദ്ധക്യം ജീവിതത്തിന്റെ അനിവാര്യമായ അവസ്ഥയാണ്. ഇന്നല്ലെങ്കിൽ നാളെ ഓരോരുത്തരും ആ അവസ്ഥയിലൂടെ കടന്നു പോകേണ്ടതാണ് . അതുകൊണ്ട് കർമ്മശേഷിയുള്ളവരാക്കി വൃദ്ധരെ എങ്ങനെ നിലനിർത്താം , സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ അവരുടെ ക്രിയാശേഷിയും പരിചയവും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് ലോകമെങ്ങും ചർച്ചകൾ നടക്കുകയാണ്.
2025 ൽ ലോകത്ത് 60 കഴിഞ്ഞവരുടെ എണ്ണം 120 കോടിയെത്തുമെന്നാണ് അനുമാനിക്കപ്പെടുന്നത് . ഇതിൽ ഭൂരിഭാഗവും വികസ്വരരാഷ്ട്രങ്ങളിലായിരിക്കും. 1990 ഡിസംബർ 14 ന് യു എൻ പൊതുസഭയാണ് ഒക്റ്റോബർ 1 ലോക വൃദ്ധദിനമായി ആചരിക്കാൻ തീരുമാനിച്ചത് . 1991 മുതൽ ഇത് ആചരിച്ചു വരുന്നുണ്ട് .
നമുക്ക് വേണ്ടി വഴിവെളിച്ചം പകർന്നു തന്ന് ജീവിതസായാഹ്നത്തിലെത്തിയ വൃദ്ധജനങ്ങളെ കരുണയോടും കരുതലോടും കൂടി കാണേണ്ടത് നമ്മുടെ കർത്തവ്യം കൂടിയാണ് . തലമുറകളുടെ വിടവ് അവർക്ക് ദുരിതം സമ്മാനിക്കാതെ നോക്കേണ്ടതും ആവശ്യമാണ് . സമൂഹത്തിന് അവർ നൽകിയ സ്നേഹവും സേവനവും നമുക്കീ ദിനത്തിൽ ഓർമ്മിക്കാം ...
നമുക്കു മുന്നിലൂടെ വീണ്ടുമൊരു വൃദ്ധദിനം കൂടി കടന്നു പോകുമ്പോള്‍ വൃദ്ധരുടെ സംരക്ഷണത്തിനായി പ്രഖ്യാപിച്ച നിയമങ്ങള്‍ പ്രഹസനമാവുന്നു. ഗ്രാമീണ തലത്തില്‍ വൃദ്ധര്‍ക്ക്‌ കൂടുതല്‍ സുരക്ഷിതത്വം നടപ്പിലാക്കുന്നതിനാണ്‌ പഞ്ചായത്തുകള്‍ വാര്‍ഡുതലത്തില്‍ ജനജാഗ്രതാ സമിതികളും മറ്റും രൂപീകരിച്ചത്‌. മാസംതോറും യോഗം ചേരുകയും പ്രദേശങ്ങളിലെ അവശരായ വൃദ്ധരുടെ കണക്കെടുക്കുകയും അവര്‍ക്ക്‌ വേണ്ടുന്ന സംരക്ഷണവും പരിചരണവും ലഭ്യമാവുന്ന
ണ്ടെന്ന്‌ ഉറപ്പുവരുത്തുകയും വേണം. എന്നാല്‍, തുടക്കത്തില്‍ മാത്രമായി ഒതുങ്ങുന്നതായിരുന്നു വാര്‍ഡുകളില്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം.

മിക്കയിടത്തും സ്വന്തം മക്കളാല്‍ അവഗണിക്കപ്പെട്ടും രോഗത്തോട്‌ മല്ലിട്ടും വൃദ്ധര്‍ മരണത്തിനും നൂല്‍പാലത്തിനും ഇടയില്‍ കഴിയുമ്പോഴും ഇവര്‍ക്കുള്ള പ്രത്യേക നിയമം ഫയലുകളില്‍ കാറ്റുതട്ടാതെ കിടക്കുകയാണ്‌. വീടില്ലാത്തവരും വീട്ടില്‍ നിന്ന്‌ പുറത്താക്കപ്പെട്ടവരുമായ നിരവധി വൃദ്ധരാണ്‌ ദിനംപ്രതിയെന്നോണം ആശ്രിത കേന്ദ്രങ്ങളായ വൃദ്ധസദനത്തില്‍ എത്തിപ്പെടുന്നത്‌. മറ്റു ചിലരാകട്ടെ വീടുപണിക്കും കഴിയുന്നവിധത്തില്‍ മറ്റു ജോലികളും ചെയ്‌ത് ജീവിതം തള്ളിനീക്കുകയുമാണ്‌. പരിമിതികള്‍പ്പുറത്തായിട്ടും ഓരോ സദനങ്ങളിലും സമൂഹത്തിനും വീട്ടുകാര്‍ക്കും ബാധ്യതയോയെന്ന മട്ടില്‍ ഇത്തരക്കാരുടെ എണ്ണം പെരുകുകതന്നെയാണ്‌.
- See more at: http://www.mangalam.com/palakkad/234506#sthash.HZQM7lTj.dpuf
1950 ൽ ലോകത്ത് 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുടെ എണ്ണം 20 കോടിയായിരുന്നു. 2000ൽ ഇത് മൂന്നു മടങ്ങായി വർദ്ധിച്ച് 60 കോടിയായി. 2025 ൽ 60 കഴിഞ്ഞവരുടെ എണ്ണം 100 കോടിയിലേറെ വരും എന്നാണ് അനുമാനിക്കുന്നത്.

1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. ഇതേ തുടർന്ന് 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചത്  1991 ഒക്ടോബർ ഒന്നിനാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.

ജനസംഖ്യാചരണം സംബന്ധിച്ച മാഡ്രിക് അന്തർദ്ദേശീയ കർമ്മ പദ്ധതിയും 2002 ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. സമൂഹത്തിലെ കർമ്മശേഷിയുള്ളവരായി എങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ നടന്നത്. വൃദ്ധരുടെ ജീർണിപ്പ് ( senescence) ദുരുപയോഗം എന്നിവക്കെതിരെ ബോധവൽക്കരണത്തിനായി ഈ ദിനം ഉപയൊഗപ്പെടുത്തുവാനും, ഈ ലക്ഷ്യത്തിലേക്ക് ലോകത്തിലെ വിവിധ സർക്കാരുകൾ എത്രത്തോളം എത്തിച്ചേർന്നു എന്ന് വിലയിരുത്താൻ ഉള്ള അവസരവുമാണ് ഒക്ടോബർ ഒന്നിലെ ലോക വൃദ്ധദിനം.
ഇന്ന് നമ്മുടെ വിദ്യാലയത്തിലും വൃദ്ധദിനം അതിന്റെ 
വിശുദ്ധിയോടെ ആചരിച്ചു.
 ഉച്ചകഴിഞ്ഞ് 2.30 നാണ് ദിനാചരണം നടത്തപ്പെട്ടത്. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും സമീപസ്ഥരുമായ വയോധികരെയാണ് നാം ആദരിച്ചത് . നമ്മുടെ അദ്ധ്യാപകരും കുട്ടികളും മാത്രമല്ല അംഗനവാടിയിലെ കുട്ടികളും അദ്ധ്യാപകരും ഈ പരിപാടിയിൽ പങ്കെടുത്തു. 
ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ വിദ്യാരംഗം കണ്‍ വീനർ ബിന്ദു ടീച്ചർ സാഗതം ആശംസിച്ചു.  
ഹെഡ് മാസ്റ്റർ ജോണ്‍സണ്‍ ദാനിയേൽ അദ്ധ്യക്ഷനായിരുന്നു.


ഏറ്റവും മുതിർന്ന മുത്തശ്ശനെയും മുത്തശ്ശിയെയും 
ഹെഡ് മാസ്റ്റർ പൊന്നാട അണിയിച്ചു.


കുട്ടികൾ റോസാപുഷ്പങ്ങൾ നല്കി വയോധികരെ സ്വീകരിച്ചു.
തുടർന്ന് അദ്ധ്യാപകർ ദക്ഷിണ നല്കി അനുഗ്രഹം തേടി.






കൂടുതൽ വാർത്തകൾ പിന്നീട്

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS