കൊളസ്ട്രോൾ മരുന്ന് കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മലയാളി ആവശ്യമില്ലാതെ കഴിക്കുന്ന
ഗുളികകളിൽ ഏറ്റവും പ്രാമുഖ്യം കൊളസ്ട്രോൾ നിയന്ത്രണ ഗുളികകൾക്കാണ്.
കാന്താരി മുളകും ഇലിമ്പപ്പുളിയും വെളുത്തുള്ളിയും ഇഷ്ടം പോലെ കഴിച്ചിരുന്ന
പഴയകാലത്ത് ആരും കൊളസ്ട്രോളിനെ പേടിച്ചിരുന്നില്ല. അത്തരം തനതു ഭക്ഷ്യ
വസ്തുക്കൾ കഴിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നത്തിനു വിലയേറിയ, ഗുരുതരമായ
പാർശ്വഫലങ്ങൾ വരുത്തുന്ന, അനാവശ്യമരുന്നുകൾ രോഗികളല്ലാത്തവരും ഇപ്പോൾ
കഴിക്കേണ്ടി വരുന്നു. വൻകിട ഔഷധ നിർമാണകമ്പനികൾ, അവർ പുറത്തിറക്കുന്ന
കൊളസ്ട്രോൾ നിയന്ത്രണ ഗുളികകളുടെ പാർശ്വഫലങ്ങൾ ഡോക്ടറന്മാരുടെയും
പൊതുജനങ്ങളുടെയും മുമ്പിൽ മറച്ചുവയ്ക്കുന്നു. ഔഷധങ്ങളുടെ
പാർശ്വഫലങ്ങളെക്കുറിച്ചും രോഗികളെ പറഞ്ഞു മനസ്സിലാക്കാൻ പല ഡോക്ടർമാരും
ശ്രദ്ധിക്കാറുമില്ല. രോഗികളുടെ ബാഹുല്യമാണു കാരണമായി പറയപ്പെടുന്നത്.
നമ്മുടെ ഞരമ്പുകളുടെ മയലിൻ ഷീത് (Myelin
sheath) എന്ന ആവരണത്തിൻറെ സുസ്ഥിതിക്കു കാരണം കൊളസ്ട്രോൾ ആണ്.
തലച്ചോറിലേക്കു വിദ്യുത് തരംഗങ്ങൾ കൈമാറാൻ ഈ ആവരണം കേടുകൂടാതെ നിലനിൽക്കണം.
കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുളികകൾ മയലിൻ ഷീത്തിൽ വിള്ളലുകളും ചോർച്ചയും
വരുത്തും. തീർച്ചയായും കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുളികകൾ നിങ്ങളുടെ ഓർമ്മ
കുറയ്ക്കും. കാൻസർ പിടിപെടാനുള്ള സാധ്യതയും കൂടും. കാൻസർ വളം
എന്നറിയപ്പെടുന്ന വാസ്കുലർ എൻഡോത്തീലിയൽ ഗ്രോത്ത് ഫാക്ടർ (Vascular
Endothelial Growth Factor-VEGF)— എന്ന വസ്തുവിൻറെ സമാനസ്വഭാവമുള്ള, അതിനെ
അനുകരിക്കുന്ന ഘടകങ്ങളാണു കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുളികകളിൽ
അടങ്ങിയിരിക്കുന്നത്. ഔഷധനിർമാണകമ്പനികൾ സ്പോൺസർ ചെയ്യുന്ന പഠനങ്ങൾ ഏറിയാൽ
അഞ്ചുവർഷത്തേക്കായിരിക്കും. പലപ്പോഴും അതിലും കുറഞ്ഞ
കാലയളവിലേക്കായിരിക്കും. ഈ കുറഞ്ഞ കാലം കൊണ്ട് ഒരു വസ്തു കാൻസറിനു കാരണമോ
എന്നു കണ്ടെത്താനാവില്ല. അതിനാൽ അവരുടെ പഠനങ്ങളിൽ അത്തരം കാര്യങ്ങൾ
പരാമർശിക്കപ്പെടുകയില്ല. പുകവലി പോലും അഞ്ചുവർഷം കൊണ്ടു കാൻസർ
ഉണ്ടാക്കുകയില്ല. കൊളസ്ട്രോൾ കുറയ്ക്കുന്ന ഔഷധങ്ങൾ നിർത്താതെ ജീവിതകാലം
മുഴുവൻ കഴിക്കാനാണു നിർദേശിക്കപ്പെടാറ്.
പാർശ്വഫലങ്ങൾ പറയുന്നില്ല
കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ
നിർമിക്കുന്ന കമ്പനികൾ അത്തരം മരുന്നുകളുടെ പാർശ്വഫലങ്ങൾ ഒളിപ്പിച്ചു
വയ്ക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഗുളികകൾ പേശികൾക്കു ക്ഷതം
വരുത്തും. കരളിനും വൃക്കകൾക്കും ദോഷം ചെയ്യും. കാൻസറിനെ ക്ഷണിച്ചു
വരുത്തും. ശരീരത്തിൻറെ പ്രതിരോധശക്തി കുറച്ചു പകർച്ചവ്യാധികളെയും
ആകർഷിക്കും. ലൈംഗിക ബലഹീനത വരുത്തും.
കൊളസ്ട്രോൾ കുറയ്ക്കും ഗുളികകൾ ചെയ്യുന്ന
ഏറ്റവും വലിയ ദോഷം അത് നമ്മുടെ ഓർമശക്തിയെ തകരാറിലാക്കും എന്നതാണ്.
വാസ്തവത്തിൽ ഹൃദ്രോഗമരണങ്ങളിൽ കൊളസ്ട്രോളിനു കാര്യമായ പങ്കൊന്നുമില്ല.
കൊളസ്ട്രോൾ ആയുസ്സു കൂട്ടുകയാണു ചെയ്യുന്നത്. കൊളസ്ട്രോൾ 189 ലവലിൽ
കുറഞ്ഞവരിൽ, 276—417 ലവൽ കൊളസ്ട്രോൾ ഉള്ളവരെക്കാൾ മരണനിരക്ക് കൂടുതലായി
കണ്ടു എന്ന് ജേർണൽ ഓഫ് അമേരിക്കൽ ജീറിയാട്രിക്സ് റിപ്പോർട്ടു ചെയ്തു.
ഹൃദ്രോഗത്തിനും കൊളസ്ട്രോളിനും തമ്മിൽ
ബന്ധമൊന്നുമില്ല. മനുഷ്യശരീരത്തിൽ വലുതും ചെറുതുമായ രക്തക്കുഴലുകളുടെ ആകെ
നീളം ഒരു ലക്ഷം മൈൽ വരുമത്രേ. ഹൃദ്രോഗങ്ങളിൽ 90 ശതമാനവും കൊറോണറി ധമനികളിലെ
തടസ്സം കൊണ്ടാണുണ്ടാവുക. കൊളസ്ട്രോളാണു തടസ്സത്തിനു കാരണമെങ്കിൽ
മറ്റിടങ്ങളിലും തടസ്സം വരേണ്ടതാണ്. അങ്ങനെ തടസ്സം കാണാറില്ല.
ഹൃദയാഘാതത്തിനു കാരണം ഇൻഫ്ളമേഷൻ അഥവാ
നീർക്കെട്ടൽ ആണെന്ന അഭിപ്രായത്തിനു ശക്തി കൂടി വരുന്നു. പോഷകാഹാരക്കുറവ്,
മോശമായ ജീവിതശൈലി എന്നിവയാണു നീർക്കെട്ടലിനും തുടർന്നുള്ള ഹൃദയാഘാതത്തിനും
കാരണം എന്നാണ് ഇന്നത്തെ മതം. കുടുംബാംഗങ്ങളോടൊത്തു സമയം ചെലവഴിക്കൽ,
സൂര്യോദയം, സൂര്യാസ്തമയം എന്നിവ വീക്ഷിക്കൽ, നിലാവത്ത് ഉലാത്തൽ, മലർന്നു
കിടന്ന് ആകാശത്തെ അനന്തകോടി നക്ഷത്രങ്ങളെ എണ്ണൽ, സൈക്കിൾ ചവിട്ടൽ, യോഗാ
പരിശീലനം, കൃഷി, മൃഗപരിപാലനം, ദാനധർമങ്ങൾ, ധ്യാനം എന്നിവയൊക്കെയാണു
ഹൃദ്രോഗം തടയാൻ കൊളസ്ട്രോൾ ഗുളികകളെക്കാൾ നല്ലത്.
No comments:
Post a Comment