കൂട്ടുകാരെ ...നമസ്കാരം
ഇന്റര്‍നെറ്റ്
സ്പീഡ് എന്നും ഒരു പ്രശ്നമാണ്...പലരും ബ്രൌസ് ചെയ്യാന്‍ മടിക്കുന്നത്
പോലും നെറ്റ് സ്പീടിനെ പേടിച്ചു കൊണ്ടാണ്...ഇന്റര്‍നെറ്റ് സ്പീഡ് കൂടണം
എങ്കില്‍ ആദ്യം നമ്മുടെ കമ്പ്യൂട്ടര്‍ സ്പീടാവണം..അതിനൊരു നുറുങ്ങു നമുക്ക്
പരിചയപ്പെടാം..ഇരുപതു ശതമാനം എങ്കിലും സ്പീഡ് കൂടാന്‍ ഈ നുറുങ്ങു
ഉപകരിക്കും...നിങ്ങള്‍ക്ക് ഉപകാരപ്പെട്ടാല്‍ ഞാനും കൃതാര്‍ഥനായി...
ഈ
നുറുങ്ങു കൊണ്ടുള്ള ഒരു പ്രത്യേകത എന്ന് പറഞ്ഞാല്‍ വിന്‍ഡോ സേവനിനു പുറമേ
വിന്‍ഡോസ് എട്ടിലും ഇത് ഉപകരിക്കും എന്നുള്ളതാണ്..ചിത്രങ്ങളിലൂടെ കടന്നു
പോവാം ..
ആദ്യം
സ്റ്റാര്ട്ടില്‍ പോയി റണ്‍ എടുക്കുക...റണ്‍ കാണുന്നില്ല എങ്കില്‍
സെര്‍ച്ച് ബോക്സില്‍ റണ്‍ എന്നടിച്ചു തിരഞ്ഞാലും മതി...അല്ലെങ്കില്‍
വിന്‍ഡോസ് കീയുടെ കൂടെ R കീ കൂട്ടി അടിച്ചാലും മതി..അപ്പോള്‍ വരുന്നതില്‍ gpedit.msc എന്ന് ടൈപ് ചെയ്തതിനു ശേഷം ഓക്കേ കൊടുക്കുക.
ഇപ്പോള്‍ ഒരു വിന്‍ഡോ വന്നിട്ടുണ്ടാവും..അതില്‍ ഇനി പറയുന്ന പോലെ പോകുക..
Local computer policy > Computer Configuration folder> Administrative Templates > Network > QoS Packet Scheduler
ഇപ്പോള്‍ ആ വിന്‍ഡോയുടെ ഉള്ളില്‍ Limited reservable bandwidth എന്ന് കാണാം...അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ ഒരു ന്യൂ വിന്‍ഡോ കൂടി വന്നിട്ടുണ്ടാവും..അതില്‍ not configured എന്നാവും കാണുക..അവിടെ enabled സെലക്ട് ചെയ്യുക...ശേഷം bandwidth limit സീറോ ആക്കുക..ശേഷം അപ്ലൈ കൊടുത്ത് ഓക്കേ അടിക്കുക..
ഇനി
ഇന്റര്‍നെറ്റ് കണക്ഷന്‍ ഒഴിവാക്കി സിസ്റ്റം ഒന്ന് റീസ്റ്റാര്‍ട്ട് ആക്കി
നോക്കൂ..നിങ്ങളുടെ ഇന്റര്‍നെറ്റ് ബാന്‍ഡ്വിഡ്ത്ത് നൂറു ശതമാനം
ആയിട്ടുണ്ടാവും..തീര്‍ച്ചയായും സ്പീഡും കൂടിയിട്ടുണ്ടാവും...
എന്നിട്ടും സ്പീഡ് കൂടിയില്ല എങ്കില്‍ അടുത്തു എവിടെ എങ്കിലും മുനിസിപ്പാലിറ്റി വേസ്റ്റ് ബോക്സ് ഉണ്ടോ എന്ന് നോക്കുക...ആരും കാണാതെ അതില്‍ കൊണ്ട് പോയി ഇടുക...ഹെഹ്ഹെ
No comments:
Post a Comment