രബീന്ദ്രനാഥ് ടാഗോർ
മേയ് 7 1861 – ഓഗസ്റ്റ് 7 1941
ഭാരതമൊട്ടാകെ കലാസാംസ്കാരികരംഗങ്ങളിൽ ആഴമേറിയ മുദ്ര പതിപ്പിച്ച നോബൽ സമ്മാന ജേതാവാായ പ്രശസ്ത ബഹുമുഖ പ്രതിഭയാണ്, രബീന്ദ്രനാഥ ടാഗോർ (রবীন্দ্রনাথ ঠাকুর മേയ് 7 1861 – ഓഗസ്റ്റ് 7 1941), 'ഗുരുദേവ്'എന്നും ആദരപൂർവ്വം അദ്ദേഹത്തെ സംബോധന ചെയ്യപ്പെട്ടിരുന്നു. കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ,കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ് , സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതു രൂപം നൽകുകയും ചെയ്തു. 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കന്നഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ, ലേഖന സമാഹാരങ്ങൾ ടാഗോറിന്റെ സാഹിത്യ സംഭാവനകൾ ഇങ്ങനെ പോകുന്നു. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. 68-ആം വയസ്സിൽ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ രചിച്ചു. ബംഗാളിലെ മത, സാമൂഹിക,സാംസ്കാരിക രംഗങ്ങളിൽ പുരോഗമന പരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകൾ നൽകിയ കുടുംബമാണ് കൽക്കത്തയിലെ ജെറാസങ്കോ ടാഗോർ കുടുംബം. രബീന്ദ്രനാഥ ടാഗോർ, അബനീന്ദ്രനാഥ ടാഗോർ,ഗഗനേന്ദ്രനാഥ ടാഗോർ എന്നിങ്ങനെ ഭാരതത്തിന്റെ കലാസാഹിത്യ രംഗത്തും , മത-സാമൂഹിക പരിഷ്കരണ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർ ജെറാസങ്കോ ടാഗോർ കുടുംബത്തിലുണ്ട്.

കൊൽക്കത്തയിൽ പീരലി ബ്രാഹ്മണ വംശത്തിൽ പിറന്ന ടാഗോർ എട്ടാമത്തെ വയസ്സിൽ തന്റെ ആദ്യ കവിതരചിച്ചു. പതിനാറാമത്തെ വസ്സിൽ ടാഗോർ ഭാനുസിംഹൻ എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1877ൽ ചെറുകഥകളും നാടകങ്ങളും രചിച്ചു തുടങ്ങി. ചെറുപ്രായത്തിൽത്തന്നെ അത്യന്തം യാത്ര ചെയ്ത ടാഗോർ തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തിൽ തന്നെയാണ് നടത്തിയത്. ബ്രിട്ടീഷ് നിയമങ്ങൾക്കോ പൊതുനടപ്പിനോ ഇണങ്ങും വിധം പെരുമാറാതിരിക്കുകയും പ്രായോഗിക വാദിയും ആയിരുന്ന ടാഗോർ, ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തെയും ഗാന്ധിയെയും പൂർണ്ണമായി പിന്തുണച്ചിരുന്നു.
"Press Here"<<< Link
ടാഗോർ ഗാന്ധിക്കൊപ്പം - ശാന്തിനികേതനത്തിൽ 1940.

Photo of Rabindranath Tagore, taken in 1905 or 1906 by the poet and artist Sukumar Ray, father of Satyajit Ray

Rabindranath Tagore in Kolkata (probably taken in 1909, the year he was granted.
ടാഗോറിന്റെ ജീവിതം ദുരന്തപൂർണ്ണമായിരുന്നു. തന്റെ കുടുംബത്തിലെ മിക്കവാറും എല്ലാവരേയും നഷ്ടപ്പെട്ട ടാഗോർ ബംഗാളിന്റെ അധഃപതനത്തിനും സാക്ഷ്യം വഹിച്ചു. ടാഗോറിന്റെ കൃതികളും അദ്ദേഹം സ്ഥാപിച്ച വിശ്വഭാരതി സർവ്വകലാശാലയും ഇതെല്ലാം അതിജീവിച്ചു.

ടാഗോർ (വലതു ഭാഗത്ത് മധ്യത്തിൽ) സിൻ ഹുവ സർവ്വകലാശാലയിൽ 1924.
ടാഗൊറിന്റെ കൃതികളിൽ അനവധി നോവലുകൾ, ചെറുകഥകൾ, ഗാന സമാഹാരങ്ങൾ, നൃത്ത്യ-നാടകങ്ങൾ, രാഷ്ട്രീയവും വ്യക്തിപരവുമായ ലേഘനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിലെല്ലാം കണ്ടിരുന്ന താളമൊത്ത ഭാവഗാനസ്വഭാവമുള്ള വരികളും, വാമൊഴിയും, പ്രകൃതി മാഹാത്മ്യ വാദവും, തത്ത്വചിന്തയുംലോകപ്രശസ്തി നേടിയിരുന്നു. ഒരു സാംസ്കാരിക പരിഷ്കർത്താവായിരുന്ന ടാഗോർ, ബംഗാളി കലകളെ പൗരാണിക ഭാരതീയ കലകളുമായി ബന്ധിപ്പിക്കുന്നതായി ഒന്നും തന്നെയില്ലന്നു വാദിച്ചു. ടാഗോറിന്റെ രണ്ട് ഗാനങ്ങൾ ഇൻഡ്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളാണ്. ജനഗണമനയും അമാർ ഷോണാർ ബാംഗ്ലയും.
No comments:
Post a Comment