നമ്മള്‍ നിത്യേന കഴിക്കുന്ന ബ്രോയിലര്‍ കോഴിയുടെ ആയുസ്സ് വെറും 45 ദിവസം മാത്രം !
നമ്മളില്‍ മിക്കവരും നിത്യേനയെന്നോണം കഴിച്ചു കൊണ്ടിരിക്കുന്ന ബ്രോയിലര്‍ കോഴികളുടെ മാക്‌സിമം ആയുസ്സെത്ര എന്ന കാര്യം നിങ്ങളില്‍ ആര്‍ക്കെങ്കിലും അറിയുമോ ? അറുപതോ എഴുപതോ വയസ്സോളം ഇങ്ങനെ ഒക്കെത്തന്നെ ജീവിക്കണം എന്നാഗ്രഹിക്കുന്ന നിങ്ങള്‍ മനസിലാക്കണം ഒരു ബ്രോയിലര്‍ കോഴി മാക്‌സിമം പോയാല്‍ 45 ദിവസമേ ജീവിക്കുകയുള്ളൂ എന്ന കാര്യം.
അപ്പോള്‍ 45 ദിവസം കൊണ്ടാണോ ഈ കോഴി ഇത്ര വലുതാവുന്നത് എന്ന സ്വാഭാവികമായ സംശയം നിങ്ങളില്‍ ഉയരും. അതിന്റെ കാര്യം പറയാം. എത്‌നിക് ഹെല്‍ത്ത് കോര്‍ട്ട് എന്ന വെബ്‌സൈറ്റ് ആണ് ഇക്കാര്യം പഠന രൂപേണ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവരുടെ പഠനത്തില്‍ വ്യക്തമായത് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കെത്തുന്ന ബ്രോയ്‌ലര്‍ കോഴികള്‍ ജീവനുള്ള വെറും മാംസപിണ്ഡങ്ങള്‍ മാത്രമാണെന്നാണ്.
പ്രത്യേക ഹോര്‍മോണുകള്‍ കുത്തിവച്ചാണ് ബ്രോയ്‌ലര്‍ കോഴികളെ വളര്‍ത്തിയെടുക്കുന്നതത്രേ. കോഴിക്കുഞ്ഞിന് 14 ദിവസം പറയാമ ആകുമ്പോള്‍ ഇവയുടെ തൊലിക്കടിയില്‍ ആദ്യത്തെ കുത്തിവെപ്പ് നടത്തുമത്രേ. കാളയുടെ കൊഴുപ്പ്, ഈസ്ട്രജന്‍ ഹോര്‍മോണ്‍, ചില കെമിക്കല്‍ സ്റ്റിമുലന്റ്‌സ് എന്നിവ ചേര്‍ത്ത മിശ്രിതം ആണത്രേ കുത്തിവെക്കുക. അതങ്ങോട്ട് ചെല്ലുന്നതോടെ ഈ കോഴിക്കുഞ്ഞുങ്ങള്‍ ബലൂണ്‍ പോലെ വീര്‍ത്തു തുടങ്ങും. രണ്ടാഴ്ച കൊണ്ടാണ് ഈ പരിണാമം നടക്കുക. ഇവക്ക് പറക്കാനോ, എന്തിനേറെ ശെരിയായി നടക്കാന്‍ പോലും കഴിവുണ്ടാകില്ലത്രേ.
ഇങ്ങനെ 20 മുതല്‍ 30 ദിവസം വരെ പ്രായമായ കോഴിക്ക് 3 മുതല്‍ 4 കിലോ വരെ തൂക്കമുണ്ടാകുമത്രേ. 30 ദിവസം പ്രായമാകുമ്പോള്‍ അവയെ അറുത്ത് വില്‍ക്കുകയും ചെയ്യും. അതാണ് നമ്മള്‍ ബ്രോസ്റ്റ്, ഷവര്‍മ്മ എന്നൊക്കെ പേരിട്ടു വിളിച്ചു ആക്രാന്തത്തില്‍ അകത്താക്കുന്നത്.
45 ദിവസത്തിനപ്പുറം ബ്രോയ്‌ലര്‍ കോഴികള്‍ക്ക് ആയുസ്സുണ്ടാകില്ല എന്നും പഠനം വ്യക്തമാക്കുന്നു. കാരണം, 45 ദിവസം കഴിഞ്ഞാല്‍ ഈസ്ട്രജന്റെ വീര്യം കുറഞ്ഞ് ഇവ ചത്തു പോകുന്നു. ബ്രോയ്‌ലര്‍ ചിക്കന്റെ അമിതോപയോഗം ഭാവിയില്‍ പ്രത്യുല്പാദന സംബന്ധമായ തകരാറുകള്‍ക്ക് നിദാനമകുമെന്നും എത്‌നിക് ഹെല്‍ത്ത് കോര്‍ട്ട് നടത്തിയ പഠനം വ്യക്തമാക്കുന്നു.
അത് കൊണ്ട് ഇനി ബ്രോസ്റ്റും മറ്റും കഴിക്കുവാന്‍ തുടങ്ങുന്നതിനു മുന്‍പേ ഒന്ന് ആലോചിക്കുന്നത് നല്ലതാണ്. ഇവയുടെ അമിതോപയോഗം പോയിട്ട് കുറഞ്ഞ ഉപയോഗം പോലും കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെയാണ് ക്ഷണിച്ചു വരുത്തുക എന്ന സത്യം നമ്മള്‍ മനസിലാക്കുക.
No comments:
Post a Comment