കിളിയെ കൊന്ന് തിന്നാന്‍ തുടങ്ങുമ്പോഴായിരുന്നു മരത്തലപ്പുകള്‍ കണ്ടത്- 14 മാസം കടലില്‍ ഒഴുകിനടന്ന ഹോസെ പറയുന്നു
Story Dated: Tuesday, February 4, 2014
03:36
'വിശപ്പ് തോന്നിയപ്പോള്‍ ഒരു കിളിയെ പിടിച്ച് കഴുത്തു ഞെരിച്ചു കൊന്നു. അതിനെ തിന്നാന്‍ ഒരുങ്ങുമ്പോള്‍ അതാ ചില മരത്തലപ്പുകള്‍ കാണുന്നു. കര, എന്റെ തൊട്ടു മുന്നില്‍ ഇതാ കര... ഞാന്‍ ആര്‍ത്തു വിളിച്ചു'- 14 മാസം കൊച്ചു ബോട്ടില്‍ കടലിലൂടെ ഒഴുകിനടന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഹോസെ സാല്‍വദോര്‍ അല്‍വെരംഗ ആശുപത്രിക്കിടക്കയില്‍ തന്റെ രക്ഷപെടല്‍ രംഗം വിശദീകരിച്ചപ്പോള്‍ കേട്ടുനിന്നവര്‍ക്ക് വിശ്വസിക്കാനായില്ല.
കരയ്ക്കിറങ്ങിയ അയാള്‍ ഒന്നിനേക്കുറിച്ചുമറിയാതെ കിടന്നുറങ്ങി. പിറ്റേന്നു രാവിലെ, 14 മാസത്തിനു ശേഷം ആദ്യമായി കോഴികൂവുന്ന ശബ്ദം കേട്ടു. 'ഞാന്‍ എഴുന്നേറ്റു നോക്കിയപ്പോള്‍ ഒരു പൂവനും കുറേ പിടകളും. രണ്ടു സ്ത്രീകള്‍ എന്നെക്കണ്ട് വലിയവായില്‍ ഒച്ചയിടുന്നതു കേട്ടു. ഞാന്‍ തികച്ചും നഗ്നനായിരുന്നു. ആകെയുള്ള അടിവസ്ത്രം പോലും പിഞ്ചിപ്പറിഞ്ഞത്.'
ആകെ 2.2 ചതുരശ്രമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ദ്വീപായിരുന്നു ഹോസെ വന്നടിഞ്ഞ ഇബോണ്‍ അറ്റോള്‍. താമസക്കാര്‍ വളരെ കുറവ്. ആകെ ഒരു ടെലിഫോണ്‍ മാത്രം. ഇന്റര്‍നെറ്റ് ഇല്ല. ഏറ്റവും അടുത്തുള്ള മാര്‍ഷല്‍ ദ്വീപില്‍ നിന്ന് 22 മണിക്കൂര്‍ വേണം ബോട്ടില്‍ ഇവിടെയെത്താന്‍. താടിയും മുടിയും വളര്‍ന്ന നിലയില്‍ തീരെ അവശനായി കണ്ട അയാള്‍14 മാസം മുന്‍പ് മെക്‌സിക്കോയില്‍ നിന്ന് കാറ്റിലകപ്പെട്ട് ഒഴുകി നടക്കുകയായിരുന്നെന്ന വാര്‍ത്ത നാട്ടുകാര്‍ ഞെട്ടലോടെയാണു കേട്ടത്. വിവരങ്ങള്‍ ചോദിച്ചപ്പോഴാകട്ടെ ഒന്നും ഓര്‍ക്കുന്നില്ലെന്നായിരുന്നു മറുപടി. അയാള്‍ വന്ന ബോട്ട് ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. ബോട്ടിനുള്ളിലാകട്ടെ പക്ഷികളുടെയും ആമകളുടെയും അവശിഷ്ടങ്ങള്‍ ചിതറിക്കിടന്നു.
ഹോസെയെ കണ്ടെത്തിയ വാര്‍ത്തയറിഞ്ഞപ്പോള്‍ അയാളുടെ അമ്മ ജൂലിയ ദൈവത്തിനു നന്ദി പറഞ്ഞു. അയാള്‍ ജീവിച്ചിരിക്കുന്നുവെന്ന് 15 വര്‍ഷത്തിനു ശേഷമാണ് അവര്‍ മനസിലാക്കിയത്. 22 വയസുള്ളപ്പോള്‍ എല്‍സാല്‍വഡോറിലെ പല്‍മേറയിലെ വീട്ടില്‍ നിന്ന് പോയ ഹോസെ മെക്‌സിക്കോയിലായിരുന്നു താമസം. 15 വര്‍ഷമായി മെക്‌സിക്കോയിലെ ച്യാപാസ് സ്‌റ്റേറ്റില്‍ ടോനാലാ എന്ന നഗരത്തില്‍ താമസിക്കുന്നു. ഇത്രകാലം ഒരു വിവരവുമില്ലായിരുന്നതിനാല്‍ ഇയാള്‍ ജീവനോടെയില്ല എന്ന വിശ്വാസത്തിലായിരുന്നു വീട്ടുകാര്‍. ഒടുവില്‍ 14 മാസം നീണ്ട ദുരന്ത ജീവിതം വേണ്ടിവന്നു ഇയാളെപറ്റി വീട്ടുകാര്‍ മനസിലാക്കാന്‍
'ഞങ്ങള്‍ വീണ്ടും അവനെ കണ്ടു മുട്ടാന്‍ പോകുന്നു' എന്നാണ് അയാളുടെ അച്ഛന്‍ റിക്കാര്‍ഡോ പ്രതികരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഹോസെ ഇബോണ്‍ അറ്റോള്‍ എന്ന കൊച്ചു ദ്വീപ് സമൂഹത്തിന്റെ കരയില്‍ കാലുകുത്തിയത്. 12 വയസുകാരി മകളാകട്ടെ അയാളെ ഓര്‍ക്കുന്നു പോലുമില്ല.
2012 ഡിസംബര്‍ 21ന് മെക്‌സിക്കന്‍ നഗരമായ കോസ്റ്റ അസൂളില്‍ നിന്ന് സ്രാവ് വേട്ടയ്ക്ക് പോയതാണ് അയാളെന്ന് ച്യാപാസ് നഗരത്തിലെ സ്‌റ്റേറ്റ് അണ്ടര്‍സെക്രട്ടറി റെയ്‌നാള്‍ഡോ സ്ഥിരീകരിച്ചു. പിറ്റേന്ന് തിരിച്ചു വരാനായിരുന്നു യാത. 15 വയസുള്ള ബാലന്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഇരുവരും സഞ്ചരിച്ച ബോട്ട് കാറ്റില്‍പെട്ട് കടലിന്റെ ഉള്ളിലേക്ക് പോയി. ഭക്ഷണം തീര്‍ന്നപ്പോള്‍ കിളികളെ പിടിച്ചു തിന്നാനായി ശ്രമം. അതു കഴിക്കാന്‍ കൂട്ടാളി വിസമ്മതിച്ചു. നാലാഴ്ച കഴിഞ്ഞപ്പോള്‍ ഭക്ഷണമില്ലാതെ അവന്‍ മരിച്ചു. മൃതദേഹം എന്തു ചെയെñന്ന് ഹോസെ വ്യകതമാക്കിയില്ല. അവന്റെ മരണശേഷം ജീവനൊടുക്കാന്‍ തനിക്കു പലതവണ തോന്നിയെങ്കിലും അതിനു മുതിര്‍ന്നില്ലെന്ന് അയാള്‍ പറഞ്ഞു.
ഇപ്പോള്‍ മാര്‍ഷല്‍ ദ്വീപിലാണ് ഹോസെ. ഇവിടുത്തെ ചുമതലയുള്ള മെക്‌സിക്കന്‍ അംബാസിഡര്‍ ഫിലിപ്പീന്‍സിലാണ്.അദ്ദേഹവുമായി ചര്‍ച്ച നടത്തിവരികയാണെന്ന് മാര്‍ഷല്‍ ദ്വീപിലെ അമേരിക്കന്‍ അംബാസിഡര്‍ ആംബ്രസ്റ്റര്‍ പറഞ്ഞു.
- See more at: http://www.mangalam.com/mangalam-special/145483#sthash.4rEFSVjf.dpuf
No comments:
Post a Comment