“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, June 30, 2015

ചന്ദനം. (പഠനം) STD 5

ചന്ദനമരങ്ങൾ
സുഗന്ധദ്രവ്യമുണ്ടാക്കുവാനായി ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാനപ്പെട്ട വൃക്ഷമാണ് ചന്ദനം. (Sandal wood tree) ഭാരതീയർ പുണ്യവൃക്ഷമായി കരുതുന്ന ഇത്, ലോകത്തിലെ പല സംസ്കാരങ്ങളിലും പവിത്രമാണ്‌. ഈ മരത്തിന്റെ തടി ഉരച്ച് കുഴമ്പ് ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകുന്നു. മരത്തിന്റെ കാതലിൽ നിന്നും ചന്ദനത്തൈലവും നിർമ്മിക്കുന്നു. . ശാസ്ത്രീയനാമം Santalum album (Linn) എന്നാണ്‌. ലോകത്തിൽ തന്നെ വളരെ വിരളമായ ചന്ദനമരങ്ങൾ ഇന്ത്യയിൽ മൈസൂർ, കുടക്, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ വളരുന്നു. കേരളത്തിൽ മൂന്നാറിനടുത്തുള്ള മറയൂർ വനമേഖലയിലാണ്‌ ചന്ദനത്തിന്റെ തോട്ടങ്ങൾ ഏറെയും ഉള്ളത്. ടിപ്പുസുൽത്താന്റെ കാലം മുതൽക്ക് ഇത് രാജകീയവൃക്ഷമായി അറിയപ്പെടുന്നു.
 Santalum album - Köhler–s Medizinal-Pflanzen-128.jpg
പുരാണങ്ങളിലും മറ്റും ഇന്ത്യയാണ്‌ ചന്ദനത്തിന്റെ മാതൃരാജ്യം എന്നു പറയുന്നുണ്ടെങ്കിലും ചരിത്രകാരന്മാർ വിശ്വസിക്കുന്നത് ടിമോർ ദ്വീപുകളാണ്‌ ഇവയുടെ ഉത്ഭവസ്ഥാനം എന്നാണ്. കിഴക്കൻ ടിമോറിൽ ചന്ദനത്തിന്റെ വില്പന 10-ആം നൂറ്റാണ്ടുമുതൽക്കേ നിലനിന്നിരുന്നു എന്നതിനു തെളിവുകൾ ഉണ്ട്.
ചന്ദനം പടിഞ്ഞാറ് ഇന്തോനേഷ്യക്കും കിഴക്ക് ജൊവാൻ ഫെർണാണ്ടസ് ദ്വീപിനും തെക്ക് ന്യൂസിലാണ്ടിനും വടക്ക് ഹവായ് ദ്വീപിനും ഇടയിലുള്ള ഭൂപ്രദേശത്താണ്‌ വളരുന്നത്. എന്നാൽ ഇന്ന് കണ്ടുവരുന്നത് ഇന്ത്യയിലും മലയൻ ആർക്കിപെകാഗോയിലും മാത്രമാണ്‌. മറ്റു പല രാജ്യങ്ങളിലും ചന്ദനം നട്ടുവളർത്തുന്നുണ്ട്. ഓസ്ട്രേലിയ, ഇന്തോനേഷ്യ, മാർക്വിസാസ് ദ്വീപുകൾ, ജോവാൻ ഫെർണാണ്ടസ് ദ്വീപുകൾ, ചിലി, ഹവായ് എന്നിവിടങ്ങളിലും ചന്ദനം കാണപ്പെടുന്നു.
സമുദ്രനിരപ്പിൽ നിന്ന് 1,350 മീ. ഉയരത്തിൽ വരെ ചന്ദനമരം കാണപ്പെട്ടിട്ടുണ്ട്. എന്നാൽ 600 മുതൽ 900 മീറ്റർ വരെയാണ്‌ നല്ല തോതിൽ വളരുന്നത്. വാർഷിക മഴപാതം 850-1200 മി.ലി. വരെയുള്ള സ്ഥലങ്ങളാണ്‌ ഇവക്ക് അനുയോജ്യം.

ഇന്ത്യയിൽ

ഇന്ത്യയിലെ ദക്ഷിണമേഖലയിലെ ചില വരണ്ട വനങ്ങളിലാണ്‌ ചന്ദനം സ്വാഭാവികമായി വളരുന്നത്. നീലഗിരി മലനിരകളിൽ നിന്ന് വടക്ക് ധാർ‌വാർ വരെ ഏകദേശം 490 കി.മീ, കൂർഗ് മുതൽ ആന്ധ്രാപ്രദേശിലെ കുപ്പം വരെ ഏകദേശം 400 കി.മീ പ്രദേശങ്ങളിലാണ്‌ ഇന്ത്യയിൽ ഇവ സ്വാഭാവികമായി വളരുന്നത്. കാവേരി നദീതീരത്തുള്ള വരണ്ട ഇലകൊഴിയും വനങ്ങളിലും കർണ്ണാടകത്തിലും തമിഴ്നാട്ടിലുമുള്ള പീഠഭൂമികളിലും ചന്ദനം വളരുന്നു. ഇന്ത്യയിൽ കേരളം മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്‍,ഒറീസ്സ, ഉത്തർപ്രദേശ്, ബീഹാർ, ഝാർഘണ്ഡ്, മണിപ്പൂർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ്‌ ഇവ വളരുന്നതായി കണ്ടുവരുന്നത്. ഇവിടെയെല്ലാം എണ്ണത്തിൽ വളരെ കുറവാണ്‌ മരങ്ങൾ. സുഗന്ധവും കുറവായിരിക്കും. എന്നാൽ പശ്ചിമ ബംഗാളിലെ മരങ്ങൾക്ക് സുഗന്ധം കൂടുതലാണ്‌.
കർണ്ണാടകത്തിലും കേരളത്തിലും ഇവ വച്ച് പിടിപ്പിച്ച് വളർത്തുന്നുണ്ട്. കർണ്ണാടകത്തിൽ ഏതാണ്ട് 5,245 ച. കിലോമീറ്റർ പ്രദേശത്തിവ വളരുന്നു എന്നാണ്‌ കണക്ക്. ഇത് ഇന്ത്യയിൽ ആകെയുള്ള ചന്ദനക്കാടുകളുടെ ഏകദേശം പകുതിയോളം വരുന്നുണ്ട്. തമിഴ്നാട്ടിൽ ഏകദേശം 3.405 ച. കീ.മീറ്ററും ആന്ധ്രപ്രദേശിൽ 175 ച.കി.മീറ്ററും മധ്യപ്രദേശിൽ 33 ച.കി.മീറ്ററും മഹാരാഷ്ട്രയിൽ 8 ച.കി.മീറ്ററും ഒറീസ്സയിൽ 25 ച.കി.മീറ്ററും കേരളത്തിൽ 18 ച.കി.മീറ്ററും ചന്ദനക്കാടുകൾ ഉള്ളതായി കണക്കാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട തോട്ടങ്ങളും ചെറിയ കൂട്ടങ്ങളും നട്ടുവളർത്തുന്നവയേ ഉള്ളൂ.
ഹൊസൂരിൽ 226 സെ.മീ ചുറ്റളവുള്ള ഒരു ചന്ദനമരം ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ ചന്ദനമരമായി കണക്കാക്കിയിരിക്കുന്നത് അതിനെയാണ്‌. 2001-ൽ ഈ മരം മോഷ്ടിക്കപ്പെട്ടു. 

കേരളത്തിൽ

കേരളത്തിൽ വളരുന്ന ചന്ദനത്തിന്റെ ഭൂരിഭാഗവും ഇടുക്കി ജില്ലയിലെ മൂന്നാർ വനം ഡിവിഷനിൽ പെട്ട മറയൂരാണ്‌. ഇരവികുളം വനം ഡിവിഷനിൽ ഉൾപ്പെട്ട ചിന്നാറിലും ചന്ദനങ്ങൾ ഉണ്ട്. കേരളത്തിലെ മറയൂരിൽ 100 സെ.മീ ചുറ്റളവുള്ള ഒരു മരമാണ്‌ ഏറ്റവും വലുത്.ഒരു പഠനയാത്ര സംഘടിപ്പിക്കുന്നതാണ് കൂടുതൽ പ്രയോജനം..!
 
മരവാഴ
മരവാഴ 09032009573.jpg
Vanda spathulata
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:Plantae
(unranked): Angiosperms
(unranked): Monocots
നിര: Asparagales
കുടുംബം: Orchidaceae
ഉപകുടുംബം: Epidendroideae
Tribe: Vandeae
Subtribe: Aeridinae
ജനുസ്സ്: Vanda
Gaud. ex Pfitzer
Species
Vanda spathulata.
ഓർക്കിഡ് കുടുംബത്തിൽ പെട്ട ഒരു സസ്യമാണ് മരവാഴ
ജീനസ്സ് : വാൻഡ. ശാസ്ത്രനാമം : Vanda spathulata'. 
ഇതിന്റെ പുഷ്പത്തിന്റെ നീരു് തിമിരം, ഗ്ലൂക്കോമ, അന്ധത എന്നിവയെ ചെറുക്കാൻ ഉപയോഗിക്കാറുണ്ടു്.
മരവാഴ
മരവാഴയുടെ പൂങ്കുല


ഇത്തിൾ (പഠനം) STD 5

ഇത്തിൾ

പരാദ സസ്യങ്ങൾ എന്ന വിഭാഗത്തില്പ്പെട്ട ഒരു സസ്യമാണ്‌ ഇത്തിൾ. ചെടിയുടെ തൊലിയിൽ ആഴ്ന്നിറങ്ങി സസ്യങ്ങളുടെ വളർച്ചക്കാവശ്യമായ സസ്യമൂലകങ്ങളെ സ്വീകരിച്ച് വളരുന്നതിനാൽ ഇത്തിൾ പിടിച്ചിരിക്കുന്ന മരം കാലക്രമേണ ഉണങ്ങി നശിക്കുന്നു.


ഇത്തിക്കണ്ണിയുടെപൂവിന്റെഘടന

ഇത്തിൾ

വംശവർദ്ധന

ഇത്തിളിന്റെ വംശവർദ്ധന അതിന്റെ കായ്കൾ മൂലമാണ്‌ നടത്തപ്പെടുന്നത്. മധുരമുള്ളതും പശിമയാർന്നതുമായ പഴം കൊത്തിത്തിന്നുന്ന കിളികളുടെ കൊക്കുകളിൽ പറ്റിപ്പിടിക്കുന്ന വിത്ത് മറ്റൊരിടത്ത് ഉരുമ്മി മാറ്റുമ്പോൾ അവിടെ നിക്ഷേപിക്കപ്പെടുകയും അവിടെ കിളിർത്ത് വരികയും ചെയ്യുന്നു.

ഇത്തിൾ പൂവ്

നിയന്ത്രണം

ഇത്തിളിന്റെ തുടക്കത്തിലേ വേരുകൾ ഇറങ്ങിയ ഭാഗം താഴ്ചയിൽ കുഴിച്ച് ഇളക്കിക്കളയുകയാണ്‌ നല്ലത്. ഇവയുടെ വളർച്ച കൂടുതലായി കണ്ടാൽ ഇത്തിൾ ബാധിച്ച ശിഖരം തന്നെ മുറിച്ച് മാറ്റേണ്ടിവരും. കൂടാതെ മരത്തോടുചേർന്ന് ഇത്തിൾ ചെത്തിമാറ്റുന്നത് പൂവിടുന്നതിനേയും കായ്ക്കുന്നതിനേയും തടസ്സപ്പെടുത്തും.

റഫ്ലേഷ്യ (പഠനം) STD 5

റഫ്ലേഷ്യ
Rafflesia sumatra.jpg
ഏകദേശം 28 സ്പീഷീസുകൾ ഉൾക്കൊള്ളുന്ന ജനുസ്സാണ് റഫ്ലേഷ്യ, ലോകത്തിലെ ഏറ്റവും വലിയ പൂവ് ഈ ജനുസ്സിൽപ്പെടുന്ന റഫ്ലേഷ്യ ആർനോൾഡി എന്ന ചെടിയുടെ പൂവാണ്(ഇംഗ്ലീഷ്: Rafflesia). ഇത് ഒരു അഞ്ചിതൾപ്പൂവാണ്. ഏകദേശം 100 സെ.മി വ്യാസമുള്ള റഫ്ലേഷ്യപുഷ്പത്തിന് 15 കിലോ വരെ ഭാരമുണ്ടാകും. ഇലയോ, തണ്ടോ ഇല്ലാത്ത റഫ്ലേഷ്യ ഒരു പരാദസസ്യവുമാണ്. പുഷ്പിക്കുന്നത് മുതൽ വൻ ദുർഗന്ധം പുറപ്പെടുവിക്കുന്ന ഇവ, തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപുകളായ മലായ് ഉപദ്വീപ്, ബോർണിയോ, സുമാത്ര, ഫിലിപ്പീൻസ് എന്നിവിടങ്ങളാണ് കാണപ്പെടാറുള്ളത്. അഴുകിയ മാംസത്തിന്റെ ദുർഗന്ധം വമിക്കുന്നതിനാൽ 'ശവംനാറി'യെന്നാണ് പ്രാദേശികനാമം. ഇന്തോനേഷ്യയിലെ മഴക്കാടുകളിൽ, 1818-ൽ സർ തോമസ് സ്റ്റാംഫേഡ് റഫ്ലസിന്റെ നേതൃത്വത്തിൽ നടന്ന പര്യവേഷണത്തിലെ അംഗമായ ഡോ. ജോസഫ് ആർനോൾഡിനോ,ഒരു ഇന്തോനേഷ്യൻ വഴികാട്ടിയാണ് ഈ ജനുസ്സ് കണ്ടെത്തിയതെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.[1] സർ തോമസ് സ്റ്റാംഫോർഡ് റഫ്ലസിന്റെ ബഹുമാനാർത്ഥം പൂവിന് 'റഫ്ലേഷ്യ' എന്ന പേര് നല്കി. മലേഷ്യയിലെ സഭ സംസ്ഥാനത്തിന്റെയും തായ്‌ലൻഡിലെ സുരത്താനി പ്രവിശയുടെയും സംസ്ഥാന പുഷ്പമാണ് റഫ്ലേഷ്യ.
ലോകത്തിലെ ഏറ്റവും കൂടുതൽ തേൻ ഉല്പാദിപ്പിക്കുന്ന പൂവും കൂടി ആണിത്. പൂർണ വളർച്ചയെത്തിയ ഈ പൂവിൽ നിന്നും 5മുതൽ 6 കിലൊ വരെ തേൻ കിട്ടും.

Monday, June 29, 2015

വായനാവാരം - സമാപനം

വായനാവാരം - സമാപനം 
പുസ്തക പ്രദർശനം 
ഇന്ന് ഉച്ചയ്ക്ക് ശേഷം വായനാ വാരാചരണ സമാപനം നടത്തപ്പെട്ടു. കുട്ടികൾക്കും അമ്മമാർക്കും പൊതുജനങ്ങൾക്കുമാ യിട്ടാണ് ഈ പ്രദർശനം നടത്തിയത്. ഓരോ ക്ലാസ്സും പ്രത്യേക സ്റ്റാൾ ഒരുക്കിയിരുന്നു.പുസ്തകങ്ങൾ തരം തിരിച്ചാണ് ഓരോ സ്റ്റാളിലും ക്രമീകരിച്ചിരുന്നത്.
 ഇത്രയും പുസ്തകങ്ങൾ ഉണ്ടെന്നറിഞ്ഞില്ല..
അല്ലെങ്കിൽ ഞാനും വന്നു പഠിച്ചേനെ..!
 ആരും വരുന്നില്ലല്ലോ..!
 "എനിക്കു വായിക്കാവുന്ന വല്ലതുമുണ്ടോ മക്കളേ ..!"
 ദേ ..ഇത് കണ്ടോ..!

 ശ്ശോ..ഏതെടുത്തു വായിക്കും ...?
"എടീ.., എനിക്കിതുമതി.."
"ഈ അമ്മച്ചിക്ക് രണ്ടു പുസ്തകം കൊടുത്തെ .."
(അമ്മച്ചി വായന!)
 "ഈ പുസ്തകം കൊള്ളാമല്ലോ..!"
"ആന്റി കൊണ്ടുപോയി വായിച്ചോ.. പിന്നെ കൊണ്ടുവന്നാൽ മതി." (അമ്മവായന -ഒരു രംഗം!)
 നിഘണ്ടു വിഭാഗത്തിൽ സന്ദർശകർ കുറവായിരുന്നു.
പരീക്ഷയ്ക്ക് മുൻപേ ഒന്നൂടെ വായിച്ചോട്ടെ..
വിവരാന്വേഷണം
ഇത് വായനാമൂലയിൽ ഇരുന്ന പുസ്തകമല്ലേ..?

Friday, June 26, 2015

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

ഇന്ന്  ലോക ലഹരി വിരുദ്ധ ദിനം
പള്ളം ഗവ.യു.പി.സ്കൂളിൽ ഇന്ന് ലഹരി വിരുദ്ധ ദിനാചരണം - റാലി - പ്രതിജ്ഞ 
ലഹരി വിരുദ്ധ ദിനാചരണം <<< ലിങ്ക്

Thursday, June 25, 2015

സൗരയൂഥം - STD 5

സൗരയൂഥം


സൂര്യനും അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട്‌ ചേർന്ന്‌ കിടക്കുന്ന മറ്റു ജ്യോതിർ വസ്തുക്കളും ചേർന്ന സമൂഹത്തിനാണ് സൗരയൂഥം എന്ന്‌ പറയുന്നത്‌. സൗരയൂഥത്തിൽ 8 ഗ്രഹങ്ങളും, ആ ഗ്രഹങ്ങളുടെ 160തോളം ഉപഗ്രഹങ്ങളും, 3 കുള്ളൻ ഗ്രഹങ്ങളും ഉണ്ട്‌. ഇതിനു പുറമേ ഉൽക്കകളും, വാൽ നക്ഷത്രങ്ങളും, ഗ്രഹാന്തരീയ പടലങ്ങളും സൗരയൂഥത്തിൽ ഉണ്ട്‌. ഏതാണ്ട് 4.6 ബില്യൻ വർഷങ്ങൾക്ക് മുമ്പ് ഒരു ഭീമൻ തന്മാത്രാമേഘത്തിൽ(molecular cloud) നിന്നാണ് ഇവ രൂപം കൊണ്ടത്. ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നിവയെ ഭൂസമാന ഗ്രഹങ്ങൾ (terrestrial planet) എന്നു വിളിക്കുന്നു. ഇവയിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത് പാറകളും ലോഹങ്ങളുമാണ്. നാലു ബാഹ്യഗ്രങ്ങളെ വാതകഭീമന്മാർ (gas giants) എന്നു വിളിക്കുന്നു. ഇവ ആന്തരഗ്രഹങ്ങളെക്കാൾ പിണ്ഡം വളരെയധികം കൂടിയവയാണ്. ഏറ്റവും വലുപ്പമേറിയ ഗ്രഹങ്ങളായ വ്യാഴം, ശനി എന്നിവയിൽ ഹൈഡ്രജൻ, ഹീലിയം എന്നിവയാണ് പ്രധാന ഘടക വസ്തുക്കൾ. ഏറ്റവും പുറമെയുള്ള യുറാനസ്, നെപ്‌ട്യൂൺ എന്നിവയിൽ ജലം, അമോണിയ, മീഥൈൻ എന്നിവയുടെ ഹിമരൂപങ്ങളാണ് പ്രധാനമായും അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് ഇവയെ ഹിമഭീമന്മാർ (ice giants) എന്നും വിളിക്കുന്നു.
സൗരയൂഥം അനേകായിരം ചെറുപദാർത്ഥങ്ങളാലും സമ്പന്നമാണ്. ചൊവ്വക്കും വ്യാഴത്തിനും ഇടയിൽ കിടക്കുന്ന ഛിന്നഗ്രഹവലയം ഇത്തരം പദാർത്ഥങ്ങളാൽ സമ്പന്നമാണ്. ഇവയുടെ ഘടന ഭൂസമാനഗ്രഹങ്ങളുടെതു പോലെ തന്നെയാണ്. പാറകളും ലോഹങ്ങളും തന്നെയാണ് പ്രധാന ഘടകങ്ങൾ. നെപ്‌ട്യൂണിനു പുറത്തുള്ള കൈപ്പർ വലയം എന്നറിയപ്പെടുന്ന ഭാഗത്തും ഇതു പോലെയുള്ള നിരവധി പദാർത്ഥങ്ങളുണ്ട്. ഇവയിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത് ജലം, അമോണിയ, മീഥൈൻ എന്നിവയുടെ ഹിമരൂപങ്ങളാണ്. സെറസ്, പ്ലൂട്ടോ, ഹൗമിയ, മെയ്ക് മെയ്ക്, ഈറിസ് എന്നീ കുള്ളൻഗ്രഹങ്ങൾ ഈ മേഖലയിലാണുള്ളത്. സ്വന്തം ഗുരുത്വബലത്താൽ ഗോളാകാരം കൈക്കൊണ്ടവയാണിവ. വാൽനക്ഷത്രങ്ങൾ, ഗ്രഹാന്തരീയ ധൂളികൾ, ഉപഗ്രഹങ്ങൾ, ഗ്രഹവലയങ്ങൾ തുടങ്ങിയ പദാർത്ഥങ്ങൾ വേറെയുമുണ്ട്.
സൂര്യനിൽ നിന്നുള്ള പ്ലാസ്മ കണങ്ങളുടെ പ്രവാഹത്തെ സൗരവാതം എന്നു പറയുന്നു. ഇത് നക്ഷത്രാന്തരീയ മാധ്യമത്തിൽ(inter stellar medium) ഒരു കുമിള സൃഷ്ടിക്കുന്നു. ഇതിനെയാണ് ഹീലിയോസ്ഫിയർ എന്നു പറയുന്നത്. സൗരയൂഥത്തിന്റെ ഏറ്റവും പുറമെയുള്ള ഊർട്ട് മേഘം എന്നറിയപ്പെടുന്ന ഭാഗത്തു നിന്നാണ് ദീർഘകാല വാൽനക്ഷത്രങ്ങൾ വരുന്നത്.

കേരളത്തിലെ ചരിത്രപ്രധാന്യമുള്ള കോട്ടകളുടെ പട്ടിക- (ഒരു പഠനം)


കേരളത്തിലെ ചരിത്രപ്രധാന്യമുള്ള കോട്ടകളുടെ പട്ടിക 

ഞങ്ങളുടെ വാഴ കുലച്ചു..

ഞങ്ങളുടെ വാഴ കുലച്ചു.. 

വായനാവാരാചരണം - അഞ്ചാം ദിനം

വായനാവാരാചരണം - അഞ്ചാം ദിനം 
ഇന്ന് രാവിലെ മുതൽ ശക്തമായ മഴയുണ്ടായിരുന്നതിനാൽ അസംബ്ലി നടത്താൻ സാധിച്ചില്ല.പിന്നെ വായനാമൂലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലാസ്സുകളിൽ നടത്തി.9.30 നു ബിന്ദു ടീച്ചർ ഏഴിലെ ആരതിയുമായി മാതൃഭൂമി നടത്തുന്ന സീഡ് പ്രവർത്തനത്തിൽ പങ്കെടുക്കാൻ കോട്ടയം എം.ടി.സ്കൂളിലേക്ക് പോയി.

Wednesday, June 24, 2015

വായനാവാരം - നാലാം ദിനം - അക്ഷരമുറ്റം

വായനാവാരം - നാലാം ദിനം 
ഇന്ന് രാവിലെ അസ്സംബ്ലിക്ക് ശേഷം അക്ഷരമുറ്റം  പരിപാടി നടത്തപ്പെട്ടു. നമ്മുടെ സ്കൂൾ വികസന സമിതി അംഗവും നാട്ടകം മത്സ്യ ബന്ധന വിപണന സംഘത്തിന്റെ പ്രസിഡണ്ടുമായ ശ്രീ. ടി. വിജയകുമാറാണ് നമ്മുടെ സ്കൂളിനു ദേശാഭിമാനി പത്രവും തത്തമ്മ (ബാലമാസിക)യും അടുത്ത ഒരു വർഷത്തേക്ക് കൂടി ലഭിക്കാൻ ഇടയാക്കിയത്. നാട്ടകം മത്സ്യ ബന്ധന വിപണന സംഘത്തോടും വിജയകുമാർ ചേട്ടനോടുമുള്ള നന്ദി അറിയിക്കുന്നു.
 മത്സ്യ ബന്ധന വിപണന സംഘത്തിന്റെ പ്രസിഡണ്ടുമായ ശ്രീ. ടി. വിജയകുമാർ പള്ളം ഗവ.യു.പി.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ജോണ്‍സണ്‍ ഡാനിയേൽ നു ദേശാഭിമാനി ദിനപ്പത്രം കൈമാറുന്നു.

Tuesday, June 23, 2015

വായനാവാരം - മൂന്നാം ദിനം

വായനാവാരം - മൂന്നാം ദിനം
വായനാവാരത്തിൽ അത്യാവശ്യം വേണ്ട ഒരു പുസ്തകം ഇതാ.. 


ഇന്ന് രാവിലെ അസ്സംബ്ലിയിൽ മോനിഷയും അഭിഷേകും പഠനയാത്രാറിപ്പോർട്ടുകൾ അവതരിപ്പിച്ചു.





Monday, June 22, 2015

വായനാവാരാചരണം - രണ്ടാം ദിവസം

വായനാവാരാചരണം - രണ്ടാം ദിവസം 
ഇന്ന് രാവിലെ  അസ്സംബ്ലിക്ക്  ശേഷം എല്ലാ ക്ലാസ്സുകളിലെയും വായനാമൂലകൾ പുതിയ പുസ്തകങ്ങൾ വച്ചു് പുതിയ ദിവസത്തെ വരവേറ്റു. ഓഫീസിന്റെ വരാന്തയിൽ പതിവ് പോലെ പുസ്തകം പ്രത്യേകമായി ക്രമീകരിച്ചിരുന്നു.
ഉച്ചകഴിഞ്ഞ്  2 മണിയോടെ ഇന്നത്തെ വിശിഷ്ടാതിഥി ശ്രീ.ബിറ്റു ജേക്കബ്‌ സാർ എത്തി.അദ്ദേഹം മറിയപ്പള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകനാണ് . ഞങ്ങളെല്ലാവരും നെല്ലിമരച്ചുവട്ടിൽ ഒത്തുകൂടി. ഇന്ന് സാർ നാടൻ പാട്ടുകളാണ് പരിശീലിപ്പിക്കുന്നത്. സാറ് പല വിദ്യാലയങ്ങളിലും നാടൻപാട്ടിന്റെ പരിശീലനം നല്കുന്നുണ്ട്.
ഹെഡ് മാസ്റ്റർ ശ്രീ.ജോണ്‍സണ്‍ സാർ ബിറ്റു സാറിനെ പരിചയപ്പെടുത്തുകയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. കുട്ടികൾക്കായി ബിറ്റു ജേക്കബ്‌ സാർ കരുതിക്കൊണ്ടുവന്ന ഏതാനും പാട്ടുകൾ അദ്ദേഹം പാടുകയും കുട്ടികളെ ഗ്രൂപ്പുകളായി പാടിക്കുകയും ചെയ്തു. ഏതാനും പാടിക്കഴിഞ്ഞപ്പോൾ മഴ തുടങ്ങി. സമയം 4 മണിയോടടുത്തതിനാൽ കുട്ടികളെ ക്ലാസ്സുകളിലേക്ക് വിട്ടു. അദേഹം അടുത്ത ദിവസം കരോക്കെ സഹിതം പരിശീലനം നല്കും. വിദ്യാരംഗം കണ്‍വീനർ ശ്രീമതി.ബിന്ദു ടീച്ചർ അദ്ദേഹത്തിന് കൃതജ്ഞത രേഖപ്പെടുത്തി.
ഹെഡ് മാസ്റ്റർ സ്വാഗതം ആശംസിക്കുന്നു

ശ്രീ.ബിറ്റു സാർ പാടുന്നു
കുട്ടികളും അദ്ധ്യാപകരും ക്ലാസ്സിൽ
കുട്ടികളും അദ്ധ്യാപകരും ക്ലാസ്സിൽ
മഴ പെയ്യുന്നു.
ബിന്ദു ടീച്ചർ നന്ദി പറഞ്ഞു.


നല്ലപാഠം പുരസ്കാരം

നല്ലപാഠം പുരസ്കാരം അട്ടപ്പാടി കാരറ ഗവ. യുപിഎസിന്


by സ്വന്തം ലേഖകൻ

Nalla padam
മലയാള മനോരമ നല്ലപാഠം സംസ്ഥാന പുരസ്കാരം പാലക്കാട് കാരറ ഗവ. യുപി സ്കൂളിനു വേണ്ടി വിദ്യാർഥിനികളായ പി. സന്ധ്യയും വി.എസ്. ശ്യാമിനിയും അധ്യാപക കോഓർഡിനേറ്റർമാരും ചേർന്ന് ഐഎസ്ആർഒ: മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണനിൽനിന്ന് ഏറ്റുവാങ്ങിയപ്പോൾ. നർത്തകിയും എഴുത്തുകാരിയുമായ രാജശ്രീ വാരിയർ, പിഎസ്‌സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, മുൻ ചീഫ് സെക്രട്ടറി സി.പി. നായർ, മലയാള മനോരമ അസോഷ്യേറ്റ് എഡിറ്റർ മാത്യൂസ് വർഗീസ് എന്നിവർ സമീപം.
കൊച്ചി∙ അട്ടപ്പാടിയിലെ ഊരുകളിൽ അക്ഷരവെളിച്ചം തെളിച്ചു സ്നേഹപാഠങ്ങൾ പകർന്ന പാലക്കാട് അട്ടപ്പാടി കാരറ ഗവ. യുപിഎസിന് മലയാള മനോരമ നല്ലപാഠം പുരസ്കാരം. സംസ്ഥാനത്തെ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാലയങ്ങളെ കണ്ടെത്താനും ആദരിക്കാനുമായി മലയാള മനോരമ നടത്തിയ ‘നല്ലപാഠ’ത്തിന്റെ ഗ്രാൻഡ് ഫിനാലെ വേദിയിൽ ഒരു ലക്ഷം രൂപയും ശിൽപവും അടങ്ങിയ പുരസ്കാരം ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണനിൽ നിന്നു സ്കൂൾ ഏറ്റുവാങ്ങി.

ഇരുള ആദിവാസി ഭാഷയ്ക്കു ലഘു ശബ്ദതാരാവലി രൂപപ്പെടുത്തിയും ഔഷധപ്പച്ചയുള്ള സ്കൂൾ മുറ്റമൊരുക്കിയും ‘ബാലസഞ്ജീവനി’ മരുന്ന് ആദിവാസി അമ്മമാരിലെത്തിച്ചും ഒട്ടേറെ നന്മയാർന്ന പ്രവർത്തനങ്ങളിലൂടെയാണ് ഈ കൊച്ചുവിദ്യാലയം ഒന്നാമതെത്തിയത്.

എറണാകുളം ഉദയംപേരൂർ എസ്‌എൻഡിപി ഹയർ സെക്കൻഡറി സ്‌കൂളിനാണ് രണ്ടാംസ്ഥാനം. 50,000 രൂപയും ശിൽപവുമാണ് സമ്മാനം. മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ ഹയർസെക്കൻഡറി സ്‌കൂളിനാണ് 30,000 രൂപയും ശിൽപവും അടങ്ങിയ മൂന്നാംസ്ഥാനം.

രാജ്യത്തിനാകെ മാതൃക സൃഷ്ടിക്കുന്ന വലിയ നേട്ടങ്ങളിലേക്ക് ഉയരാൻ നല്ലപാഠം വിദ്യാർഥികൾക്കു സഹായകമാവുമെന്ന് ഡോ. കെ. രാധാകൃഷ്ണൻ പറ‍ഞ്ഞു.

Friday, June 19, 2015

വായനാദിനാചരണം

വായനാദിനാചരണം 
ഇന്ന് രാവിലെ അസ്സംബ്ലിക്ക് ശേഷം വായനാദിനാചരണയോഗം നടത്തപ്പെട്ടു.സീനിയർ ടീച്ചർ ശ്രീമതി.ആൻസമ്മ എബ്രഹാം അധ്യക്ഷയായിരുന്നു.ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി ആരതി ബാബു സ്വാഗത പ്രസംഗം നടത്തി. 
ഹെഡ്മാസ്റ്റർ ശ്രീ.ജോണ്‍സണ്‍ ഡാനിയേൽ മുഖ്യപ്രഭാഷണം നിർവഹിച്ചശേഷം വായനാവാരാചരണ പ്രവർത്തനങ്ങളും വിദ്യാരംഗം കലാവേദിയും  ഉദ്ഘാടനം ചെയ്തു. 
വിദ്യാരംഗം കണ്‍വീനർ ശ്രീമതി.ബിന്ദു ടീച്ചർ യോഗത്തിൽ പ്രസംഗിച്ചു.

 ഉദ്ഘാടന പ്രസംഗം 
ദീപം തെളിയിക്കുന്നു. 
ജീവിതത്തിൽ ഒരു കൈത്തിരി വെളിച്ചം 
 
 അദ്ധ്യക്ഷപ്രസംഗം ശ്രീമതി.ആൻസമ്മ ടീച്ചർ 


 രമാദേവി ടീച്ചർ പതിപ്പുകളുടെ പ്രകാശനം നിർവ്വഹിച്ചു 

 ഏഴാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ 

പുസ്തകപാരായണം
പുസ്തകപാരായണം

പുസ്തകപാരായണം
പുസ്തകപാരായണം
പുസ്തകപാരായണം

പുസ്തകപാരായണം
പുസ്തകപാരായണം

പുസ്തകപാരായണം :ശ്രീനു (ക്ലാസ് 3)
പുസ്തകപാരായണം : കീർതന (ക്ലാസ് 3)
പുസ്തകപാരായണം : ശ്രേയ ഷാജി (ക്ലാസ് 2 )


ബിന്ദു ടീച്ചർ (കണ്‍വീനർ, വിദ്യാരംഗം)
തുടർന്ന് 1 മണിയോടെ ഉച്ചഭക്ഷണത്തിനു ശേഷം നീലമ്പേരൂരിൽ പി.എൻ.പണിക്കർ 1926ൽ സ്ഥാപിച്ച  സനാതന ധർമ്മം ഗ്രന്ഥശാലയും അദ്ദേഹത്തിന്റെ ഭവനവും സന്ദർശിക്കാനായി പുറപ്പെട്ടു. 4 മുതൽ 7 വരെ ക്ലാസ്സുകളിലെ 23 കുട്ടികളും 7 അദ്ധ്യാപകരുമാണ് ഈ പഠനയാത്രയിൽ പങ്കെടുത്തത്. 1.30 ന്റെ ബസ്സിൽ കയറി 1.45 നു ഗ്രന്ഥശാലയുടെ മുന്പിലെത്തി. ബസ്സുകാർ അവിടെ ഞങ്ങളെ ഇറക്കി.ചരിത്രപ്രസിദ്ധമായ നീലമ്പേരൂർ ക്ഷേത്രത്തിനു തൊട്ടുമുൻപുള്ള ചെറിയ പാലത്തിനു സമീപത്താണ് ഗ്രന്ഥശാല. ഭരണ സമിതി ഭാരവാഹികളായ രാജപ്പൻ സാറും (Rtd.HM) അജയ് യും ലൈബ്രേരിയനായ ഉതുപ്പ് ചേട്ടനും അവിടെ ഞങ്ങളെ സ്വീകരിച്ചു. 
തുടർന്ന് ഭരണ സമിതിയംഗമായ അജയ്, പണിക്കർ സാറിന്റെ പ്രവർത്തന ചരിത്രം പറഞ്ഞു കേൾപ്പിച്ചു.
 പിന്നീട് കുട്ടികൾക്ക് സംസാരിക്കാനും ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ കാണുവാനുമുള്ള അവസരം ലഭിച്ചു.
  കുട്ടികൾ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് നിരീക്ഷിക്കുന്നു 
 ലൈബ്രേറിയൻ : ഉതുപ്പ് ചേട്ടൻ 
 തിരുവിതാംകൂർ രാജ്യത്തെ ഈ ലൈബ്രറി ഓലപ്പുരയിൽ നിന്നും ഡിജിറ്റൽ സൗകര്യങ്ങളുള്ള ഒന്നായി മാറ്റുവാൻ ഭരണസമിതിക്കു കഴിഞ്ഞു. അതിനു ശേഷം അവിടെ നന്ദി പറഞ്ഞ് അൽപ്പമകലെയുള്ള പണിക്കർ സാറിന്റെ ജന്മഗൃഹത്തിലേക്ക് പോയി.പൂരം പടയണിക്ക് പേരുകേട്ട 

നീലമ്പേരൂർ ക്ഷേത്രത്തിന്റെ സമീപത്തെ കുളത്തിനോട്‌ ചേർന്നാണ് പണിക്കർ സാറിന്റെ വീട്.കൈനടി - ഈര ബസ്സിൽ കയറിയാൽ വായനശാലയുടെ അടുത്ത് ഇറക്കും. ലൈബ്രറിയിൽ നിന്നും നടന്നു പോകാനുള്ള ദൂരമേയുള്ളൂ സാറിന്റെ വീട്ടിലേക്ക്.എന്താ.പോയാലോ..?
 പൂരം പടയണിക്ക് പേരുകേട്ട നീലമ്പേരൂർ ക്ഷേത്രത്തിന്റെ മുൻപിലൂടെനടന്ന് ഗവ.എൽ.പി.സ്കൂളിലേക്കുള്ള വഴിയെ തിരിഞ്ഞാൽ വലതു വശത്ത് ക്ഷേത്രക്കുളം അത് കഴിഞ്ഞാൽ പണിക്കർ സാറിന്റെ വീട്.
പണിക്കർ സാറിന്റെ വീട്.
 അവിടെ ഇപ്പോൾ താമസിക്കുന്ന കുടുംബാംഗങ്ങളെ കണ്ടു.പണിക്കർ സാറിന്റെ ചരമദിനമാണെങ്കിലും ഞങ്ങൾക്ക് മധുരം നല്കിയാണ് കുടുംബാംഗങ്ങൾ ഞങ്ങളെ സ്വീകരിച്ചത്. 



പഴയകാല ചരിത്രം വിവരിക്കാൻ കുറിച്ചി ഗവ.എൽ.പി.ജി.സ്കൂളിലെ മുൻ പ്രധാമാദ്ധ്യാപികയും സ്ഥലവാസിയുമായ ചന്ദ്രികാദേവി ടീച്ചർ വന്നെത്തിയത് വളരെ സഹായമായി.
 ഭരണസമിതി അംഗവും റിട്ട.ഹെഡ് മാസ്റ്ററുമായ രാജപ്പൻ സാർ സംസാരിക്കുന്നു.
 അജയ് ചരിത്രം വിവരിക്കുന്നു 
 പണിക്കര് സാറിന്റെ ജ്യേഷ്ഠന്റെ മൂത്തപുത്രിയോട്‌ 
സംസാരിക്കുന്നത് ചന്ദ്രികാദേവി ടീച്ചർ 

പണിക്കർ സാർ കൊച്ചുമകൾക്കയച്ച ഒരു കത്ത്

 കുട്ടികൾ കത്ത് വായിക്കുന്നു.
ഈ വീട് സമീപകാലത്തു തന്നെ ചരിത്ര സ്മാരകമാകും. സാംസ്കാരിക വകുപ്പ് ഇത് ഏറ്റെടുത്തുകഴിഞ്ഞു. സമീപത്തു പണിയുന്ന വീട്ടിലേക്കു കുടുംബാംഗങ്ങൾ താമസം മാറും.പണിക്കര് സാറിന്റെ മകനും മകളും തിരുവനന്തപുരത്താണ് താമസിക്കുന്നത്.
ടീച്ചറോടും അജയ്, രാജപ്പൻ സാർ, ലൈബ്രേറിയൻ എന്നിവരോടുമുള്ള നന്ദി അറിയിക്കുന്നു. 
 തിരികെ KSRTC ബസ്സിൽ സ്കൂളിലേക്ക്....

4 മണിക്ക് മുൻപായി സ്കൂളിലെത്തി ദേശീയഗാനം പാടിയ ശേഷം വീടുകളിലേക്ക് മടങ്ങി. 
അടുത്തയാഴ്ച പ്രവർത്തനങ്ങൾ തുടരും.
22.06.2015 തിങ്കൾ 2.30 PM- ശ്രീ.ബിറ്റു ജേക്കബ്‌ MA BEd.(Govt.VHSS മറിയപ്പള്ളി ) വിശിഷ്ടാതിഥി  ആയിരിക്കും.  
24.06.2015 ബുധൻ 2.30 PM- ശ്രീ.എസ് .എ. രാജീവ്‌ MA BEd. (സംസ്ഥാന അദ്ധ്യാപക അവാർഡ്‌ ജേതാവ് 2013) വിശിഷ്ടാതിഥി  ആയിരിക്കും.

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS