മത്സരം മുറുകി; വള്ളം തുഴച്ചിലിൽ ന്യൂജനറേഷൻ ശൈലി !
നാട്ടകം ബോട്ട് ക്ലബ്ബ് തുഴയുന്ന ആനാരി പുത്തൻ ചുണ്ടൻ
ലക്ഷങ്ങള് ചെലവഴിച്ച് വാശിയോടെ ചുണ്ടന്വള്ളങ്ങള് മത്സരത്തിനിറങ്ങിയപ്പോള് തുഴച്ചിലും പുതിയ ശൈലിയിലായി. ക്രിക്കറ്റിലെ ഐ.പി.എല്ലിന്റെ പതിപ്പുപോലെ വന് തുക മുടക്കിയാണ് ബോട്ട്ക്ലബ്ബുകള് കളിക്കുന്നത്. ആഴ്ചകള് നീണ്ട പരിശീലനക്യാമ്പുകള് സംഘടിപ്പിച്ച് പരിശീലിച്ചപ്പോള്പരമ്പരാഗത രീതിയിലുള്ള തുഴച്ചില് വഴിമാറി.
ഇതിനുപകരം വള്ളത്തിന് ആയാസമില്ലാതെ മുന്നോട്ട് കുതിക്കാവുന്ന തുഴച്ചിലാണ് ബോട്ട് ക്ലബ്ബുകള് പിന്തുടരുന്നത്.
കൊല്ലത്തുനിന്നുള്ള ബോട്ട്ക്ലബ്ബുകളാണ് പുതിയ ശൈലിയുടെ പ്രയോക്താക്കള്. തുഴനന്നായി താഴ്ത്തി പുറകോട്ടുവലിച്ച് തുഴയുന്ന ശൈലിയാണ് ഇവരുടേത്. ഇങ്ങനെ തുഴയുമ്പോള് കൂടുതല് വെള്ളം തുഴയില് കിട്ടുന്നു. ഇത് കൂടുതല് വേഗത്തില് വള്ളത്തിന്റെ കുതിപ്പ് സാധ്യമാക്കുന്നു. ഈ രീതി അനുകരിച്ച കൊല്ലത്തുനിന്നുള്ള ക്ലബ് വള്ളപ്പാടുകള്ക്ക് ജയിക്കുന്നത് കണ്ടപ്പോള് മറ്റ് ക്ലബ്ബുകളും ഇത് അനുകരിക്കാന് തുടങ്ങി.

പരമ്പരാഗതമായി പാടി തുഴയുന്ന ശൈലിയാണ് കുട്ടനാട്ടിലുള്ളത് . തുഴ മുന്നോട്ട് നീട്ടി പിറകോട്ട് വലിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്.കുമരകത്തിനും പ്രത്യേക ശൈലി ഉണ്ടായിരുന്നു.എന്നാല്, വള്ളം കളിയില് പ്രൊഫഷണല് സ്വഭാവം കൈവന്നതോടെ കുട്ടനാട്ടിലും അപ്പര്കുട്ടനാട്ടിലും ബോട്ട് ക്ലബ്ബുകള് ശൈലിയില് മാറ്റം വരുത്തി. പുതിയ ശൈലികള് സ്വീകരിക്കാന് തുടങ്ങിയതോടെ കളിക്കാര്ക്ക് കൂടുതല് അധ്വാനംവന്നിട്ടുണ്ട്. ഇക്കാരണത്താല് കളിക്കാരുടെ ഭക്ഷണത്തിലും മാറ്റം വന്നു.ചുണ്ടന്വള്ളത്തിലെ തുഴച്ചില്ക്കാരുടെ ഇരിപ്പിനും വ്യത്യാസം വന്നിട്ടുണ്ട് . ഇപ്പോള് നന്നായി കുനിഞ്ഞ് മുന്നോട്ടാഞ്ഞ് വലിക്കുന്ന തരത്തിലാണ് കളിക്കാര് ഇരിക്കുന്നത്. മുമ്പ് കുട്ടനാട്ടില് നെഞ്ച് വിരിച്ചിരുന്നാണ് തുഴഞ്ഞതെന്ന് പഴമക്കാര് പറയുന്നു.കുട്ടനാട് ശൈലിയില് തുഴയുമ്പോള് വെള്ളത്തുള്ളികള് അകലെ നിന്ന് തെറിച്ചുവരുന്നത് കാണാം. ഒരു മിനിറ്റില് ഇടുന്ന തുഴകളുടെ എണ്ണത്തിലും ശൈലികളില് വ്യത്യാസം കാണാം.കുമരകത്തുകാര് ഒരുമിനിറ്റില് 100 - 105 തുഴവരെ ഇടും. അതേസമയം കുട്ടനാട്ടുകാര്‍ 85 മുതല് 91 എണ്ണം വരെയാണ് ഇടുക.കൊല്ലം ശൈലിയില് പരമാവധി 70-74 തുഴകളാണ്.എന്നാല്, ഇവരുടെ ശൈലിയില്കൂടുതല് വെള്ളം തുഴയില് കിട്ടാറുണ്ട്.എന്നാല് ശൈലികളില് കാര്യമില്ലെന്നും തുഴക്കാരുടെ കരുത്താണ് വിജയഘടകമെന്നും വിശ്വസിക്കുന്ന വള്ളംകളി വിദഗ്ധരും ഉണ്ട്. മാസങ്ങള്നീണ്ട പരിശീലനത്തിനു ശേഷം മത്സരിക്കാന് വന്ന ടീമിനെ പത്തില് താഴെ ട്രയല് എടുത്ത ടീംവള്ളപ്പാടിന് തോല്പിച്ച് നെഹ്രുട്രോഫി എടുത്തത് ഇതിന് ഉദാഹരണമായി അവര് ചൂണ്ടിക്കാണിക്കുന്നു.
No comments:
Post a Comment