ബഷീറിന്റെ ഭാര്യ ഫാബി ബഷീർ അന്തരിച്ചു
Wednesday 15 July 2015 02:12 PM IST
1958 ഡിസംബര്‍ 18നാണ് ഫാബി ബഷീറിന്റെ ജീവിതസഖിയാകുന്നത്. ഫാത്തിമാ ബിയെ
ബഷീറാണ് ഫാബിയാക്കി മാറ്റിയത്. ഫാത്തിമയുടെ ഫാ യും ബിയും ചേര്‍ത്താണ്
ഫാബിയാക്കിയത്. അധ്യാപികയായിരുന്നെങ്കിലും വിവാഹ ശേഷം അവർ ജോലി
ഉപേക്ഷിച്ചു. 1994ല്‍ ബഷീറിന്റെ മരണം വരെ അദ്ദേഹത്തിന്റെ കൃതികളിലും ഫാബി
സാന്നിധ്യം അറിയിച്ചിരുന്നു. 36 വര്‍ഷത്തെ ദാമ്പത്യകാല
ഓര്‍മ്മക്കുറിപ്പുകള്‍ ചേര്‍ത്ത് 'ബഷീറിന്റെ എടിയേ' എന്നൊരു പുസ്തകം അവര്‍
എഴുതിയിട്ടുണ്ട്.
മക്കള്‍: അനീസ് (സീനിയര്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയര്‍-മാതൃഭൂമി), ഷാഹിന (മാനേജര്‍-ഡി.സി ബുക്‌സ്).
No comments:
Post a Comment