“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, June 30, 2015

ചന്ദനം. (പഠനം) STD 5

ചന്ദനമരങ്ങൾ
സുഗന്ധദ്രവ്യമുണ്ടാക്കുവാനായി ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാനപ്പെട്ട വൃക്ഷമാണ് ചന്ദനം. (Sandal wood tree) ഭാരതീയർ പുണ്യവൃക്ഷമായി കരുതുന്ന ഇത്, ലോകത്തിലെ പല സംസ്കാരങ്ങളിലും പവിത്രമാണ്‌. ഈ മരത്തിന്റെ തടി ഉരച്ച് കുഴമ്പ് ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകുന്നു. മരത്തിന്റെ കാതലിൽ നിന്നും ചന്ദനത്തൈലവും നിർമ്മിക്കുന്നു. . ശാസ്ത്രീയനാമം Santalum album (Linn) എന്നാണ്‌. ലോകത്തിൽ തന്നെ വളരെ വിരളമായ ചന്ദനമരങ്ങൾ ഇന്ത്യയിൽ മൈസൂർ, കുടക്, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ വളരുന്നു. കേരളത്തിൽ മൂന്നാറിനടുത്തുള്ള മറയൂർ വനമേഖലയിലാണ്‌ ചന്ദനത്തിന്റെ തോട്ടങ്ങൾ ഏറെയും ഉള്ളത്. ടിപ്പുസുൽത്താന്റെ കാലം മുതൽക്ക് ഇത് രാജകീയവൃക്ഷമായി അറിയപ്പെടുന്നു.
 Santalum album - Köhler–s Medizinal-Pflanzen-128.jpg
പുരാണങ്ങളിലും മറ്റും ഇന്ത്യയാണ്‌ ചന്ദനത്തിന്റെ മാതൃരാജ്യം എന്നു പറയുന്നുണ്ടെങ്കിലും ചരിത്രകാരന്മാർ വിശ്വസിക്കുന്നത് ടിമോർ ദ്വീപുകളാണ്‌ ഇവയുടെ ഉത്ഭവസ്ഥാനം എന്നാണ്. കിഴക്കൻ ടിമോറിൽ ചന്ദനത്തിന്റെ വില്പന 10-ആം നൂറ്റാണ്ടുമുതൽക്കേ നിലനിന്നിരുന്നു എന്നതിനു തെളിവുകൾ ഉണ്ട്.
ചന്ദനം പടിഞ്ഞാറ് ഇന്തോനേഷ്യക്കും കിഴക്ക് ജൊവാൻ ഫെർണാണ്ടസ് ദ്വീപിനും തെക്ക് ന്യൂസിലാണ്ടിനും വടക്ക് ഹവായ് ദ്വീപിനും ഇടയിലുള്ള ഭൂപ്രദേശത്താണ്‌ വളരുന്നത്. എന്നാൽ ഇന്ന് കണ്ടുവരുന്നത് ഇന്ത്യയിലും മലയൻ ആർക്കിപെകാഗോയിലും മാത്രമാണ്‌. മറ്റു പല രാജ്യങ്ങളിലും ചന്ദനം നട്ടുവളർത്തുന്നുണ്ട്. ഓസ്ട്രേലിയ, ഇന്തോനേഷ്യ, മാർക്വിസാസ് ദ്വീപുകൾ, ജോവാൻ ഫെർണാണ്ടസ് ദ്വീപുകൾ, ചിലി, ഹവായ് എന്നിവിടങ്ങളിലും ചന്ദനം കാണപ്പെടുന്നു.
സമുദ്രനിരപ്പിൽ നിന്ന് 1,350 മീ. ഉയരത്തിൽ വരെ ചന്ദനമരം കാണപ്പെട്ടിട്ടുണ്ട്. എന്നാൽ 600 മുതൽ 900 മീറ്റർ വരെയാണ്‌ നല്ല തോതിൽ വളരുന്നത്. വാർഷിക മഴപാതം 850-1200 മി.ലി. വരെയുള്ള സ്ഥലങ്ങളാണ്‌ ഇവക്ക് അനുയോജ്യം.

ഇന്ത്യയിൽ

ഇന്ത്യയിലെ ദക്ഷിണമേഖലയിലെ ചില വരണ്ട വനങ്ങളിലാണ്‌ ചന്ദനം സ്വാഭാവികമായി വളരുന്നത്. നീലഗിരി മലനിരകളിൽ നിന്ന് വടക്ക് ധാർ‌വാർ വരെ ഏകദേശം 490 കി.മീ, കൂർഗ് മുതൽ ആന്ധ്രാപ്രദേശിലെ കുപ്പം വരെ ഏകദേശം 400 കി.മീ പ്രദേശങ്ങളിലാണ്‌ ഇന്ത്യയിൽ ഇവ സ്വാഭാവികമായി വളരുന്നത്. കാവേരി നദീതീരത്തുള്ള വരണ്ട ഇലകൊഴിയും വനങ്ങളിലും കർണ്ണാടകത്തിലും തമിഴ്നാട്ടിലുമുള്ള പീഠഭൂമികളിലും ചന്ദനം വളരുന്നു. ഇന്ത്യയിൽ കേരളം മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്‍,ഒറീസ്സ, ഉത്തർപ്രദേശ്, ബീഹാർ, ഝാർഘണ്ഡ്, മണിപ്പൂർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ്‌ ഇവ വളരുന്നതായി കണ്ടുവരുന്നത്. ഇവിടെയെല്ലാം എണ്ണത്തിൽ വളരെ കുറവാണ്‌ മരങ്ങൾ. സുഗന്ധവും കുറവായിരിക്കും. എന്നാൽ പശ്ചിമ ബംഗാളിലെ മരങ്ങൾക്ക് സുഗന്ധം കൂടുതലാണ്‌.
കർണ്ണാടകത്തിലും കേരളത്തിലും ഇവ വച്ച് പിടിപ്പിച്ച് വളർത്തുന്നുണ്ട്. കർണ്ണാടകത്തിൽ ഏതാണ്ട് 5,245 ച. കിലോമീറ്റർ പ്രദേശത്തിവ വളരുന്നു എന്നാണ്‌ കണക്ക്. ഇത് ഇന്ത്യയിൽ ആകെയുള്ള ചന്ദനക്കാടുകളുടെ ഏകദേശം പകുതിയോളം വരുന്നുണ്ട്. തമിഴ്നാട്ടിൽ ഏകദേശം 3.405 ച. കീ.മീറ്ററും ആന്ധ്രപ്രദേശിൽ 175 ച.കി.മീറ്ററും മധ്യപ്രദേശിൽ 33 ച.കി.മീറ്ററും മഹാരാഷ്ട്രയിൽ 8 ച.കി.മീറ്ററും ഒറീസ്സയിൽ 25 ച.കി.മീറ്ററും കേരളത്തിൽ 18 ച.കി.മീറ്ററും ചന്ദനക്കാടുകൾ ഉള്ളതായി കണക്കാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട തോട്ടങ്ങളും ചെറിയ കൂട്ടങ്ങളും നട്ടുവളർത്തുന്നവയേ ഉള്ളൂ.
ഹൊസൂരിൽ 226 സെ.മീ ചുറ്റളവുള്ള ഒരു ചന്ദനമരം ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ ചന്ദനമരമായി കണക്കാക്കിയിരിക്കുന്നത് അതിനെയാണ്‌. 2001-ൽ ഈ മരം മോഷ്ടിക്കപ്പെട്ടു. 

കേരളത്തിൽ

കേരളത്തിൽ വളരുന്ന ചന്ദനത്തിന്റെ ഭൂരിഭാഗവും ഇടുക്കി ജില്ലയിലെ മൂന്നാർ വനം ഡിവിഷനിൽ പെട്ട മറയൂരാണ്‌. ഇരവികുളം വനം ഡിവിഷനിൽ ഉൾപ്പെട്ട ചിന്നാറിലും ചന്ദനങ്ങൾ ഉണ്ട്. കേരളത്തിലെ മറയൂരിൽ 100 സെ.മീ ചുറ്റളവുള്ള ഒരു മരമാണ്‌ ഏറ്റവും വലുത്.ഒരു പഠനയാത്ര സംഘടിപ്പിക്കുന്നതാണ് കൂടുതൽ പ്രയോജനം..!
 

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS