പ്രധാന ദേശീയപാതകൾ
അഞ്ച് ദേശീയപാതകൾ കേരളത്തിൽ നിന്നും തുടങ്ങി മറ്റു സംസ്ഥാനങ്ങളിലേക്കു പോകുമ്പോൾ ഒരു ദേശീയപാത (എൻ.എച്ച്. 47) തമിഴ് നാട്ടിൽ
തുടങ്ങി കേരളത്തിലൂടെ തമിഴ് നാട്ടിലേക്കു പോകുന്നു. ഒരു ദേശീയപാത
(എൻ.എച്ച്. 213) കേരളത്തിലെ രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്നു. രണ്ടു പാതകൾ
എൻ.എച്ച്. 47 ന്റെ ശഖകളാണ്.
എൻ.എച്ച്. 17
കേരളത്തിലൂടെ കടന്നുപോകുന്ന രണ്ടാമത്തെ നീളം കൂടിയ ദേശീയപാതയാണ് ദേശീയ പാത 17. ഇടപ്പള്ളിമുതൽ തലപ്പാടി വരെ 368കിലോമീറ്റർ, ഈ പാത കേരളത്തിലൂടെ കടന്നുപോകുന്നു. ഇടപ്പള്ളിയിൽ നിന്നും തുടങ്ങി, മഹാരാഷ്ട്രയിലെ പനവേൽ (എൻ.എച്ച്. 4) വരെയാണ് ഈ പാത. ആകെ നീളം: 1296 കിലോമീറ്റർ.
എൻ.എച്ച്. 47
കേരളത്തിലൂടെയുള്ള ഏറ്റവും നീളം കൂടിയ ദേശീയപാതയാണ് ദേശീയപാത 544. ഇത് തമിഴ് നാട്ടിലെ സേലത്തുനിന്നും ആരംഭിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലെ കന്യാകുമാരി വരെ പോകുന്നു. ഇത് വാളയാർമുതൽ കളിയിക്കാവിള വരെയുള്ള 416.8 കിലോമീറ്റർ കേരളത്തിലൂടെ സഞ്ചരിക്കുന്നു.
എൻ.എച്ച്. 47A
കേരളത്തിലെ എന്ന് തന്നെ അല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാതയാണിത്. ആകെ നീളം 5.9 കിലോമീറ്ററാണ്. എറണാകുളം ജില്ലയിലെ കണ്ടന്നൂർ മുതൽ വില്ലിംഗ്ടൺ ഐലന്റ്വരെയാണ് ഈ പാതയുടെ ഗതി .
എൻ.എച്ച്. 47C
എൻ.എച്ച്. 47ൽ കളമശ്ശേരിക്കടുത്തുനിന്നു തുടങ്ങി, എൻ.എച്ച്. 17 നെ ചേരാനല്ലൂർ വച്ച് മറികടന്ന് വല്ലാർപാടം വരെ പോകുന്നു. നീളം 17 .2 കിലോമീറ്റർ.
എൻ.എച്ച്. 49
തമിഴ് നാട്ടിലെ രാമേശ്വരം മുതൽ കേരളത്തിലെ ദേവികുളം വഴി കൊച്ചിവരെയുള്ള ഈ ദേശീയപാതയിലെ 150 കിലോമീറ്റർ കേരളത്തിലൂടെ സഞ്ചരിക്കുന്നു.ആകെ നീളം 440 കിലോമീറ്റർ .
എൻ.എച്ച്. 208
കൊല്ലം മുതൽ ആര്യങ്കാവ് വഴി തമിഴ് നാട്ടിലെ മധുരക്ക് സമീപം തിരുമംഗലം വരെയാണ് ഈ പാത സഞ്ചരിക്കുന്നത്. കേരളത്തിലൂടെയുള്ള നീളം 81 കിലോമീറ്ററാണ്.ആകെ നീളം 206 കിലോമീറ്റർ .
എൻ.എച്ച്. 212
കോഴിക്കോട് മുതൽ,സുൽത്താൻ ബത്തേരി , മൈസൂർ
വഴി കർണാടകയിലെ കൊള്ളേഗൽ വരെയാണ് ഈ പാത. ആകെ ദൂരം 262 കീലോമീറ്ററാണ്. കേരളത്തിലെ ദൂരം 117 കിലോമീറ്റർ ..
എൻ.എച്ച്. 213
കേരളത്തിലെ രണ്ടുജില്ലകളായ പാലക്കാടിനേയും കോഴിക്കോടിനേയും
തമ്മിൽ ബന്ധിപ്പിക്കുന്നു. തുടങ്ങുന്നത് പാലക്കാട് നഗരത്തിലും(എൻ.എച്ച്.
47 ) , അവസ്സാനിക്കുന്നത് രാമനാട്ടുകരയിലും (എൻ.എച്ച്. 17 ). ആകെ ദൂരം 121
കിലോമീറ്ററാണ്.
എൻ.എച്ച്. 220
കേരളത്തിലെ കൊല്ലത്തേയും തമിഴ്നാട്ടിലെ തേനിയേയും ബന്ധിപ്പിക്കുന്നു. കൊട്ടാരക്കര , അടൂർ , കോട്ടയം, കാഞ്ഞിരപ്പള്ളി, വണ്ടിപ്പെരിയാറ്, തേക്കടി വഴി കടന്നുപോകുന്നു. കേരളത്തിലെ നീളം 210 കി.മീ. ആണ്. ആകെ നീളം 265 കിലോമീറ്റർ.
വഴി | നീളം (കിലോമീറ്ററിൽ) | ||
---|---|---|---|
1 | ദേശീയപാത 17 | കർണ്ണാടകം അതിർത്തി - മഞ്ചേശ്വരം - കാസർഗോഡ് - കണ്ണൂർ - കോഴിക്കോട് - ഫറോക്ക് - കുറ്റിപ്പുറം - പുതു-പൊന്നാനി - ചാവക്കാട് - കൊടുങ്ങല്ലൂർ - ദേശീയപാത 544-ൽ ഇടപ്പള്ളിക്ക് അടുത്തുവെച്ച് ചേരുന്നു. | 368[2] |
2 | ദേശീയപാത 544 | തമിഴ്‌നാട് അതിർത്തി - പാലക്കാട് - ആലത്തൂർ - തൃശ്ശൂർ - അങ്കമാലി - ഇടപ്പള്ളി - എറണാകുളം - ആലപ്പുഴ - കൊല്ലം - തിരുവനന്തപുരം വഴി തമിഴ്‌നാട് അതിർത്തിവരെ. | 416 |
3 | ദേശീയപാത 544എ | ദേശീയപാത 544-ഉം ആയി ചേരുന്നു. വെല്ലിംഗ്ടൺ ദ്വീപ് വരെ | 6 |
4 | ദേശീയപാത 544 സി | ദേശീയപാത 544-ൽ കളമശ്ശേരിയിൽ തുടങ്ങി വല്ലാർപാടം വരെ | 17 |
5 | ദേശീയപാത 49 | കൊച്ചി - എറണാകുളം - കോതമംഗലം - ദേവികുളം വഴി തമിഴ്‌നാട് അതിർത്തിവരെ | 150 |
6 | ദേശീയപാത 208 | കൊല്ലം - കൊട്ടാരക്കര - തെൻമല വഴി തമിഴ്‌നാട് അതിർത്തിവരെ | 70 |
7 | ദേശീയപാത 212 | കോഴിക്കോട് - കൽപറ്റ - സുൽത്താൻ ബത്തേരി വഴി കർണ്ണാടക അതിർത്തിവരെ | 117 |
8 | ദേശീയപാത 213 | പാലക്കാട് - മണ്ണാർക്കാട് - പെരിന്തൽമണ്ണ - രാമനാട്ടുകര . | 125 |
9 | ദേശീയപാത 220 | കൊല്ലം - കൊട്ടാരക്കര - അടൂർ - കോട്ടയം - കാഞ്ഞിരപ്പള്ളി - വണ്ടിപ്പെരിയാർ - കുമളി | 210 |
പുതിയ പേരും നമ്പരും
ഇന്ത്യ ഗവൺമെന്റിന്റെ 2010 മാർച്ച് അഞ്ചിലെ എസ്. ഓ .542 (ഈ) നോട്ടിഫിക്കേഷൻ അനുസ്സരിച്ച് ( ഗസറ്റ് ഓഫ് ഇന്ത്യ നമ്പർ-457 , തീയതി: 05 -03 -2010 ), ഇന്ത്യയിലെ എല്ലാ ദേശീയപാതകളുടെയും പേരും നമ്പരും സ്ഥലങ്ങളും മറ്റും യുക്തിസഹമായി പരിഷ്ക്കരിക്കുകയാണ്. അതനുസ്സരിച്ച് , കേരളത്തിലെ ദേശീയപാതകളുടെ പുതിയ നമ്പരും പേരും, കേരളത്തിൽ കടന്നുപോകുന്ന/ ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും, കേരളത്തിലെ ദൂരവും താഴെ വിവരിക്കുന്നു:പേര് | സ്ഥലങ്ങൾ (മുഴുവൻ) | സ്ഥലങ്ങൾ (കേരളത്തിൽ) | നീളം |
---|---|---|---|
എൻ എച്ച് 66 | പനവേൽ- കന്യാകുമാരി, | (തലപ്പാടി - കളിയിക്കാവിള) | 669.437 കി.മി. |
എൻ എച്ച് 544 | സേലം-ഇടപ്പള്ളി | (വാളയാർ - ഇടപ്പള്ളി) | 160.000 കി.മി. |
എൻ എച്ച് 85 | കൊച്ചി-തോണ്ടി പോയിന്റ് | (കൊച്ചി - ബോഡിമെട്ടു) | 167.610 കി മി |
എൻ എച്ച് 183 | ദിണ്ടുഗൽ-കൊട്ടാരക്കര | (കുമളി - കൊട്ടാരക്കര) | 190.300 കി.മി. |
എൻ എച്ച് 744 | തിരുമംഗലം-കൊല്ലം | (കഴുതയുരുട്ടി - കൊല്ലം) | 81.280 കി മി |
എൻ എച്ച് 766 | കോഴിക്കോട് - കൊല്ലേഗൽ | (മുത്തങ്ങ - കോഴിക്കോട്) | 117.800 കി മി |
എൻ എച്ച് 966 | ഫറൂക്ക്- പാലക്കാട് | (ഫറൂക്ക് - പാലക്കാട്) | 125.304 കി മി |
എൻ എച്ച് 966 എ | കളമശ്ശേരി -വല്ലാർപാടം | (കളമശ്ശേരി - വല്ലാർപാടം) | 17.000 കി. മി. |
എൻ എച്ച് 966 ബി | കുണ്ടന്നൂർ- വെല്ലിംഗ്ടൺ ദ്വീപ് | (കുണ്ടന്നൂർ - വെല്ലിംഗ്ടൺ ദ്വീപ്) | 5.920 കി മി |
No comments:
Post a Comment