“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, March 31, 2015

വിജയാഘോഷം


സ്കൂൾ വാർഷികം , അദ്ധ്യാപക-രക്ഷാകർത്തൃ ദിനാഘോഷം   
 ബെസ്റ്റ് സ്കൂൾ അവാർഡ്‌ വിജയാഘോഷം
എന്നിവ 31.03.2015 ചൊവ്വാഴ്ച രാവിലെ 9.30 നു പള്ളം പോസ്റ്റ്‌ ഓഫീസ് കവലയിൽ നിന്നും താളമേള-കരകാട്ടങ്ങളോടെ  നടത്തപ്പെട്ടു.മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തവും പുതുമയുള്ളതും തനിമയാർന്നതുമായ മികവു പ്രവർത്തനങ്ങളാണ് പള്ളം ഗവ.യു.പി.സ്കൂളിന് ഈ അവാർഡ്‌ നേടുവാൻ കാരണമായത്.
അതുകൊണ്ടു തന്നെ നാടിനും നാട്ടാർക്കും ഇത് അവിസ്മരണീയ വിജയോത്സവമായി...!


  അത്യാകർഷക വിജയാഘോഷ വിളംബര ജാഥയ്ക്ക് ശേഷം ജനപ്രതിനിധികളുടെയും വിവിധ സമുദായ മേലദ്ധ്യക്ഷൻമാരുടെയും പ്രഭാഷണങ്ങളോടെയും കുട്ടികളുടെ കലാപരിപാടികളോടെയും വിപുലമായി നടത്തപ്പെട്ടു.


31.03.2015 ചൊവ്വ  
രാവിലെ 9.30 : പതാക ഉയർത്തലിന് ശേഷം പള്ളം പോസ്റ്റ്‌ ഓഫീസ് ജങ്ങ്ഷനിൽ നിന്നും ശ്രീ.ദുർഗ്ഗ കരകാട്ട സമിതിയുടെ ആട്ടത്തോടെ  
10 നു സാംസ്കാരിക ജാഥ നടത്തപ്പെട്ടു.


ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും നമ്മുടെ സ്കൂളിലെ വായനക്കളരി  സ്പോണ്‍സറുമായ ശ്രീ.എബി കെ.ജോർജ്ജിന്റെ (ക്യാമറ സ്കാൻ സ്ഥാപന ഉടമ) മക്കൾ റോളർ സ്കേറ്റിങ്ങുമായി മുൻപിൽത്തന്നെ മികച്ച പ്രകടനം നടത്തി.

വിജയോത്സവ റാലിക്ക് ശേഷം 11 .30 നു നടത്തിയ 
സാംസ്‌കാരിക സമ്മേളനത്തിൽ 
 SMC ചെയർമാൻ ശ്രീ.കെ.സി.ബിലു അധ്യക്ഷനായിരുന്നു.
വിദ്യാർത്ഥിനികളുടെ ഈശ്വരപ്രാർത്ഥന

ഹെഡ് മാസ്റ്റർ ശ്രീ.ജോണ്‍സണ്‍ ഡാനിയേൽ 
 ഏവർക്കും സ്വാഗതം ആശംസിച്ചു. 

സ്റ്റാഫ് സെക്രട്ടറി ശ്രീമതി.ഷ്യാലൊ ടീച്ചർ 
വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
  SMC ചെയർമാൻ ശ്രീ.കെ.സി.ബിലു
 (അദ്ധ്യക്ഷപ്രസംഗം)
അഡ്വ.ടിനോ കെ.തോമസ്‌ 
(വാർഡ് കൌണ്‍സിലർ ,കോട്ടയം നഗരസഭ )


അഡ്വ.ടിനോ കെ.തോമസ്‌ (വാർഡ് കൌണ്‍സിലർ ,കോട്ടയം നഗരസഭ )ഉദ്ഘാടനം നിർവഹിച്ചു 
 കോട്ടയം ഈസ്റ്റ് AEO ശ്രീ.എ.കെ.ദാമോദരൻ സാർ 
മുഖ്യപ്രഭാഷണം നടത്തി.
വിശിഷ്ട വ്യക്തികളെ ആദരിക്കൽ  
ഈ പരിപാടിയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസർ ശ്രീ.എ.കെ.ദാമോദരൻ,ഈ വിദ്യാലയത്തിലെ ഏറ്റവും ആദ്യകാലത്തെ പി.ടി.എ പ്രസിഡന്റ്‌ ശ്രീ. സുകുമാരൻ തുണ്ടിയിൽ എന്നിവരെ മുനിസിപ്പൽ കൌണ്‍സിലർ അഡ്വ.ടിനോ കെ.തോമസ്‌ പൊന്നാട അണിയിച്ചു.
 കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസർ ശ്രീ.എ.കെ.ദാമോദരൻ സാറിനെ 
ശ്രീ.ജി.ശശികുമാർ (റിട്ട.എ.ഡി.എം)പൊന്നാട അണിയിക്കുന്നു.
 ആദ്യകാലത്തെ പി.ടി.എ പ്രസിഡന്റ്‌ ശ്രീ. തുണ്ടിയിൽ സുകുമാരനെ  മുനിസിപ്പൽ കൌണ്‍സിലർ അഡ്വ.ടിനോ കെ.തോമസ്‌ 
പൊന്നാട അണിയിക്കുന്നു.
തുടർന്ന് മികച്ച വിദ്യാർത്ഥികൾക്ക്  അവാർഡുകൾ നല്കി.
 ആശംസകൾ 

ശ്രീമതി.ശ്രീജ അനീഷ്‌ ( കൌണ്‍സിലർ ,കോട്ടയം നഗരസഭ ) ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് 
ശ്രീ.പി.വി.പുഷ്പൻ (സബ്‌ ഇൻസ്പെക്ടർ ഓഫ് പോലീസ്,ചിങ്ങവനം)
ശ്രീ.ജി.ശശികുമാർ (Rtd.ADM-സ്കൂൾ വികസനസമിതി ചെയർമാൻ)
ശ്രീ.ടി.എം.രാജൻ (മെമ്പർ,നാട്ടകം സർവീസ് സഹകരണ ബാങ്ക്)
ശ്രീ.ടി.എസ്.വിജയകുമാർ ( സ്കൂൾ വികസനസമിതി വൈസ് ചെയർമാൻ,സ്പോൻസർ - ദേശാഭിമാനി  )

 ശ്രീ.കെ.കെ.ശശിധരൻ (SNDP ശാഖാ യോഗം പ്രസിഡന്റ്‌,പള്ളം)

ശ്രീ.വിശ്വമോഹൻ നായർ (NSS കരയോഗം സെക്രട്ടറി,പള്ളം),
മാസ്റ്റർ ജെസ്ബിൻ പി.കെ.(വിദ്യാർത്ഥി പ്രതിനിധി ),
ശ്രീമതി.സുജല കെ.ആർ. (മുൻ ഹെഡ് മിസ്ട്രെസ്സ് GUPS പള്ളം ) എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.തുടർന്ന് 
   ഹെഡ് മാസ്റ്റർ ശ്രീ.ജോണ്‍സണ്‍ ഡാനിയേൽ സമ്മാന ദാനം നിർവഹിച്ചു.
ശ്രീമതി.ആൻസമ്മ ഏബ്രഹാം (സീനിയർ ടീച്ചർ )
 കൃതജ്ഞത രേഖപ്പെടുത്തി.
ദേശീയ ഗാനത്തോടെ പരിപാടികൾ സമാപിച്ചു.
തുടർന്ന് അത്യുഗ്രൻ സദ്യക്ക് ശേഷം കുട്ടികളുടെ  കലാപരിപാടികൾ നടത്തപ്പെട്ടു.സന്ധ്യയോടെ പരിപാടികൾ പൂർത്തീകരിച്ച് കുട്ടികൾ രക്ഷിതാക്കളോടൊപ്പം 
വീടുകളിലേക്ക് മടങ്ങി.
(ചിത്രങ്ങൾ പിന്നീട്...) 

 





Sunday, March 29, 2015

Saturday, March 28, 2015

മാര്‍ച്ച് 28 സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ചരമദിനം

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ചരമദിനം

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
ജനനം 1878 മേയ് 25
തിരുവനന്തപുരം നെയ്യാറ്റിൻകര
മരണം 1916 മാർച്ച് 28 (പ്രായം 37)
തൊഴിൽ പത്രാധിപർ, പത്രപ്രവർത്തകൻ, സ്വാതന്ത്ര്യ സമര സേനാനി
ദേശീയത Flag of India.svg ഭാരതീയൻ
പത്രാധിപർ, ഗദ്യകാരൻ, പുസ്തക നിരൂപകൻ, സമൂഹനവീകരണവാദി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സ്വാത്രന്ത്ര്യ സമര പോരാളിയായിരുന്നു സ്വദേശാഭിമാനി എന്നറിയപ്പെട്ടിരുന്ന കെ. രാമകൃഷ്ണപിള്ള (1878 മേയ് 25 - 1916 മാർച്ച് 28). കെ. രാമകൃഷണപിള്ള എന്നായിരുന്നു യഥാർത്ഥ നാമം. സ്വദേശാഭിമാനി എന്നത് അദ്ദേഹം പത്രാധിപരായിരുന്ന പത്രത്തിന്റെ പേരായിരുന്നു. രാമകൃഷ്ണപിള്ള പത്രാധിപരായിരിക്കുമ്പോൾ നിർഭയമായി പത്രം നടത്തുകയും അഴിമതികളും‍ മറ്റും പുറത്തുകൊണ്ടു വരികയും ചെയ്തു.

Wednesday, March 25, 2015

പുതിയ ടീച്ചർക്ക് സ്വാഗതം

പുതിയ ടീച്ചർ എത്തി..!
ശ്രീമതി.വാണി ടീച്ചർ സ്ഥലം മാറിപ്പോയ ഒഴിവിൽ ആറുമാനൂർ ഗവ.യു.പി.സ്കൂളിലെ ഹിന്ദി ടീച്ചർ ആയിരുന്ന ശ്രീമതി.സജിനി ടീച്ചർ ഇന്ന് നിയമിതയായി.ടീച്ചർക്ക് സ്വാഗതം ആശംസിക്കുന്നു.

Tuesday, March 24, 2015

News Letter from SSA

മലയാള മനോരമയിൽ നിന്നും ചില സുഹൃത്തുക്കൾ

ഒരു സന്തോഷ വാർത്ത...!
ഇന്ന് ഉച്ചയ്ക്ക് ശേഷം മലയാള മനോരമയിൽ നിന്നും ചില സുഹൃത്തുക്കൾ വന്നിരുന്നു....നമ്മുടെ സ്കൂളിലെ വിശേഷങ്ങൾ അറിയാനും സ്കൂളിന്റെ ചരിത്രം,പ്രത്യേകതകൾ,പുതുതായി ഏറ്റെടുത്ത പുതുമയാർന്ന പ്രവർത്തനങ്ങൾ എന്നിവ അറിയാനും .... അവ എന്തെല്ലാമെന്ന് അവർ ചോദിച്ചറിഞ്ഞു.കുട്ടികളുടെയും സ്കൂളിന്റെയും ചിത്രങ്ങളെടുത്ത് അവർ മടങ്ങി.

Sunday, March 22, 2015

ലോക ജലദിനം

ലോക ജലദിനം
എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED). ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.

ലോക ജലദിനാചരണ ഹേതു

അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നൊരു പറച്ചിലുണ്ട്. കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ പോകുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജലദിനത്തിൽ ഓർമ്മിക്കപ്പെടേണ്ട വസ്തുതകൾ ഇവയെല്ലാമാണ്.

Friday, March 20, 2015

20 March സർ ഐസക് ന്യൂട്ടൺ ചരമദിനം


ഐസക് ന്യൂട്ടൺ






ഗോഡ്ഫ്രി കെല്ലർ 1689-ൽ വരച്ച രേഖാചിത്രം. ന്യൂട്ടന്റെ പ്രായം 46
ജനനം 1643 ജനുവരി 4
[OS: 25 December 1642][1]
വൂൾസ്തോർപ്പ്-ബൈ-കോൾസ്റ്റർവർത്ത്
ലിങ്കൺഷെയർ, ഇംഗ്ലണ്ട്
മരണം 1727 മാർച്ച് 31 (പ്രായം 84)
[OS: 20 March 1726][1]
കെൻസിങ്ടൺ, ലണ്ടൻ, ഇംഗ്ലണ്ട്
താമസം ഇംഗ്ലണ്ട്
ദേശീയത ഇംഗ്ലീഷ്
മേഖലകൾ ഭൗതികശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം,
തത്വചിന്ത, രസതന്ത്രം,
മതതത്വശാസ്ത്രം
സ്ഥാപനങ്ങൾ യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ്
റോയൽ സൊസൈറ്റി
ബിരുദം ട്രിനിറ്റി കോളേജ് കേംബ്രിഡ്ജ്
അക്കാഡമിക്ക് ഉപദേശകർ ഐസക് ബാരോ
ബെഞ്ചമിൽ പുള്ളിൻ[2][3]
Notable students റോജർ കോട്ടസ്
വില്യം വിസ്റ്റൺ
ജോൺ വിക്കിൻസ്[4]
Humphrey Newton[4]
അറിയപ്പെടുന്നത് ന്യൂട്ടോണിയൻ മെക്കാനിക്സ്
ഗുരുത്വാകർഷണസിദ്ധാന്തം
കാൽകുലസ്
ഒപ്റ്റിക്സ്
സ്വാധീനിച്ചതു് നിക്കോളാസ് ഫേഷ്യോ ഡെ ഡുയില്ലിയർ
ജോൺ കെയിൽ
ഒപ്പ്
കുറിപ്പുകൾ  
ഹന്ന ഐസോകൗഫ് ആയിരുന്നു അമ്മ. കാഥറീൻ ബാർട്ടൺ പാതി മരുമകളായിരുന്നു.
പ്രഗല്ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റും ആയിരുന്നു സർ ഐസക് ന്യൂട്ടൻ (1642 ഡിസംബർ 25 - 1726 മാർച്ച് 20).ന്യൂട്ടൻ 1687-ൽ പുറത്തിറക്കിയ ഭൂഗുരുത്വാകർഷണം, ചലനനിയമങ്ങൾ എന്നിവയെ വിശദീകരിക്കുന്ന പ്രിൻസിപിയ എന്ന ഗ്രന്ഥം ബലതന്ത്രത്തിന്റെ അടിസ്ഥാനശിലയായി കണക്കാക്കുന്നു. തുടർന്നുള്ള മൂന്നു നൂറ്റാണ്ടുകളിൽ ഭൗതികപ്രപഞ്ചത്തിന്റെ ശാസ്ത്രീയവീക്ഷണം ഈ ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഭൗമോപരിതലത്തിലുള്ള വസ്തുക്കളുടേയും ആകാശഗോളങ്ങളുടേയും ചലനം ഒരേ പ്രകൃതി നിയമങ്ങൾ അനുസരിച്ചാണെന്ന് അദ്ദേഹം തെളിയിച്ചു. പ്രകാശത്തിന്റെ കണികാസ്വഭാവം വ്യക്തമാക്കുന്ന കണികാസിദ്ധാന്തവും അദ്ദേഹത്തിന്റെ സം‌ഭാവനയാണ്‌. ഗണിതത്തിൽ കലനസമ്പ്രദായങ്ങളുടെ വളർച്ചയ്ക്ക് അദ്ദേഹം നിസ്തുലമായ സംഭാവനകൾ നൽകി. 2005-ൽ റോയൽ സൊസൈറ്റി നടത്തിയ അഭിപ്രായ സർവേയിൽ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള ശാസ്ത്രപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് ഐസക് ന്യൂട്ടൺ ആണ്‌.ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ്എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ രണ്ടാം സ്ഥാനം ന്യൂട്ടനാണ്.ആദ്യത്തെ പ്രാക്ടിക്കൽ റിഫ്ലക്ടിങ് ടെലസ്കോപ്പ് നിർമ്മിച്ചു. പ്രഭു പദവി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞൻ. കാൽക്കുലസിന്റെ പിതാവ് എന്നറിയപ്പെടുന്നു. രാഷ്ട്രത്തിന്റെ ആദരവോടെ ശവമടക്കപ്പെട്ട ആദ്യ ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ. ബലത്തിന്റെ യൂണിറ്റ് ന്യൂട്ടന്റെ പേരിൽ അറിയപ്പെടുന്നു. 

Tuesday, March 17, 2015

ആലോചനായോഗം നടത്തപ്പെട്ടു.

പി.ടി.എ  പൊതുയോഗം 
സ്കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തി പുതുവർഷത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായും സ്കൂൾ വാർഷികാഘോഷത്തിന്റെ തീയ്യതി നിശ്ചയിക്കുന്നതിനുമായി ഇന്ന് രാവിലെ 10.30 നു സ്കൂൾ മാനേജ്‌മന്റ്‌ കമ്മിറ്റി ചെയർമാൻ ശ്രീ.കെ.സി.ബിലുവിന്റെ അദ്ധ്യക്ഷതയിൽ യോഗം നടത്തപ്പെട്ടു.
സ്ക്വാഡ് പ്രവർത്തനം 21 ശനിയാഴ്ച രാവിലെ 10 നു തുടങ്ങും.ഇതിൽ എല്ലാ അദ്ധ്യാപകരും പി.ടി.എ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.
വാർഷികം 31 നു രാവിലെ പൊതുസമ്മേളനത്തോടെ തുടങ്ങും.
സ്കൌട്ട്  & ഗൈഡ് യൂണിറ്റുകളുടെ പ്രവർത്തനം  ഈ വർഷം തന്നെ തുടങ്ങും.
പരസ്യങ്ങൾ, നോട്ടീസുകൾ എന്നിവ തയ്യാറാക്കി പ്രദേശത്താകെ പ്രസിദ്ധീകരിക്കും.
വികസനസമിതി യോഗം  
സ്കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തി പുതുവർഷത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായും സ്കൂൾ വാർഷികാഘോഷം കൂടുതൽ  ആകർഷകമാക്കുന്നതിനും ഭൌതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി  ഇന്ന്  2 .30 നു ഒരു ആലോചനായോഗം നടത്തപ്പെട്ടു.സ്കൂൾ വികസനസമിതി ചെയർമാൻ ശ്രീ.ജി.ശശികുമാർ(Rtd.ADM) യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു.പള്ളം പോസ്റ്റ്‌ ഓഫീസ് കവലയിൽ നിന്നും വിശിഷ്ടാതിഥികളെ സ്വീകരിച്ച് ബെസ്റ്റ് സ്കൂൾ ട്രോഫിയുമേന്തി സ്കൂളിലേക്ക് ആഘോഷ ജാഥ നടത്തുന്നതിനും അതിനായി പൂർവ വിദ്യാർത്ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും നാട്ടുകാരുടെയും സഹകരണം ഉറപ്പാക്കുന്നതിനും തീരുമാനിച്ചു.കോട്ടയം എം.പി.ശ്രീ.ജോസ് കെ.മാണി അനുവദിച്ച കമ്പ്യൂട്ടർ,പ്രിൻറർ എന്നിവയുടെ ഉത്ഘാടനവും ഈ യോഗത്തിൽ നിർവഹിക്കപ്പെടും.

Thursday, March 12, 2015

ഇന്ന് അടുത്ത പഠനയാത്ര നടത്തി

അടുത്ത പഠനയാത്ര ഇന്ന് നടത്തി. സ്കൂളിൽ നിന്നും ഒരു കിലോമീറ്റർ ദൂരെയുള്ള പാടത്ത് ഇന്ന് രാവിലെ യന്ത്രം ഉപയോഗിച്ച് കൊയ്ത്തുണ്ടെന്നു നാലിലെ അജയ് രാവിലെ വന്നു പറഞ്ഞപ്പോഴേ ഇന്ന് പഠനയാത്ര ഉണ്ടെന്നു കുട്ടികൾ പ്രഖ്യാപിച്ചു. അങ്ങനെ 11.30നു ഞങ്ങൾ യാത്ര തുടങ്ങി.
ഏഴിലെയും ആറിലെയും കുട്ടികൾ മറ്റു കുട്ടികളെ നിയന്ത്രിക്കുന്നതിനു അദ്ധ്യാപികമാരെ സഹായിച്ചു. ജിജോ സാറായിരുന്നു ടൂർ കണ്ടക്ടർ!


കുട്ടികൾ യന്ത്രത്തിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നു.
കുട്ടികൾ യന്ത്രത്തിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നു.

ദാഹമകറ്റുന്ന കുട്ടികൾ 

ഇവിടെയുള്ള 17 ചെറുപ്പക്കാർ ചേർന്ന് കൃഷി നടത്തിയ പാടത്തെ വിളവെടുപ്പാണ് ഞങ്ങൾ കാണാൻ പോയത്. നാട്ടിലെ എത്രയോ ചെറുപ്പക്കാർക്ക് ഇവരുടെ പ്രവർത്തനം മാതൃകയാണ്..!


ഇന്നിവിടെ ഈ ചെറുപ്പക്കാർ വിളവെടുപ്പ് കൊയ്തുത്സവമായ് ആഘോഷിച്ചു..! കിട്ടിയ അവസരം മുതലാക്കി യദുകൃഷ്ണൻ 
ഒരു നാടൻ പാട്ട് പാടിയത് രംഗം കൊഴുപ്പിച്ചു.
കുട്ടിക്കളികൾ അന്യം നിന്നിട്ടില്ല...!
നാടൻ പാട്ട് പാടുന്ന പെണ്‍കുട്ടികൾ 

Wednesday, March 11, 2015

മാർച്ച്‌ 14 എസ്.കെ.പൊറ്റെക്കാട് ജന്മദിനം

എസ്.കെ.പൊറ്റെക്കാട് ജന്മദിനം

എസ്.കെ. പൊറ്റക്കാട്ട് S. K. Pottekkatt.jpg
ജനനം1913 മാർച്ച് 14
കോഴിക്കോട്, കേരളം, ഇന്ത്യ
മരണം1982 ഓഗസ്റ്റ് 6 (പ്രായം 69)
കേരളം, ഇന്ത്യ
തൊഴിൽ
  • അദ്ധ്യാപകൻ,
  • നോവലിസ്റ്റ്,
  • യാത്രാവിവരണ ഗ്രന്ഥകാരൻ,
  • ഇന്ത്യൻ പാർലമെന്റ് അംഗം
രചനാ സങ്കേതം
  • നോവൽ,
  • യാത്രാവിവരണം
പ്രധാന കൃതികൾ
പ്രധാന പുരസ്കാരങ്ങൾ ജ്ഞാനപീഠം, സാഹിത്യ അക്കാദമി പുരസ്കാരം
ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനും കവിയുമാണ്‌ എസ്.കെ. പൊറ്റെക്കാട്ട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട്(മാർച്ച് 14, 1913ഓഗസ്റ്റ് 6, 1982)[1]. ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുൻനിറുത്തിയാണ് 1980ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്[2].

ജീവിതരേഖ

കോഴിക്കോട് മിഠായിത്തെരുവിലെ എസ്.കെ.പൊറ്റെക്കാടിന്റെ പ്രതിമ 
 1913 മാർച്ച് 14 കോഴിക്കോട് ജനിച്ചു. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട്ട് ഒരു ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. പ്രാഥമികവിദ്യാഭ്യാസം കോഴിക്കോട് ചാലപ്പുരം ഗണപത് സ്കൂളിലാണ് നടത്തിയത്. കോഴിക്കോട് സാമൂതിരി കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തിവിദ്യാലയത്തിൽ 1937-1939 വർഷങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളിൽ താല്പര്യം ജനിച്ചത്. 1939ൽ ബോംബേയിലേക്കുള്ള യാത്രയിൽ നിന്നാണ് പില്ക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു. ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. 1949ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്.
1957-ൽ തലശ്ശേരി പാർലമെന്റ് നിയോജകമണ്ഡലത്തിൽനിന്നു മത്സരിച്ചെങ്കിലും 1000 വോട്ടിനു പരാജയപ്പെടുകയാണുണ്ടായത്. 1962-ൽ ഇതേ സ്ഥലത്തുനിന്ന് 66000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു. പ്രസിദ്ധ സാഹിത്യ നിരൂപകൻ സുകുമാർ അഴീക്കോടായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് എതിരാളി.
1928-ലാണ് ആദ്യത്തെ കഥ പ്രസിദ്ധപ്പെടുത്തുന്നത്. സാമൂതിരി കോളേജുമാഗസിനിൽ വന്ന രാജനീതി എന്ന കഥയായിരുന്നു അത്. 1929-ൽ കോഴിക്കോട്ടുനിന്നുള്ള ആത്മവിദ്യാകാഹളത്തിൽ മകനെ കൊന്ന മദ്യം എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി. 1931-ൽ എറണാകുളത്തുനിന്നു മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ദീപം എന്ന മാസികയിൽ ഹിന്ദുമുസ്ലിംമൈത്രി എന്ന കഥയും പുറത്തുവന്നു. തുടർന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ തുടർച്ചയായി കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി. ആദ്യത്തെ നോവൽ നാടൻപ്രേമമാണ്. 1939-ൽ ബോംബേയിൽ വച്ചാണ് ഇതെഴുതിയത്. ഒരു തെരുവിന്റെ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (1962), ഒരു ദേശത്തിന്റെ കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും (1973), സാഹിത്യപ്രവർത്തക സഹകരണസംഘം അവാർഡും (1977), ജ്ഞാനപീഠ പുരസ്കാരവും (1980) ലഭിച്ചു. കാലിക്കറ്റ്‌ സർവ്വകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു. 1982 ഓഗസ്റ്റ്‌ 6ന് അന്തരിച്ചു.
ബോംബേയിലായിരുന്നപ്പോൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പൊറ്റെക്കാട്ട് നാട്ടിലും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.

പാർലമെന്റേറിയൻ

1957ൽ തലശ്ശേരിയിൽ നിന്നും പാർലമെന്റിലേക്കു മൽസരിച്ചെങ്കിലും 1000 വോട്ടിനു പരാജയപ്പെട്ടു. പിന്നീട് 1962ൽ തലശ്ശേരിയിൽ നിന്നു തന്നെ സുകുമാർ അഴീക്കോടിനെ 66,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി പാർലമെന്റിലേക്കു പൊറ്റെക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലെത്തിയ അപൂർവ്വം സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു പൊറ്റെക്കാട്ട്.

തിരഞ്ഞെടുപ്പുകൾ


തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1962 തലശ്ശേരി ലോക്‌സഭാമണ്ഡലം എസ്.കെ. പൊറ്റെക്കാട് സ്വതന്ത്രൻ (കമ്യൂണിസ്റ്റ്) സുകുമാർ അഴീക്കോട് കോൺഗ്രസ്
1957 തലശ്ശേരി ലോക്‌സഭാമണ്ഡലം എം.കെ. ജിനചന്ദ്രൻ കോൺഗ്രസ് എസ്.കെ. പൊറ്റെക്കാട് സ്വതന്ത്രൻ (കമ്യൂണിസ്റ്റ്)

സാഹിത്യജീവിതം

1939ൽ പ്രസിദ്ധീകരിച്ച നാടൻപ്രേമമാണ് പൊറ്റെക്കാട്ടിന്റെ ആദ്യനോവൽ. കാല്പനികഭംഗിയാർന്ന ഈ രചന ഇദ്ദേഹത്തിന് മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം സ്ഥാനം നേടിക്കൊടുത്തു. 1940ൽ മലബാറിലേക്കുള്ള തിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന്റെ കഥ പറയുന്ന വിഷകന്യക പ്രസിദ്ധീകരിച്ചു. മദിരാശി സർക്കാരിന്റെ പുരസ്കാരം ഈ നോവലിന് ലഭിച്ചു.

പ്രധാന കൃതികൾ

നാടൻ പ്രേമം എന്ന ചെറു നോവൽ പ്രസിദ്ധീകരിക്കപ്പെട്ടതൊടെ അദ്ദേഹം കഥാസാഹിത്യരംഗത്തു പ്രസിദ്ധനായി. ഒരു പ്രധാന പ്രമേയത്തെ മുന്നിർത്തി വായനക്കാരുടെ മനസ്സിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ആനുകാലിക സംഭവങ്ങളെ മിത്തുകളാക്കി മാറ്റി അത് അബോധ മനസ്സിൽ പ്രതിഷ്ഠിച്ച് വായനക്കാരന് പ്രതിപാദ്യത്തെ ഹിതകരമാക്കുന്ന രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്.

യാത്രാവിവരണം 

അദ്ദേഹത്തിന്റെ യാത്രാവിവരണലേഖനങ്ങൾ മൂന്നു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിരിക്കുന്നു. പര്യടനം എന്ന പേരിൽ പൊറ്റെക്കാട്ടിന്റെ അപ്രകാശിത ഡയറിക്കുറിപ്പുകളുടെ സമാഹാരം മാതൃഭൂമി ബുക്സ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു[7].





പ്രധാന പുരസ്കാരങ്ങൾ




School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS