“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Thursday, July 2, 2015

എനര്‍ജി ഡ്രിങ്കുകള്‍



 നമുക്കെല്ലാവര്‍ക്കും ഇഷ്ട്ടമുള്ള ഒന്നാണ് എനര്‍ജി ഡ്രിങ്കുകള്‍. ആകര്‍ഷകങ്ങളായ നിറങ്ങളിലും മനോഹരങ്ങളായ കുപ്പികളിലും എത്തുന്ന എനര്‍ജി ഡ്രിങ്കുകള്‍ കൊതിയോടെ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ അധികവും. പലരും അതിനു അടിമകള്‍ ആണെന്നു തന്നെയും പറയാം. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇത്തരം കൃത്രിമ മധുര പാനീയങ്ങള്‍ ഒരു വര്‍ഷം ഒരുലക്ഷത്തി എന്‍പതിനായിരത്തിലധികം പേരുടെ ജീവന്‍ എടുക്കുന്നു എന്നാണ്.
എനര്‍ജി ഡ്രിങ്കുകളുടെ നിരന്തര ഉപയോഗം മൂലം പിടിപെടുന്ന പ്രമേഹവും ഹൃദയ സംബന്ധമായ അസുഖങ്ങളും കാന്‍സറുമാണ് ഇത്തരം മരണങ്ങളുടെ ഒക്കെ ഹേതു. ഫിസി ഡ്രിങ്ക്, ഫ്രൂട്ട് ഡ്രിങ്ക്സ്, എനര്‍ജി ഡ്രിങ്ക്സ്, ഐസ് ടീ എന്നിവയൊക്കെ ഇത്തരം വില്ലന്മാരില്‍ പെടുന്നു എന്നാണു സര്‍ക്കുലേഷന്‍ ജേര്‍ണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിറങ്ങള്‍ കലര്‍ത്തിയ മധുരപാനീയങ്ങളുടെ അമിതോപയോഗം കുട്ടികളില്‍ പൊണ്ണത്തടിക്കു കാരണമാകുന്നു. ഇത്തരം ഡ്രിങ്കുകളിലെ ഗ്ലൈക്കീമിയ ഇന്ഡക്സ് ശരീരത്തിലെ ഇന്‍സുലിന്‍റെ അളവ് ക്രമാതീതമായി ഉയര്‍ത്തുകയും  പെണ്‍കുട്ടികളില്‍ നേരത്തെ ഉള്ള  ആര്‍ത്തവത്തിനും, ബ്രസ്റ്റ് കാന്‍സറിനും ഉള്ള സാധ്യത കൂട്ടുന്നു. ശരീരത്തിലെ ടിലോമിയരുകള്‍ ചെറുതാകുന്നതിനും എളുപ്പം വാര്‍ധക്യം ബാധിക്കുന്നതിനും വാര്‍ധക്യ അവസ്ഥയിലെ  രോഗങ്ങളായ അല്‍ഹൈമെഴ്സ്, ഡയബറ്റിസ്, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവ ചെറുപ്പത്തിലെ തന്നെ പിടിപെടുന്നതിനും കാരണമാകുന്നുണ്ട്. അകാലമരണത്തിനു തന്നെ ഇവ വഴിയൊരുക്കുന്നു എന്ന് നമ്മളില്‍ പലരും അറിയുന്നില്ല .
ശരീരത്തിനു യാതൊരു ഗുണവും ഇല്ലാത്ത ഇത്തരം ഉത്പ്പന്നനങ്ങളെ നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ നമ്മള്‍ ശീലിക്കണം. കുപ്പിയില്‍ നിറച്ച കൊലയാളികളെ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഓര്‍ക്കുക ആരോഗ്യവും ആയുസ്സുമുള്ള ജീവിതങ്ങള്‍ ഇവയ്ക്കു മുന്നില്‍ അടിയറവു പറയാനുള്ളതല്ല.

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS