ആരോഗ്യ വകുപ്പിന്റെ സുരക്ഷാ പരിശോധന ഇന്ന് രാവിലെ നടത്തപ്പെട്ടു.രാവിലെ അസംബ്ലി നടത്തിക്കൊണ്ടിരിക്കുന്ന വേളയിലാണ് ആരോഗ്യ വകുപ്പിലെ നേഴ്സ്,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ,ആശാ പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘം വിദ്യാലയത്തിൽ എത്തിയത്.
അസംബ്ലിയിൽ ആരോഗ്യ വകുപ്പിലെ നേഴ്സ് ജാസ്മിൻ കുട്ടികൾക്ക് വേനല്ക്കാലജന്യരോഗങ്ങൾ വരാതിരിക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ബോധവല്ക്കരണം നടത്തുകയും നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു.
അസംബ്ലിയിൽ ആരോഗ്യ വകുപ്പിലെ നേഴ്സ് ജാസ്മിൻ കുട്ടികൾക്ക് വേനല്ക്കാലജന്യരോഗങ്ങൾ വരാതിരിക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ബോധവല്ക്കരണം നടത്തുകയും നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു.
തുടർന്ന് അടുക്കളയും പരിസരവും ശുചിയാണോ എന്നു പരിശോധിച്ചു. പിന്നീട് കിണറ്റിലെ വെള്ളം ക്ലോറിനേറ്റ് ചെയ്തു. പാചകക്കാരിക്ക് ആവശ്യമായ ശുചിത്വം സംബന്ധിച്ച നിർദ്ദേശങ്ങൾ നല്കി.
No comments:
Post a Comment