പി.ടി.എ പൊതുയോഗം
സ്കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തി പുതുവർഷത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായും സ്കൂൾ വാർഷികാഘോഷത്തിന്റെ തീയ്യതി നിശ്ചയിക്കുന്നതിനുമായി ഇന്ന് രാവിലെ 10.30 നു സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.സി.ബിലുവിന്റെ അദ്ധ്യക്ഷതയിൽ യോഗം നടത്തപ്പെട്ടു.സ്ക്വാഡ് പ്രവർത്തനം 21 ശനിയാഴ്ച രാവിലെ 10 നു തുടങ്ങും.ഇതിൽ എല്ലാ അദ്ധ്യാപകരും പി.ടി.എ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.
വാർഷികം 31 നു രാവിലെ പൊതുസമ്മേളനത്തോടെ തുടങ്ങും.
സ്കൌട്ട് & ഗൈഡ് യൂണിറ്റുകളുടെ പ്രവർത്തനം ഈ വർഷം തന്നെ തുടങ്ങും.
പരസ്യങ്ങൾ, നോട്ടീസുകൾ എന്നിവ തയ്യാറാക്കി പ്രദേശത്താകെ പ്രസിദ്ധീകരിക്കും.
വികസനസമിതി യോഗം
സ്കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തി പുതുവർഷത്തിൽ
കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായും സ്കൂൾ വാർഷികാഘോഷം കൂടുതൽ ആകർഷകമാക്കുന്നതിനും ഭൌതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ഇന്ന് 2 .30 നു ഒരു ആലോചനായോഗം
നടത്തപ്പെട്ടു.സ്കൂൾ വികസനസമിതി ചെയർമാൻ ശ്രീ.ജി.ശശികുമാർ(Rtd.ADM) യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു.പള്ളം പോസ്റ്റ് ഓഫീസ് കവലയിൽ നിന്നും വിശിഷ്ടാതിഥികളെ സ്വീകരിച്ച് ബെസ്റ്റ് സ്കൂൾ ട്രോഫിയുമേന്തി സ്കൂളിലേക്ക് ആഘോഷ ജാഥ നടത്തുന്നതിനും അതിനായി പൂർവ വിദ്യാർത്ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും നാട്ടുകാരുടെയും സഹകരണം ഉറപ്പാക്കുന്നതിനും തീരുമാനിച്ചു.കോട്ടയം എം.പി.ശ്രീ.ജോസ് കെ.മാണി അനുവദിച്ച കമ്പ്യൂട്ടർ,പ്രിൻറർ എന്നിവയുടെ ഉത്ഘാടനവും ഈ യോഗത്തിൽ നിർവഹിക്കപ്പെടും.
No comments:
Post a Comment