എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷം
ഇന്ന് സ്‌കൂളിൽ ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനം പൂർവാധികം ഭംഗിയായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് വന്ദേമാതരം ആലപിച്ചു കൊണ്ടാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് ഹെഡ്മാസ്റ്റർ വിശിഷ്ടാതിഥിയായെത്തിയ നമ്മുടെ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായ റിട്ട.എ.ഡി.എം.ശ്രീ.ജി.ശശികുമാർ സാറിനെയും വന്നെത്തിയവരെയും സ്വാഗതം ചെയ്തു. തുടർന്ന് ശ്രീ. ജി.ശശികുമാർ സാർ അത്യാദരപൂർവ്വം ദേശീയ പതാക ഉയർത്തതുകയും സ്വാതന്ത്ര്യദിനസന്ദേശം നൽകുകയും ചെയ്തു..
തുടർന്ന് കുട്ടികളും അദ്ധ്യാപകരും ചേർന്ന് പതാക വന്ദനവും തുടർന്ന് ദേശീയ ഗാനാലാപനവും നടത്തി. അതിനു ശേഷം സ്വാതന്ത്ര്യ സമരസേനാനികളെ ചിത്രങ്ങൾ സഹിതം പരിചയപ്പെടുത്തുന്ന അത്യാകർഷകമായ ഒരു പ്രത്യേക പരിപാടി ഷ്യാലോ ടീച്ചറുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പിന്നീട് അദ്ധ്യാപകർ എല്ലാവരും ചേർന്ന് ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.
അതിനെത്തുടർന്ന് കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.
നാലാംക്ലാസ്സിലെ കൃഷ്‌ണേന്ദു ഇംഗ്ലീഷിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് എല്ലാവരും ഏറ്റുചൊല്ലി.
ഇതിനിടയിലാണ് ഗാന്ധിജിയുടെ വേഷമണിഞ്ഞ കുട്ടി കടന്നു വന്നത് അതോടെ പരിപാടി കൂടുതൽ ഗംഭീരമായി!
അപ്പോഴാണ് സീനിയർ ടീച്ചറായ ആൻസമ്മ ടീച്ചർ മിട്ടായിയുമായി കടന്നുവന്നത്.
തുടർന്ന് സ്റ്റാഫ് സെക്രട്ടറി ശ്രീമതി.രമാദേവി ടീച്ചർ എല്ലാവർക്കും നന്ദി രേഖപ്പെടുത്തിയതോടെ പരിപാടികൾ സമാപിച്ചു. (തുടരും..)
No comments:
Post a Comment