“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Saturday, March 7, 2015

ഫോക്കസ് 2015 - പ്രദർശനം

ഫോക്കസ് 2015 
പ്രവർത്തനങ്ങളുടെ പ്രദർശനം 
ഫോക്കസ് 2015 പ്രവർത്തനങ്ങളുടെ പ്രദർശനം ഇന്ന് 10 മുതൽ 1 മണി വരെ കോട്ടയം ഈസ്റ്റ് ബി ആർ.സി.യിൽ നടത്തി.ബി ആർ സി യുടെ പരിധിയിൽ തെരഞ്ഞെടുക്കപ്പെട്ട 8 സ്കൂളുകളാണ് പ്രദർശനത്തിൽ പങ്കെടുത്തത്. 


പ്രൊജക്റ്റ്‌ ഓഫീസർ ശ്രീമതി.ഗ്ലാഡിസ് ടീച്ചർ 
 ഉദ്ഘാടനം നിർവഹിച്ചു. ബി പി ഓ ശ്രീമതി.സജ്മിൻ ബീഗം അധ്യക്ഷത വഹിച്ചു.കുട്ടികളുടെ പ്രാർത്ഥനാ ഗാനത്തോടെ പരിപാടി ആരംഭിച്ചു.
 ശ്രീ.എ.കെ.ദാമോദരൻ (AEO),ശ്രീമതി.പ്രസന്ന ദാസ്‌ (ജില്ലാ പ്രൊജക്റ്റ്‌ ഓഫീസർ) 
എന്നിവർ യോഗത്തിൽ പ്രവർത്തന വിശകലനം നടത്തി.വിവിധ വിദ്യാലയങ്ങളിൽ നിന്നുമെത്തിയ അധ്യാപകർക്കും കുട്ടികൾക്കും തങ്ങളുടെ പഠന നേട്ടങ്ങൾ,വിദ്യാലയ പുരോഗതി,പ്രവർത്തന വിജയം,കാഴ്ചപ്പാട് എന്നിവയെക്കുറിച്ച് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കിയത് ശ്രീമതി.അനിമ ടീച്ചറായിരുന്നു.
സ്വന്തം കഠിനാനുഭവങ്ങൾ വിഷമത്തോടെ പങ്കുവയ്ക്കുന്ന ലീലാമണി ടീച്ചർ ((HM,Govt,Town LPS).അവതാരകയായ അനിമ ടീച്ചർ ഈ പ്രകടനം കണ്ടു സ്തബ്ധയായിപ്പോയി..!

ശോഭന ടീച്ചറും വിഷണ്ണയായി.(എന്തായിരുന്നു ആ വസ്തുതകൾ..?)
ഒരു ടീച്ചർക്കും ഇങ്ങനെ ഉണ്ടാകാതിരിക്കട്ടെ 
തുടർന്ന് കുട്ടികൾ തങ്ങൾ കൊണ്ടുവന്ന വസ്തുക്കൾ    പ്രദർശനത്തിനായി ഒരുക്കി.

ബി പി ഓ സജ്മിൻ ടീച്ചർ വിസ്മയക്കാഴ്ച്ചകൾ നിരീക്ഷിക്കുന്നു.
ബി ആർ സി യിലെ അദ്ധ്യാപകർ വിസ്മയക്കാഴ്ച്ചകൾ നിരീക്ഷിക്കുന്നു.
ബീന അന്ന (HM,Chingavanam) ടീച്ചറും പാറമ്പുഴ സ്കൂളിലെ ടീച്ചറും രഹസ്യ ചർച്ച നടത്തുന്നു..!
നമ്മുടെ കുട്ടികളും സോഷ്യൽ സയൻസ് മേധാവി.എൽസമ്മ ടീച്ചറും 
വേളൂർ യു.പി.സ്കൂളിലെ കുട്ടികളും മനോജ്‌ സാറും ഗ്ലാമർ ഷോ യിൽ 
നമ്മുടെ കുട്ടികൾ ശാസ്ത്രവിഭാഗം മേധാവി.ജിജോ സാറിനൊപ്പം 
പള്ളം യു.പി.സ്കൂൾ,പാറമ്പുഴ ഗവ.എൽ.പി.സ്കൂൾ,കുഴിമറ്റം ഗവ.എൽ.പി.സ്കൂൾ,ചിങ്ങവനം ഗവ.യു.പി.സ്കൂൾ,വേളൂർ ഗവ.യു.പി.സ്കൂൾ,ഗവ.ടൌണ്‍ എൽ.പി.സ്കൂൾ എന്നീ വിദ്യാലയങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS