സൂര്യൻ
നിരീക്ഷണവിവരം | |
---|---|
ഭൂമിയിൽ നിന്നുള്ള ശരാശരി ദൂരം | 1.496×108 km പ്രകാശവേഗത്തിൽ 8.317 മിനിറ്റ് (499 സെക്കന്റ്) |
ദൃശ്യകാന്തിമാനം (V) | −26.74 [1] |
കേവലകാന്തിമാനം | 4.85 [2] |
സ്പെക്ട്രൽ വർഗ്ഗീകരണം | G2V |
മെറ്റാലിസിറ്റി | Z = 0.0177 [3] |
കോണീയ വ്യാസം | 31.6′ – 32.7′ [4] |
ഭ്രമണപഥത്തിന്റെ സവിശേഷതകൾ | |
ക്ഷീരപഥകേന്ദ്രത്തിൽനിന്നുള്ള ദൂരം | ~2.5×1017 km 26000 light-years |
പരിക്രമണകാലം | (2.25–2.50)×108 a |
പ്രവേഗം | ~220 km/s (orbit around the center of the Galaxy) ~20 km/s (relative to average velocity of other stars in stellar neighborhood) |
Physical characteristics | |
ശരാശരി വ്യാസം | 1.392×106 km [1] 109 × Earths |
മധ്യരേഖാ ആരം | 6.955×105 km [5] 109 × Earth[5] |
മധ്യരേഖാവൃത്തപരിധി | 4.379×106 km [5] 109 × Earth[5] |
Flattening | 9×10−6 |
ഉപരിതല വിസ്തീർണ്ണം | 6.0877×1012 km2 [5] 11990 × Earth[5] |
വ്യാപ്തം | 1.412×1018 km3 [5] 1300000 × Earth |
പിണ്ഡം | 1.9891×1030 കി.g [1] 332900 × Earth[5] |
ശരാശരി സാന്ദ്രത | 1.408×103 kg/m3 [1][5][6] |
വിവിധ സാന്ദ്രതകൾ | കാമ്പ്: 1.5×105 kg/m3 പ്രഭാമണ്ഡലം (താഴ്ന്നത്):2×10−4 kg/m3 വർണ്ണമണ്ഡലം (താഴ്ന്നത്):5×10−6 kg/m3 (ശരാശരി) കൊറോണ:1×10−12 kg/m3 [7] |
മധ്യരേഖാ ഉപരിതല ഗുരുത്വം | 274.0 m/s2 [1] 27.94 g 28 × Earth[5] |
നിഷ്ക്രമണപ്രവേഗം (ഉപരിതലത്തിലേത്) | 617.7 km/s [5] 55 × Earth[5] |
ഉപരിതലതാപനില | 5778 K [1] |
കൊറോണയുടെതാപനില | ~5×106 K |
കാമ്പിലെ താപനില | ~15.7×106 K [1] |
Luminosity (Lsol) | 3.846×1026 W [1] ~3.75×1028 lm ~98 lm/W efficacy |
Mean Intensity (Isol) | 2.009×107 W·m−2·sr−1 |
Rotation characteristics | |
Obliquity | 7.25° [1] (to the ecliptic) 67.23° (to the galactic plane) |
ഉത്തരധ്രുവത്തിന്റെ[8] റൈറ്റ് അസൻഷൻ | 286.13° 19h 4min 30s |
ഉത്തരധ്രുവത്തിന്റെ ഡെക്ലിനേഷൻ | +63.87° 63°52' North |
സിഡീരിയൽ ഭ്രമണകാലം (at 16° latitude) | 25.38 days [1] 25d 9h 7min 13s [8] |
(at equator) | 25.05 days [1] |
(at poles) | 34.3 days [1] |
മധ്യരേഖാ ഭ്രമണപ്രവേഗം | 7.189×103 km/h [5] |
പ്രഭാമണ്ഡലനിർമ്മിതി(പിണ്ഡാടിസ്ഥാനത്തിൽ) | |
ഹൈഡ്രജൻ | 73.46%[9] |
ഹീലിയം | 24.85% |
ഓക്സിജൻ | 0.77% |
കാർബൺ | 0.29% |
ഇരുമ്പ് | 0.16% |
ഗന്ധകം | 0.12% |
നിയോൺ | 0.12% |
നൈട്രജൻ | 0.09% |
സിലിക്കൺ | 0.07% |
മഗ്നീഷ്യം | 0.05% |
ഭൂമി ഉൾപ്പെടുന്ന സൗരദിനം ഗ്രഹതാരസഞ്ചയമായ സൗരയൂഥത്തിന്റെ കേന്ദ്രമാണ് സൂര്യൻ എന്ന നക്ഷത്രം. ഏതാണ്ട് 13,92,684 കിലോമീറ്ററാണു് സൂര്യന്റെ വ്യാസം.ഇത് ഏതാണ്ട് ഭൂമിയുടെ വ്യാസത്തിന്റെ 109 മടങ്ങ് വലിപ്പം വരും. സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ 99.86 ശതമാനവും സൂര്യനിലാണ്. ഇത് ഏതാണ്ട് 1.989×10കി.ഗ്രാം വരും. ഇത് ഭൂമിയുടെ പിണ്ഡത്തിന്റെ 330,000 മടങ്ങ് വരും.പിണ്ഡത്തിന്റെ ബാക്കിവരുന്ന ഭാഗം ഗ്രഹങ്ങൾ, ഛിന്നഗ്രഹങ്ങൾ, ഉൽക്കകൾ, ധൂമകേതുക്കൾ ധൂളികൾ എന്നിവയിലാണ്.സൗരപിണ്ഡത്തിന്റെ നാലിൽ മൂന്നുഭാഗവും ഹൈഡ്രജനാണ്, ബാക്കിയുള്ളതിൽ ഭൂരിഭാഗവും ഹീലിയവുമാണ്. രണ്ട് ശതമാനത്തിൽ താഴെയേ ഇരുമ്പ്, ഓക്സിജൻ, കാർബൺ, നിയോൺഎന്നിവയടക്കമുള്ള മറ്റ് മൂലകങ്ങൾ വരുന്നുള്ളൂ.
ഭൂമിയുടെ അന്തരീക്ഷത്തിൽ സംഭവിക്കുന്ന വിസരണം മൂലം സൂര്യൻ മഞ്ഞനിറത്തിൽ കാണപ്പെടുന്നുവെങ്കിലും സൂര്യന്റെ യഥാർത്ഥനിറം വെള്ളയാണ്.നക്ഷത്രങ്ങളുടെ സ്പെക്ട്രൽ വർഗ്ഗീകരണമനുസരിച്ച് സൂര്യനെ G2V എന്ന സ്പെക്ട്രൽ ക്ലാസിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, അതുപ്രകാരം സൂര്യനെ ഒരു മഞ്ഞ നക്ഷത്രമായി സൂചിപ്പിക്കുന്നു, സൂര്യന്റെ വികിരണങ്ങളിൽ ഭൂരിഭാഗവും ദൃശ്യവർണ്ണരാജിയിലെ മഞ്ഞ-പച്ച എന്നിവയ്ക്കിടയിലുള്ള വികിരണങ്ങളായതിനാലാണിത്.ഇവിടെ G2 സൂചിപ്പിക്കുന്നത് ഉപരിതലതാപനില 5,780 K (5,510 °C) എന്നാണ്, V (റോമൻ അക്കം) സൂചിപ്പിക്കുന്നത് മറ്റ് ഭൂരിഭാഗം നക്ഷത്രങ്ങളെപ്പോലെ ഹൈഡ്രജൻ അണുകേന്ദ്രങ്ങളെ ഹീലിയമാക്കുന്ന പ്രക്രിയയിലൂടെ ഊർജ്ജോല്പാദനം നടത്തുന്ന മുഖ്യശ്രേണിയിൽപ്പെട്ടഒരു നക്ഷത്രം എന്നാണ്. അപ്രധാനവും ചെറുതുമായ ഒരു നക്ഷത്രമാണെങ്കിലും സൂര്യൻ അതിന്റെതാരാപഥമായ ക്ഷീരപഥത്തിലെ 85 ശതമാനത്തോളം നക്ഷത്രങ്ങളേക്കാളും തിളക്കമുള്ളതാണ്, ക്ഷീരപഥത്തിലെ ഭൂരിഭാഗം നക്ഷത്രങ്ങളും ചുവപ്പുകുള്ളന്മാർ ആയതിനാലാണിത്.സൂര്യന്റെകേവലകാന്തിമാനം ഏതാണ്ട് 4.8 ന് അടുത്താണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.സൂര്യന്റെ കൊറോണ അന്തരീക്ഷത്തിലേക്ക് തുടച്ചയായി വ്യാപിച്ച് ചാർജ്ജ് ചെയ്യപ്പെട്ട കണികകളുടെ അതിവേഗതയിലുള്ള ഉയർന്ന പ്രവാഹമായ സൗരക്കാറ്റ് സൃഷ്ടിക്കുന്നു, 100 ആസ്ട്രോണമിക്കൽ യൂണിറ്റ് ദൂരം വരെ ഇത്തരത്തിലുള്ള സൗരക്കാറ്റുകൾ എത്തിച്ചേരുന്നു. നക്ഷത്രന്തരീയ മാധ്യമങ്ങളുമായി സൗരക്കാറ്റ് കൂട്ടിമുട്ടുന്നതുവഴി രൂപപ്പെടുന്ന ഹീലിയോസ്ഫിയർ സൗരയൂഥത്തിലെ ഏറ്റവും വലിയ ഘടനയാണ്.
സമീപ ബബിൾ സോണിലെ നക്ഷത്രാന്തരീയ മേഘങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് സൂര്യൻ, ക്ഷീരപഥത്തിന്റെ ഓറിയോൺ ഭുജത്തിലാണ് ഈ ബബിൾ സോണുള്ളത്. ഏറ്റവും അടുത്തുള്ള 5 നക്ഷത്രവ്യവസ്ഥകളിൽ പിണ്ഡം കൊണ്ട് സൂര്യൻ നാലാം സ്ഥാനത്താണ്.ക്ഷീരപഥത്തിന്റെ കേന്ദ്രത്തിൽ നിന്നും 24,000 നും 26,000 നും ഇടയിൽ പ്രകാശവർഷങ്ങൾ ദൂരെയായി അതിനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുകയാണ് സൂര്യൻ. ഇത്തരത്തിൽ താരാപഥ ഉത്തരധ്രുവത്തിൽ നിന്നും വീക്ഷിക്കപ്പെടുന്ന അവസ്ഥയിൽ ഘടികാര ദിശയിലുള്ള ഒരു പരിക്രമണം പൂർത്തിയാക്കാൻ 22.5 മുതൽ 25 വരെ കോടി വർഷങ്ങൾ എടുക്കും.
സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ശരാശരി ദൂരം 14.96 കോടി കിലോമീറ്റർ ആണ് (അതായത് ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ് (AU)), ജനുവരിയിൽ ഉപസൗരത്തിലായിരിക്കുന്നതിനും ജൂലൈയിൽഅപസൗരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയിൽ ഈ ദൂരത്തിന് മാറ്റം വരും.ഇതിനിടയിലെ ശരാശരി ദൂരത്തിൽ പ്രകാശം സൂര്യനിൽ നിന്നും ഭൂമിയിലേക്ക് എത്തിച്ചേരാൻ ഏകദേശം 8 മിനുട്ടും 19 സെക്കന്റും എടുക്കും. സൂര്യപ്രകാശത്തിലടങ്ങിയ ഊർജ്ജത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളപ്രകാശസംശ്ലേഷണം എന്ന പ്രക്രിയയാണ് ഭൂമിയിലെ ഏതാണ്ടെല്ലാ ജീവനേയും നിലനിർത്തുന്നത്,ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതും സൂര്യനിൽ നിന്നുള്ള ഊർജ്ജമാണ്. സൂര്യന്റെ ഭൂമിയുടെ മേലുള്ള സ്വാധീനം നൂറ്റാണ്ടുകൾക്ക് മുൻപേ മനുഷ്യൻ തിരിച്ചറിഞ്ഞിരുന്നു, ഹിന്ദുമതം ഉൾപ്പെടെയുള്ള പൗരാണികമതങ്ങൾ സൂര്യനെ ദൈവമായി കണക്കാക്കുകയും ചെയ്യുന്നു. പതുക്കെയാണ് സൂര്യനെ കുറിച്ചുള്ള കൃത്യമായ ശാസ്ത്രീയ അറിവുകൾ മനുഷ്യൻ ആർജ്ജിച്ചെടുത്തത്. പത്തൊൻപതാം നൂറ്റാണ്ടുവരെ ജ്യോതിശാസ്ത്രജ്ഞർക്ക് പോലും സൂര്യന്റെ ഭൗതികഘടനയെക്കുറിച്ചും ഊർജ്ജത്തിന്റെ ഉറവിടത്തെക്കുറിച്ചും അറിവുണ്ടായിരുന്നില്ല. സൂര്യനെക്കുറിച്ചുള്ള അറിവുകൾ ഇപ്പോഴും പൂർണ്ണമല്ല, സൂര്യൻ പ്രകടിപ്പിക്കുന്ന പല അസ്വാഭാവികപ്രതിഭാസങ്ങളും ഇപ്പോഴും വിശദീകരിക്കപ്പെടാതെ നിലനിൽക്കുന്നുണ്ട്.
No comments:
Post a Comment