“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Saturday, August 6, 2016

ഹിരോഷിമദിനാചരണം -

 പള്ളം ഗവ..സ്‌കൂളിൽ ഇന്ന് ഹിരോഷിമ ദിനത്തിന്റെ ചിന്തകൾ പങ്കുവച്ചു.







 സയൻസ് ക്ലബ്ബ് സെക്രട്ടറി ശ്രീമതി.ബിന്ദു ടീച്ചർ 
പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


രാവിലെ അസ്സംബ്ലിയിൽ  ഹിരോഷിമ ദിനചിന്തകൾക്ക് ശേഷം 
അദ്ധ്യാപകരും കുട്ടികളും കമ്പ്യൂട്ടർ ലാബിൽ ഒത്തുചേർന്നു. 


 തുടർന്ന്  ശ്രീമതി.ഷ്യാലോ ടീച്ചർ പഠനത്തിന് നേതൃത്വം നൽകി.









THE HISOSHIMA<<< "ഇവിടെ അമർത്തൂ"

ഹിരോഷിമ - നാ‍ഗസാക്കി ക്വിസ്സ്

തയാറാക്കിയത്: റ്റി.ജതീഷ് ഗവ: എല്‍.പി.എസ് തോന്നയ്ക്ക ല്‍

1. ഹിരോഷിമ ഏത് രാജ്യത്തിലെ പട്ടണമാണ്
ജപ്പാനിലെ സമുദ്രത്തോട് ചേര്‍ന്നു കിടക്കുന്ന ഒരു നഗരമാണ് .
2. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ച പട്ടണം?
ഹിരോഷിമ
3. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം ഹിരോഷിമയില്‍ ആദ്യ അണുബോംബ് പ്രയോഗിച്ചത്. ഏത് വര്‍ഷം?
1945 ഓഗസ്റ്റ് 6 തിങ്കള്‍ രാവിലെ 8.15
4. രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ പട്ടാളം അണുബോംബ് പ്രയോഗിച്ച രണ്ടാമത്തെ നഗരം?
നാഗസാക്കി 1945 ഓഗസ്റ്റ് 9 ന്
5. ഹിരോഷിമ അടങ്ങുന്ന ദ്വീപ് കണ്ടെത്തിയത് ആര്?
1589 ല്‍ മോറി ടെറുമോട്ടോ
6. 1945 ഓഗസ്റ്റ് 6-ന്‌ പ്രയോഗിച്ച ആദ്യ അണുആയുധത്തിന്റെ പേര്?
ലിറ്റില്‍ ബോയ് (മൂന്നു മീറ്‍റര്‍ നീളവും 4400 കിഗ്രാം ഭാരവും)
7.ആദ്യ ആറ്റം ബോംബിന്റെ കെടുതികള്‍ അനുഭവിച്ചറിഞ്ഞ ജനത സമധാനത്തിന്റെ പ്രതീകമായി പണിത മ്യൂസിയം?
ഹിരോഷിമ പീസ് മെമ്മോറിയല്‍ മ്യൂസിയം
8.അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിനു പകരമായിട്ടാണു അമേരിക്ക അണുവായുധം പ്രയോഗിച്ചത്?
പേള്‍ ഹാര്‍ബര്‍
9. ലിറ്റില്‍ ബോയ് എന്ന അണുബോംബിനെ വഹിച്ച വിമാനത്തിന്റെ പേരു?
എനോഗളെ ബി 29
10. എനോളഗെയുടെ ക്യാപ്റ്റന്‍ ആരായിരുന്നു?
ക്യാപ്റ്‍റന്‍ വില്യം എസ് പാര്‍സന്‍
11. ഹിരോഷിമയില്‍ ബോമ്പ് വര്‍ഷിക്കാന്‍ തെരെഞ്ഞെടുത്ത ലക്ഷ്യ സ്ഥാനം?
ഹിരോഷിമ നഗരത്തിലെ AIOI പാലം
12. ലോകത്തിലെ ഒന്നാമത്തെ ആറ്റം ബോംബ്‌ ഏത്?
The Gadget (ലിറ്റില്‍ ബോയ് വര്‍ഷിക്കുന്നതിനു ഏതാനും നാള്‍ മുന്‍പ് മെക്സിക്കോയിലെ മരുഭൂമിയില്‍ പരീക്ഷണാര്‍ധം സ്ഫോടനം നടത്തി വിജയം ഉറപ്പു വരുത്തിയത്)
12.ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമേത്?
നാഗസാക്കി
13. നാഗസാക്കിയില്‍ വിക്ഷെപിച്ച അണുബോബിന്റെ പേരു?
ഫാറ്റ്മാന്‍ (4500 kg ഭാരവും മൂന്നര മീറ്റര്‍ നീളവും)
14. ഫാറ്റ്മാനെ വഹിച്ച വിമാനത്തിന്റെ പേരു?
ബോസ്കര്‍
15. ബോസ്കർ വിമാനം പറത്തിയിരുന്ന പൈലറ്റ്?
മേജര്‍ സ്വീനി
16. രണ്ടാം ലോകമഹായുധത്തില്‍ മാന്‍ഹട്ടന്‍ പ്രോജെക്ടിലൂടെ അമേരിക്ക വികസിപ്പിച്ചെടുത്തതും ആദ്യം ആയുധമായി ഉപയോഗിച്ചതുമായ ലിറ്റില്‍ ബോയിയില്‍ ഉപയോഗിച്ചിരിക്കുന്ന അണു?
യുറേനിയം -235
(ന്യൂക്ലിയര്‍ ഫിഷന്‍ (nuclear fission) ആണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത് .യുറേനിയം ഉപയോഗിച്ചുള്ള ആദ്യത്തെ സ്ഫോടനം എന്നും ഇതിനെ വിശേഷിപ്പിക്കാം )
17.ആയുധമായി ഉപയോഗിച്ച രണ്ടാമത്തെ ആറ്റം ബോംബ്‌ ആയ ഫാറ്റ് മാന്‍ നിര്‍മ്മിച്ചിരിക്കുന്ന ഇന്ധനം?
പ്ലൂടോണിയം -239
18. ഹിരോഷിമയിലെ ബോംബ് വര്‍ഷത്തിന്റെ അണുപ്രസരണമേറ്റ് രകതാര്‍ബ്ബുദം ബാധിച്ച് അകാലത്തില്‍ കൊഴിഞ്ഞുവീണ പെണ്‍കുട്ടി?
സഡാക്കോ സസക്കി
19.ഹിരോഷിമയിലെയുംനാഗസാക്കി യിലെയും അണുബോംബ്‌ സഫോടനത്തിന്‌ ഇരയായവര്‍ക്കു പറയുന്ന പേരെന്തണ്?
ഹിബാക്കുഷ.
20. ഹിബാക്കുഷ എന്ന ജാപ്പനീസ്‌ പദത്തിന്റെ അര്‍ത്ഥം?
സ്‌ഫോടന ബാധിത ജനത എന്നാണ്‌.


No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS