“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, March 10, 2015

March 10 ഞങ്ങൾ അടുത്ത കൃഷിയിറക്കി

ഇന്ന് ഞങ്ങൾ ഈ വർഷത്തെ അടുത്ത കൃഷിയിറക്കി.പള്ളം സ്കൂളിലെ ഒരു പൂർവ വിദ്യാർത്ഥി തന്ന 53 ഏത്തവാഴത്തൈകൾ ഇന്ന് ഞങ്ങൾ നട്ടു.ആകെ 53 കുട്ടികൾ! ഓരോ കുട്ടിക്കും ഓരോ വാഴ !  ഇനി വാഴയ്ക്കും നെയിം സ്ലിപ്പ് വേണം ! 


എല്ലാ ദിവസവും രാവിലെ വാഴയ്ക്ക് വെള്ളം ഒഴിക്കണം. പിന്നെ ഫസ്റ്റ് ബെൽ, പിന്നെ അസെംബ്ലി,ഓരോ ക്ലാസ്സിൽ നിന്നും ഓരോ കുട്ടി വീതം എല്ലാ ക്ലാസ്സിൽ നിന്നും വാർത്ത വായിക്കണം.പിന്നെ  ക്ലാസ്സുകൾ . ഉച്ചയ്ക്കു പത്രവാർത്ത എഴുതി ഓഫീസിൽ വയ്ക്കണം. 20 മിനിട്ട് കളി,വീണ്ടും പഠനം. പിന്നെ3.20 മുതൽ  10 മിനിട്ട് കളി, 3.30 നു ബെല്ലടിക്കുമ്പോൾ കൃഷി നനയ്ക്കാൻ ഇറങ്ങും...! 3.55 നു തിരികെ കയറും.


No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS