“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Saturday, July 18, 2015

നെല്ലിക്കയും തേനും

നെല്ലിക്കയും തേനും
ഓറഞ്ചു നീരില്‍ അടങ്ങിയിരിക്കുന്നതിന­േക്കാള്‍ ഇരുപത്‌ മടങ്ങ്‌ വിറ്റാമിന്‍ സി നെല്ലിക്കാനീരിലുണ്ടെ­ന്നാണ്‌ കണക്ക്‌. നെല്ലിക്കയിലുളള വിറ്റാമിന്‍ വേവിക്കുന്നതുകൊണ്ട്‌­ നശിച്ചുപോകുന്നില്ല എന്നൊരു പ്രത്യേകതയുമുണ്ട് . 100 ഗ്രാം നെല്ലിക്കാനീരില്‍ 500 മുതല്‍ 720 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി കാണപ്പെടുന്നു.

 1, പ്രമേഹത്തിന്‌: നെല്ലിക്കാനീരും ശുദ്ധമായ തേനും (നാഴിനീരിന്‌ ഒരു തുടം തേന്‍) മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കുടത്തിലാക്കി പാത്രത്തിന്‍റെ വായ് ഭാഗം തുണികൊണ്ട് നന്നായി പൊതിഞ്ഞ് (ഉണങ്ങിയ സ്ഥലത്ത്‌) കുഴിച്ചിട്ട്‌ ഒരു മാസം കഴിഞ്ഞ് പിഴിഞ്ഞരിച്ച്‌ ഉപയോഗിക്കുക. ഒരൗണ്‍സ്‌ നെല്ലിക്കാനീരില്‍ ഒരു വലിയ കരണ്ടി തേനൊഴിച്ച്‌ ഒരു നുളളു മഞ്ഞള്‍ പൊടിയും ചേര്‍ത്ത്‌ ദിവസവും അതിരാവിലെ സേവിക്കുക.
2, സ്‌ത്രീഗമന ശക്തി ഇല്ലാത്തവര്‍ക്ക്‌: ഉണക്കനെല്ലിക്കാ അരികളഞ്ഞ്‌ പൊടിച്ച്‌ പച്ചനെല്ലിക്കാനീരില്­‍ ഭാവനചെയ്‌ത്‌ ദിവസവും കാലത്തും രാത്രിയിലും തേനും നെയ്യും ചേര്‍ത്ത്‌ സേവിക്കുക. പാല്‍ അനുപാതമായി കഴിക്കണം.
3, മുഖക്കുരു: രക്തം ശുദ്ധമല്ലാത്തതിനാലാണ­് മുഖക്കുരു ഉണ്ടാകുന്നത്. രക്ത ശുദ്ധീകരണത്തിന് നെല്ലിക്കാ നീര് ഉത്തമമാണ്. വെണ്ണയും തേനും ചേര്‍ത്ത നെല്ലിക്കാനീര് കുടിക്കുക. നെല്ലിക്കാ നീര് ലഭ്യമല്ലെങ്കില്‍ 20 ഗ്രാം നെല്ലിക്കാപ്പൊടി ഉപയോഗിച്ചാലും മതി.
4, അസ്മാ: അഞ്ച് ഗ്രാം നെല്ലിക്കാ ഒരു ടെബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുക. നെല്ലിക്ക കിട്ടിയില്ലെങ്കില്‍ നെല്ലിക്കാപ്പൊടി ഉപയോഗിച്ചാലും മതി.
Honey
തേന് ശീലമാക്കൂ……
ആരോഗ്യം സംരക്ഷിക്കൂ…

തേനീച്ച വളര്‍ത്തലിന് ആവശ്യമായ ഉപകരണങ്ങള്‍
തേനീച്ചപ്പെട്ടി (Bee box)
അടിപ്പലക, അടിത്തട്ട് (പുഴു അറ), മേല്‍ത്തട്ട് (തേന്‍ അറ), മേല്‍ മൂടി, ചട്ടങ്ങള്‍ എന്നിവയാണ് ഒരു തേനീച്ചപ്പെട്ടിയുടെ ഭാഗങ്ങള്‍.

... കൂടുതല്‍ കാണുക


No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS