വായനാവാരാചരണം - രണ്ടാം ദിവസം
ഇന്ന് രാവിലെ അസ്സംബ്ലിക്ക് ശേഷം എല്ലാ ക്ലാസ്സുകളിലെയും വായനാമൂലകൾ പുതിയ പുസ്തകങ്ങൾ വച്ചു് പുതിയ ദിവസത്തെ വരവേറ്റു. ഓഫീസിന്റെ വരാന്തയിൽ പതിവ് പോലെ പുസ്തകം പ്രത്യേകമായി ക്രമീകരിച്ചിരുന്നു.
ഉച്ചകഴിഞ്ഞ് 2 മണിയോടെ ഇന്നത്തെ വിശിഷ്ടാതിഥി ശ്രീ.ബിറ്റു ജേക്കബ് സാർ എത്തി.അദ്ദേഹം മറിയപ്പള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകനാണ് . ഞങ്ങളെല്ലാവരും നെല്ലിമരച്ചുവട്ടിൽ ഒത്തുകൂടി. ഇന്ന് സാർ നാടൻ പാട്ടുകളാണ് പരിശീലിപ്പിക്കുന്നത്. സാറ് പല വിദ്യാലയങ്ങളിലും നാടൻപാട്ടിന്റെ പരിശീലനം നല്കുന്നുണ്ട്.
ഹെഡ് മാസ്റ്റർ ശ്രീ.ജോണ്‍സണ്‍ സാർ ബിറ്റു സാറിനെ പരിചയപ്പെടുത്തുകയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. കുട്ടികൾക്കായി ബിറ്റു ജേക്കബ് സാർ കരുതിക്കൊണ്ടുവന്ന ഏതാനും പാട്ടുകൾ അദ്ദേഹം പാടുകയും കുട്ടികളെ ഗ്രൂപ്പുകളായി പാടിക്കുകയും ചെയ്തു. ഏതാനും പാടിക്കഴിഞ്ഞപ്പോൾ മഴ തുടങ്ങി. സമയം 4 മണിയോടടുത്തതിനാൽ കുട്ടികളെ ക്ലാസ്സുകളിലേക്ക് വിട്ടു. അദേഹം അടുത്ത ദിവസം കരോക്കെ സഹിതം പരിശീലനം നല്കും. വിദ്യാരംഗം കണ്‍വീനർ ശ്രീമതി.ബിന്ദു ടീച്ചർ അദ്ദേഹത്തിന് കൃതജ്ഞത രേഖപ്പെടുത്തി.
ഹെഡ് മാസ്റ്റർ സ്വാഗതം ആശംസിക്കുന്നു
ശ്രീ.ബിറ്റു സാർ പാടുന്നു
കുട്ടികളും അദ്ധ്യാപകരും ക്ലാസ്സിൽ
കുട്ടികളും അദ്ധ്യാപകരും ക്ലാസ്സിൽ
മഴ പെയ്യുന്നു.
ബിന്ദു ടീച്ചർ നന്ദി പറഞ്ഞു.
ശ്രീ.ബിറ്റു സാർ പാടുന്നു
കുട്ടികളും അദ്ധ്യാപകരും ക്ലാസ്സിൽ
കുട്ടികളും അദ്ധ്യാപകരും ക്ലാസ്സിൽ
മഴ പെയ്യുന്നു.
ബിന്ദു ടീച്ചർ നന്ദി പറഞ്ഞു.
No comments:
Post a Comment