“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, March 20, 2015

20 March സർ ഐസക് ന്യൂട്ടൺ ചരമദിനം


ഐസക് ന്യൂട്ടൺ






ഗോഡ്ഫ്രി കെല്ലർ 1689-ൽ വരച്ച രേഖാചിത്രം. ന്യൂട്ടന്റെ പ്രായം 46
ജനനം 1643 ജനുവരി 4
[OS: 25 December 1642][1]
വൂൾസ്തോർപ്പ്-ബൈ-കോൾസ്റ്റർവർത്ത്
ലിങ്കൺഷെയർ, ഇംഗ്ലണ്ട്
മരണം 1727 മാർച്ച് 31 (പ്രായം 84)
[OS: 20 March 1726][1]
കെൻസിങ്ടൺ, ലണ്ടൻ, ഇംഗ്ലണ്ട്
താമസം ഇംഗ്ലണ്ട്
ദേശീയത ഇംഗ്ലീഷ്
മേഖലകൾ ഭൗതികശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം,
തത്വചിന്ത, രസതന്ത്രം,
മതതത്വശാസ്ത്രം
സ്ഥാപനങ്ങൾ യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ്
റോയൽ സൊസൈറ്റി
ബിരുദം ട്രിനിറ്റി കോളേജ് കേംബ്രിഡ്ജ്
അക്കാഡമിക്ക് ഉപദേശകർ ഐസക് ബാരോ
ബെഞ്ചമിൽ പുള്ളിൻ[2][3]
Notable students റോജർ കോട്ടസ്
വില്യം വിസ്റ്റൺ
ജോൺ വിക്കിൻസ്[4]
Humphrey Newton[4]
അറിയപ്പെടുന്നത് ന്യൂട്ടോണിയൻ മെക്കാനിക്സ്
ഗുരുത്വാകർഷണസിദ്ധാന്തം
കാൽകുലസ്
ഒപ്റ്റിക്സ്
സ്വാധീനിച്ചതു് നിക്കോളാസ് ഫേഷ്യോ ഡെ ഡുയില്ലിയർ
ജോൺ കെയിൽ
ഒപ്പ്
കുറിപ്പുകൾ  
ഹന്ന ഐസോകൗഫ് ആയിരുന്നു അമ്മ. കാഥറീൻ ബാർട്ടൺ പാതി മരുമകളായിരുന്നു.
പ്രഗല്ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റും ആയിരുന്നു സർ ഐസക് ന്യൂട്ടൻ (1642 ഡിസംബർ 25 - 1726 മാർച്ച് 20).ന്യൂട്ടൻ 1687-ൽ പുറത്തിറക്കിയ ഭൂഗുരുത്വാകർഷണം, ചലനനിയമങ്ങൾ എന്നിവയെ വിശദീകരിക്കുന്ന പ്രിൻസിപിയ എന്ന ഗ്രന്ഥം ബലതന്ത്രത്തിന്റെ അടിസ്ഥാനശിലയായി കണക്കാക്കുന്നു. തുടർന്നുള്ള മൂന്നു നൂറ്റാണ്ടുകളിൽ ഭൗതികപ്രപഞ്ചത്തിന്റെ ശാസ്ത്രീയവീക്ഷണം ഈ ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഭൗമോപരിതലത്തിലുള്ള വസ്തുക്കളുടേയും ആകാശഗോളങ്ങളുടേയും ചലനം ഒരേ പ്രകൃതി നിയമങ്ങൾ അനുസരിച്ചാണെന്ന് അദ്ദേഹം തെളിയിച്ചു. പ്രകാശത്തിന്റെ കണികാസ്വഭാവം വ്യക്തമാക്കുന്ന കണികാസിദ്ധാന്തവും അദ്ദേഹത്തിന്റെ സം‌ഭാവനയാണ്‌. ഗണിതത്തിൽ കലനസമ്പ്രദായങ്ങളുടെ വളർച്ചയ്ക്ക് അദ്ദേഹം നിസ്തുലമായ സംഭാവനകൾ നൽകി. 2005-ൽ റോയൽ സൊസൈറ്റി നടത്തിയ അഭിപ്രായ സർവേയിൽ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള ശാസ്ത്രപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് ഐസക് ന്യൂട്ടൺ ആണ്‌.ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ്എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ രണ്ടാം സ്ഥാനം ന്യൂട്ടനാണ്.ആദ്യത്തെ പ്രാക്ടിക്കൽ റിഫ്ലക്ടിങ് ടെലസ്കോപ്പ് നിർമ്മിച്ചു. പ്രഭു പദവി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞൻ. കാൽക്കുലസിന്റെ പിതാവ് എന്നറിയപ്പെടുന്നു. രാഷ്ട്രത്തിന്റെ ആദരവോടെ ശവമടക്കപ്പെട്ട ആദ്യ ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ. ബലത്തിന്റെ യൂണിറ്റ് ന്യൂട്ടന്റെ പേരിൽ അറിയപ്പെടുന്നു. 

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS