“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Monday, June 1, 2015

ഇന്ന് സ്കൂൾ തുറക്കും..

മദ്ധ്യ വേനൽ അവധി കഴിഞ്ഞു...
ഇന്ന് സ്കൂൾ തുറക്കും..
പുതിയ കുട്ടികൾക്കും മറ്റെല്ലാ കുട്ടികൾക്കും സുസ്വാഗതം...!
പ്രവേശനോത്സവഗാനം <<< ഈ ലിങ്ക് അമർത്തൂ  
രാവിലെ 10 നു പ്രവേശനോത്സവഗാനത്തോടെ പരിപാടികളാരംഭിച്ചു.
തുടർന്ന് ഹെഡ്മാസ്റ്റർ ഏവർക്കും സ്വാഗതം ആശംസിച്ചു. നഗരസഭാകൌണ്‍സിൽ അംഗം അഡ്വ.ടിനോ കെ.തോമസ്‌ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.PTA പ്രസിടണ്ട് ശ്രീ.കെ.സി.ബിലു അധ്യക്ഷനായിരുന്നു. സൗജന്യ യുണിഫോം വിതരണം സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ.ശശികുമാർ (റിട്ട.എ.ഡി.എം) നിർവഹിച്ചു.പ്രീ പ്രൈമറി യൂണിഫോം വിതരണം കൌണ്‍സിലർ ശ്രീമതി.ശ്രീജ അനീഷ്‌ നിർവഹിച്ചു.
സ്കൂൾ വികസന സമിതി വൈസ് ചെയർമാൻ ശ്രീ. വിജയകുമാർ, സ്കൂൾ വികസന സമിതി അംഗം ശ്രീ.കെ.ജി.അജിത്ത് എന്നിവർ ആശംസകളർപ്പിച്ചു.
സ്ഥലം മാറിപ്പോകുന്ന അദ്ധ്യാപകർക്ക് PTA യുടെ സ്നേഹോപഹാരം PTA പ്രസിടണ്ട് ശ്രീ.കെ.സി.ബിലു നൽകി. കഴിഞ്ഞ വർഷത്തെ മികച്ച ക്ലാസ്സായി തെരഞ്ഞെടുക്കപ്പെട്ട ആറാം ക്ലാസ്സിലെ കുട്ടികളും ക്ലാസ്സദ്ധ്യാപകനായ ജിജോ സാറും ചേർന്ന് ട്രോഫി സ്വീകരിച്ചു. തുടർന്ന് മധുരം നല്കാൻ നഴ്സറിയിലെയും മറ്റു ക്ലാസ്സുകളിലെയും ടീച്ചർമാർ എത്തി.പിന്നീട് പള്ളം പോസ്റ്റോഫീസ്‌ കവല വരെ വിളംബര ജാഥ നടത്തി.തുടർന്ന് സ്കൂളിൽ എത്തിയശേഷം കുട്ടികൾ അധ്യാപകരോടൊപ്പം ക്ലാസുകളിലേക്ക് പോയി.



 

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS