എസ്.കെ.പൊറ്റെക്കാട് ജന്മദിനം
ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനും കവിയുമാണ് എസ്.കെ. പൊറ്റെക്കാട്ട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട്(മാർച്ച് 14, 1913–ഓഗസ്റ്റ് 6, 1982)[1]. ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുൻനിറുത്തിയാണ് 1980ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്[2].
എസ്.കെ. പൊറ്റക്കാട്ട് | |
---|---|
ജനനം | 1913 മാർച്ച് 14 കോഴിക്കോട്, കേരളം, ഇന്ത്യ |
മരണം | 1982 ഓഗസ്റ്റ് 6 (പ്രായം 69) കേരളം, ഇന്ത്യ |
തൊഴിൽ |
|
രചനാ സങ്കേതം |
|
പ്രധാന കൃതികൾ |
|
പ്രധാന പുരസ്കാരങ്ങൾ | ജ്ഞാനപീഠം, സാഹിത്യ അക്കാദമി പുരസ്കാരം |
ഉള്ളടക്കം
ജീവിതരേഖ
കോഴിക്കോട് മിഠായിത്തെരുവിലെ എസ്.കെ.പൊറ്റെക്കാടിന്റെ പ്രതിമ
1913 മാർച്ച് 14 കോഴിക്കോട്
ജനിച്ചു. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട്ട് ഒരു ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ
ആയിരുന്നു. പ്രാഥമികവിദ്യാഭ്യാസം കോഴിക്കോട് ചാലപ്പുരം ഗണപത് സ്കൂളിലാണ്
നടത്തിയത്. കോഴിക്കോട് സാമൂതിരി കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തിവിദ്യാലയത്തിൽ 1937-1939 വർഷങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളിൽ താല്പര്യം ജനിച്ചത്. 1939ൽ ബോംബേയിലേക്കുള്ള
യാത്രയിൽ നിന്നാണ് പില്ക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ അടിസ്ഥാനമായ
ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു. ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. 1949ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ
എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ
സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു
ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ സംഭാവനകൾ
വിലപ്പെട്ടതാണ്.
1957-ൽ തലശ്ശേരി
പാർലമെന്റ് നിയോജകമണ്ഡലത്തിൽനിന്നു മത്സരിച്ചെങ്കിലും 1000 വോട്ടിനു
പരാജയപ്പെടുകയാണുണ്ടായത്. 1962-ൽ ഇതേ സ്ഥലത്തുനിന്ന് 66000 വോട്ടിന്റെ
ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു. പ്രസിദ്ധ സാഹിത്യ നിരൂപകൻ സുകുമാർ അഴീക്കോടായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് എതിരാളി.
1928-ലാണ് ആദ്യത്തെ കഥ പ്രസിദ്ധപ്പെടുത്തുന്നത്. സാമൂതിരി കോളേജുമാഗസിനിൽ വന്ന രാജനീതി എന്ന കഥയായിരുന്നു അത്. 1929-ൽ കോഴിക്കോട്ടുനിന്നുള്ള ആത്മവിദ്യാകാഹളത്തിൽ മകനെ കൊന്ന മദ്യം എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി. 1931-ൽ എറണാകുളത്തുനിന്നു മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ദീപം എന്ന മാസികയിൽ ഹിന്ദുമുസ്ലിംമൈത്രി എന്ന കഥയും പുറത്തുവന്നു. തുടർന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ തുടർച്ചയായി കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി. ആദ്യത്തെ നോവൽ നാടൻപ്രേമമാണ്. 1939-ൽ ബോംബേയിൽ വച്ചാണ് ഇതെഴുതിയത്. ഒരു തെരുവിന്റെ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (1962), ഒരു ദേശത്തിന്റെ കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും (1973), സാഹിത്യപ്രവർത്തക സഹകരണസംഘം അവാർഡും (1977), ജ്ഞാനപീഠ പുരസ്കാരവും (1980) ലഭിച്ചു. കാലിക്കറ്റ് സർവ്വകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു. 1982 ഓഗസ്റ്റ് 6ന് അന്തരിച്ചു.
ബോംബേയിലായിരുന്നപ്പോൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പൊറ്റെക്കാട്ട് നാട്ടിലും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.
പാർലമെന്റേറിയൻ
1957ൽ തലശ്ശേരിയിൽ നിന്നും പാർലമെന്റിലേക്കു മൽസരിച്ചെങ്കിലും 1000 വോട്ടിനു പരാജയപ്പെട്ടു. പിന്നീട് 1962ൽ തലശ്ശേരിയിൽ നിന്നു തന്നെ സുകുമാർ അഴീക്കോടിനെ 66,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി പാർലമെന്റിലേക്കു പൊറ്റെക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലെത്തിയ അപൂർവ്വം സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു പൊറ്റെക്കാട്ട്.തിരഞ്ഞെടുപ്പുകൾ
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1962 | തലശ്ശേരി ലോക്‌സഭാമണ്ഡലം | എസ്.കെ. പൊറ്റെക്കാട് | സ്വതന്ത്രൻ (കമ്യൂണിസ്റ്റ്) | സുകുമാർ അഴീക്കോട് | കോൺഗ്രസ് |
1957 | തലശ്ശേരി ലോക്‌സഭാമണ്ഡലം | എം.കെ. ജിനചന്ദ്രൻ | കോൺഗ്രസ് | എസ്.കെ. പൊറ്റെക്കാട് | സ്വതന്ത്രൻ (കമ്യൂണിസ്റ്റ്) |
സാഹിത്യജീവിതം
1939ൽ പ്രസിദ്ധീകരിച്ച നാടൻപ്രേമമാണ് പൊറ്റെക്കാട്ടിന്റെ ആദ്യനോവൽ. കാല്പനികഭംഗിയാർന്ന ഈ രചന ഇദ്ദേഹത്തിന് മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം സ്ഥാനം നേടിക്കൊടുത്തു. 1940ൽ മലബാറിലേക്കുള്ള തിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന്റെ കഥ പറയുന്ന വിഷകന്യക പ്രസിദ്ധീകരിച്ചു. മദിരാശി സർക്കാരിന്റെ പുരസ്കാരം ഈ നോവലിന് ലഭിച്ചു.പ്രധാന കൃതികൾ
നാടൻ പ്രേമം എന്ന ചെറു നോവൽ പ്രസിദ്ധീകരിക്കപ്പെട്ടതൊടെ അദ്ദേഹം കഥാസാഹിത്യരംഗത്തു പ്രസിദ്ധനായി. ഒരു പ്രധാന പ്രമേയത്തെ മുന്നിർത്തി വായനക്കാരുടെ മനസ്സിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ആനുകാലിക സംഭവങ്ങളെ മിത്തുകളാക്കി മാറ്റി അത് അബോധ മനസ്സിൽ പ്രതിഷ്ഠിച്ച് വായനക്കാരന് പ്രതിപാദ്യത്തെ ഹിതകരമാക്കുന്ന രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്.യാത്രാവിവരണം
അദ്ദേഹത്തിന്റെ യാത്രാവിവരണലേഖനങ്ങൾ മൂന്നു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിരിക്കുന്നു. പര്യടനം എന്ന പേരിൽ പൊറ്റെക്കാട്ടിന്റെ അപ്രകാശിത ഡയറിക്കുറിപ്പുകളുടെ സമാഹാരം മാതൃഭൂമി ബുക്സ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു[7].
- യാത്രാവിവരണം: നൈൽഡയറി, യൂറോപ്പിലൂടെ, പാതിരാസൂര്യന്റെ നാട്ടിൽ, ബാലിദ്വീപ്, ലണ്ടൻ നോട്ട് ബുക്ക്, സഞ്ചാരസാഹിത്യം (ഭാഗം ഒന്നും രണ്ടും), സിംഹഭൂമി
- കവിതാ സമാഹാരം: പ്രഭാതകാന്തി, സഞ്ചാരിയുടെ ഗീതങ്ങൾ, പ്രേമശില്പി
- സഞ്ചാരിയുടെ ഗീതങ്ങൾ
പ്രധാന പുരസ്കാരങ്ങൾ
- കേരള സാഹിത്യ അക്കാദമി അവാർഡ്-ഒരു തെരുവിന്റെ കഥ[8]
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്-ഒരു ദേശത്തിന്റെ കഥ
No comments:
Post a Comment