അടുത്ത പഠനയാത്ര ഇന്ന് നടത്തി. സ്കൂളിൽ നിന്നും ഒരു കിലോമീറ്റർ ദൂരെയുള്ള പാടത്ത് ഇന്ന് രാവിലെ യന്ത്രം ഉപയോഗിച്ച് കൊയ്ത്തുണ്ടെന്നു നാലിലെ അജയ് രാവിലെ വന്നു പറഞ്ഞപ്പോഴേ ഇന്ന് പഠനയാത്ര ഉണ്ടെന്നു കുട്ടികൾ പ്രഖ്യാപിച്ചു. അങ്ങനെ 11.30നു ഞങ്ങൾ യാത്ര തുടങ്ങി.
ഏഴിലെയും ആറിലെയും കുട്ടികൾ മറ്റു കുട്ടികളെ നിയന്ത്രിക്കുന്നതിനു അദ്ധ്യാപികമാരെ സഹായിച്ചു. ജിജോ സാറായിരുന്നു ടൂർ കണ്ടക്ടർ!
കുട്ടികൾ യന്ത്രത്തിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നു.
കുട്ടികൾ യന്ത്രത്തിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നു.
ദാഹമകറ്റുന്ന കുട്ടികൾ
ഇവിടെയുള്ള 17 ചെറുപ്പക്കാർ ചേർന്ന് കൃഷി നടത്തിയ പാടത്തെ വിളവെടുപ്പാണ് ഞങ്ങൾ കാണാൻ പോയത്. നാട്ടിലെ എത്രയോ ചെറുപ്പക്കാർക്ക് ഇവരുടെ പ്രവർത്തനം മാതൃകയാണ്..!
ഇന്നിവിടെ ഈ ചെറുപ്പക്കാർ വിളവെടുപ്പ് കൊയ്തുത്സവമായ് ആഘോഷിച്ചു..! കിട്ടിയ അവസരം മുതലാക്കി യദുകൃഷ്ണൻ
ഒരു നാടൻ പാട്ട് പാടിയത് രംഗം കൊഴുപ്പിച്ചു.
കുട്ടിക്കളികൾ അന്യം നിന്നിട്ടില്ല...!
നാടൻ പാട്ട് പാടുന്ന പെണ്‍കുട്ടികൾ
No comments:
Post a Comment