“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Thursday, February 20, 2014

ഒരു പരിസര നിരീക്ഷണ യാത്ര നടത്തി (20.02.2014)

ഇന്നലെ ഞങ്ങൾ യു.പി. വിഭാഗം ആണ്‍കുട്ടികൾ ഹെഡ് മാസ്റ്ററോടൊപ്പം ഒരു പരിസര നിരീക്ഷണ യാത്ര നടത്തി. വേനൽ  കടുത്തതോടെ കൃഷിക്ക് പുതയിടാൻ ആഫ്രിക്കൻ പോള അന്വേഷിച്ചിറങ്ങിയതായിരുന്നു.

 നൈറ്റിയിട്ട അത്യാധുനിക നോക്കുകുത്തി. ഏതായാലും കാറ്റ് പേടിച്ചുപോയി.ഈ ഭാഗത്ത്‌ മാത്രമേ നെല്ല് വീണു പോയുള്ളൂ.

ആറ്റരികിൽ തൊഴിലുറപ്പു പരിപാടിയിലെ തൊഴിലാളികൾ വാരിയിട്ട ആഫ്രിക്കൻ പായലും കുളവാഴയും വരമ്പത്ത് (പിറകിൽ ) കണ്ടെത്തിയതിന്റെ സന്തോഷ പ്രകടനം. ഇനി ഇത് ഗുഡ്സ് ഓട്ടോ റിക്ഷ വരുത്തി വാരിക്കൊണ്ട് പോകണം.
 തിരിച്ചു തോട്ടത്തിലെത്തി 
 പയർ  ചെടി കായ്ച്ചു തുടങ്ങി 




 കൃഷിയുടെ ചുമതലയുള്ള ആശിഷ് (STD VI)



 കൃഷിയുടെ ചുമതലയുള്ള അഭിഷേക് (STD V)

കപ്പ പൊക്കം വെച്ച് തുടങ്ങി..

കൃഷിയുടെ ചുമതലയുള്ള ജിജോസാർ കുട്ടികൾക്ക്    നിർദ്ദേശങ്ങൾ നല്കുന്നു.

Wednesday, February 19, 2014

ആരോഗ്യ വകുപ്പിന്റെ സുരക്ഷാ പരിശോധന 19.02.2014

ആരോഗ്യ വകുപ്പിന്റെ സുരക്ഷാ പരിശോധന ഇന്ന് രാവിലെ നടത്തപ്പെട്ടു.രാവിലെ അസംബ്ലി നടത്തിക്കൊണ്ടിരിക്കുന്ന വേളയിലാണ് ആരോഗ്യ വകുപ്പിലെ നേഴ്സ്,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ,ആശാ പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘം വിദ്യാലയത്തിൽ എത്തിയത്.
 അസംബ്ലിയിൽ  ആരോഗ്യ വകുപ്പിലെ നേഴ്സ് ജാസ്മിൻ കുട്ടികൾക്ക് വേനല്ക്കാലജന്യരോഗങ്ങൾ വരാതിരിക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ബോധവല്ക്കരണം നടത്തുകയും നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു.
തുടർന്ന് അടുക്കളയും പരിസരവും ശുചിയാണോ എന്നു പരിശോധിച്ചു. പിന്നീട് കിണറ്റിലെ  വെള്ളം ക്ലോറിനേറ്റ് ചെയ്തു. പാചകക്കാരിക്ക് ആവശ്യമായ ശുചിത്വം സംബന്ധിച്ച നിർദ്ദേശങ്ങൾ നല്കി.

നാട്ടറിവ് ഒരു കൂട്ടറിവ് ...!

കൂട്ടുകാരെ ...നമസ്കാരം
ഇന്റര്‍നെറ്റ്‌ സ്പീഡ് എന്നും ഒരു പ്രശ്നമാണ്...പലരും ബ്രൌസ് ചെയ്യാന്‍ മടിക്കുന്നത് പോലും നെറ്റ് സ്പീടിനെ പേടിച്ചു കൊണ്ടാണ്...ഇന്റര്‍നെറ്റ്‌ സ്പീഡ് കൂടണം എങ്കില്‍ ആദ്യം നമ്മുടെ കമ്പ്യൂട്ടര്‍ സ്പീടാവണം..അതിനൊരു നുറുങ്ങു നമുക്ക് പരിചയപ്പെടാം..ഇരുപതു ശതമാനം എങ്കിലും സ്പീഡ് കൂടാന്‍ ഈ നുറുങ്ങു ഉപകരിക്കും...നിങ്ങള്‍ക്ക് ഉപകാരപ്പെട്ടാല്‍ ഞാനും കൃതാര്‍ഥനായി...
ഈ നുറുങ്ങു കൊണ്ടുള്ള ഒരു പ്രത്യേകത എന്ന് പറഞ്ഞാല്‍ വിന്‍ഡോ സേവനിനു പുറമേ വിന്‍ഡോസ്‌ എട്ടിലും ഇത് ഉപകരിക്കും എന്നുള്ളതാണ്..ചിത്രങ്ങളിലൂടെ കടന്നു പോവാം ..
ആദ്യം സ്റ്റാര്ട്ടില്‍ പോയി റണ്‍ എടുക്കുക...റണ്‍ കാണുന്നില്ല എങ്കില്‍ സെര്‍ച്ച്‌ ബോക്സില്‍ റണ്‍ എന്നടിച്ചു തിരഞ്ഞാലും മതി...അല്ലെങ്കില്‍ വിന്‍ഡോസ്‌ കീയുടെ കൂടെ R കീ കൂട്ടി അടിച്ചാലും മതി..അപ്പോള്‍ വരുന്നതില്‍ gpedit.msc എന്ന് ടൈപ് ചെയ്തതിനു ശേഷം ഓക്കേ കൊടുക്കുക.
ഇപ്പോള്‍ ഒരു വിന്‍ഡോ വന്നിട്ടുണ്ടാവും..അതില്‍ ഇനി പറയുന്ന പോലെ പോകുക..
Local computer policy > Computer Configuration folder> Administrative Templates > Network > QoS Packet Scheduler
ഇപ്പോള്‍ ആ വിന്‍ഡോയുടെ ഉള്ളില്‍ Limited reservable bandwidth എന്ന് കാണാം...അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ ഒരു ന്യൂ വിന്‍ഡോ കൂടി വന്നിട്ടുണ്ടാവും..അതില്‍ not configured എന്നാവും കാണുക..അവിടെ enabled സെലക്ട്‌ ചെയ്യുക...ശേഷം bandwidth limit സീറോ ആക്കുക..ശേഷം അപ്ലൈ കൊടുത്ത് ഓക്കേ അടിക്കുക..
ഇനി ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഒഴിവാക്കി സിസ്റ്റം ഒന്ന് റീസ്റ്റാര്‍ട്ട് ആക്കി നോക്കൂ..നിങ്ങളുടെ ഇന്റര്‍നെറ്റ്‌ ബാന്‍ഡ്വിഡ്ത്ത് നൂറു ശതമാനം ആയിട്ടുണ്ടാവും..തീര്‍ച്ചയായും സ്പീഡും കൂടിയിട്ടുണ്ടാവും...

എന്നിട്ടും സ്പീഡ് കൂടിയില്ല എങ്കില്‍ അടുത്തു എവിടെ എങ്കിലും മുനിസിപ്പാലിറ്റി വേസ്റ്റ് ബോക്സ് ഉണ്ടോ എന്ന് നോക്കുക...ആരും കാണാതെ അതില്‍ കൊണ്ട് പോയി ഇടുക...ഹെഹ്ഹെ

Tuesday, February 18, 2014

ഞങ്ങളുടെ സ്കൂൾ വാർഷികം

ഞങ്ങളുടെ സ്കൂൾ വാർഷികം 
ഫെബ്രുവരി 26 നു നടത്തും 

ANNIVERSARY NOTICE<<<<< ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

Friday, February 14, 2014

കൃഷി വാർത്തയും ചിത്രങ്ങളും 14.02.2014

ഇന്നത്തെ കൃഷി വാർത്തയും ചിത്രങ്ങളും 
ക്യാമറ :അനന്തു ഭദ്രൻ STD V
 ആദ്യത്തെ വിളവെടുപ്പ് 


 ഇന്ന് അഞ്ചാം ക്ലാസ്സിലെ അമിത സാജു വളരെ സന്തോഷത്തിലാണ് .കയ്യൊടിഞ്ഞെങ്കിലും കൃഷിയുടെ മേൽനോട്ടം കൃത്യമായി നിർവഹിക്കുന്നു.
ശ്രീലത ടീച്ചർ (സംഗീതാദ്ധ്യാപിക ) വിളവെടുപ്പിനു നിർദ്ദേശം നൽകുന്നു . ഭാനുചേച്ചി (പാചകം) സമീപത്തു നില്ക്കുന്നു.
 

Thursday, February 13, 2014

കൃഷി വാർത്തയും ചിത്രങ്ങളും 13.02.2014

ഇന്നത്തെ കൃഷി വാർത്തയും ചിത്രങ്ങളും 
ക്യാമറ :അഭിഷേക് പ്രദീപ്‌ STD V
 ആദ്യമുണ്ടായ പടവലങ്ങാ 





 അനന്തു ഭദ്രൻ ചീരച്ചെടികളെ പരിപാലിക്കുന്നു 


 അനന്തുവിന്റെ സന്തോഷം കണ്ടോ...!

 പടവലത്തിനു കല്ല്‌ കെട്ടിത്തൂക്കുന്ന അനന്തു 

 ഇത് ഞങ്ങളുടെ ആദ്യത്തെ പാവയ്ക്കാ .. വണ്ണം വച്ചു !
ഇത് വാഴത്തോട്ടം ..10 വാഴ വെച്ചിട്ടുണ്ട് .
 ഇത് ഞങ്ങളുടെ കപ്പക്കലാ (കപ്പത്തോട്ടം)
80 മൂട് കപ്പ നട്ടിട്ടുണ്ട്.

Wednesday, February 12, 2014

ചാൾസ് ഡാർവിൻ

ചാൾസ് ഡാർവിൻ
(ഫെബ്രുവരി 12, 1809 - ഏപ്രിൽ 19, 1882)


ജീവിവർഗ്ഗങ്ങളെല്ലാം പൊതുപൂർവികന്മാരിൽ നിന്ന് കാലക്രമത്തിൽ പ്രകൃതിനിർദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനാണ് ചാൾസ് റോബർട്ട് ഡാർവിൻ . 
ജീവിവർഗ്ഗങ്ങൾ പരിണാമവിധേയമാണെന്ന വസ്തുത ഡാർവിന്റെ ജീവിതകാലത്തുതന്നെ ശാസ്ത്രസമൂഹവും, ഒരളവുവരെ ജനസാമാന്യവും അംഗീകരിച്ചു. പരിണാമപ്രക്രിയയുടെ അടിസ്ഥാനവിശദീകരണമായി 1930-കളോടെ സ്വീകരിക്കപ്പെട്ട ഡാർവിന്റെ പ്രകൃതിനിർദ്ധാരണവാദം, ആധുനിക പരിണാമസിദ്ധാന്തത്തിന്റെ മൂലതത്ത്വമാണ്. ജീവന്റെ വൈവിദ്ധ്യത്തിന് ഏകീകൃതവും യുക്തിബദ്ധവുമായ വിശദീകരണം തരുന്ന ഡാർവിന്റെ കണ്ടുപിടുത്തം, മാറ്റങ്ങളോടെയാണെങ്കിലും, ഇന്ന് ജീവശാസ്ത്രത്തിന്റെ അടിസ്ഥാനമായിരിക്കുന്നു.[2]
ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ്എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ 16ആം സ്ഥാനം ഡാർവിനാണ്.
പ്രകൃതിചരിത്രത്തിൽ ഡാർവിന് താത്പര്യം ജനിച്ചത് എഡിൻബറോ സർവകലാശാലയിൽ വൈദ്യശാസ്ത്രവും പിന്നീട് കേംബ്രിഡ്ജിൽ ദൈവശാസ്ത്രവും പഠിക്കുമ്പോഴാണ്. ബീഗിൾ എന്ന കപ്പലിലെ അഞ്ചുവർഷത്തെ യാത്ര ഭൗമശാസ്ത്രജ്ഞനെന്ന നിലയിലുള്ള ഡാർവിന്റെ പ്രാഗല്ഭ്യം തെളിയിച്ചു. പ്രകൃതിപ്രക്രിയകൾ എല്ലാക്കാലത്തും ഒരേ വഴിയാണ് പിന്തുടരുന്നതെന്നും, ഭൂതകാലത്തെക്കുറിച്ചുള്ള അറിവിലേക്കുള്ള വഴി വർത്തമാനകാലത്തിന്റെ പഠനമാണെന്നുമുള്ള ചാൾസ് ലില്ലിന്റെ സിദ്ധാന്തത്തെ പിന്തുണക്കുന്നവയായിരുന്നു, ഈ മേഖലയിലെ ഡാർവിന്റെ കണ്ടുപിടിത്തങ്ങൾ. ബീഗിളിലെ യാത്രക്കിടെ എഴുതിയ കുറിപ്പുകളുടെ പ്രസിദ്ധീകരണം ഡാർവിനെ ഒരെഴുത്തുകാരനെന്ന നിലയിൽ ജനസമ്മതനാക്കി. ദീർഘമായ ഈ യാത്രയിൽ കണ്ടുമുട്ടിയ ജീവമാതൃകകളുടേയും ജീവാശ്മങ്ങളുടേയും(fossils) ഭൂമിശാസ്ത്രപരമായ വിതരണം(geographic distribution) ഉണർത്തിയ കൗതുകം, ജീവജാലങ്ങളുടെ വർഗപരിവർത്തനത്തെക്കുറിച്ചന്വേഷിക്കാൻ ഡാർവിനെ പ്രേരിപ്പിച്ചു. ഈ അന്വേഷണമാണ് പ്രകൃതിനിർദ്ധാരണം എന്ന സിദ്ധാന്തത്തിലേക്ക് നയിച്ചത്. തന്റെ ആശയങ്ങൾ അദ്ദേഹം പല പ്രകൃതിശാസ്ത്രജ്ഞന്മാരുമായും ചർച്ച ചെയ്തിരുന്നു. പക്ഷേ, വിശദമായ ഗവേഷണത്തിന് കൂടുതൽ സമയം വേണ്ടിയിരുന്നതിനാലും ഭൗമശാസ്ത്ര പഠനങ്ങൾക്ക് കല്പിച്ച മുൻഗണന മൂലവും, പ്രകൃതിനിർദ്ധാരണസംബന്ധിയായ ഡാർവിന്റെ സിദ്ധാന്തങ്ങളുടെ പ്രസിദ്ധീകരണം വൈകി. എന്നാൽ 1858-ൽ ഡാർവിൻ തന്റെ സിദ്ധാന്തം എഴുതിക്കൊണ്ടിരിക്കുമ്പോൾ, ആൽഫ്രഡ് റസ്സൽ വാലേസ്, അതേ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രബന്ധം അദ്ദേഹത്തിന് അയച്ചുകൊടുത്തത്, ഉടൻ രണ്ടു സിദ്ധാന്തങ്ങളുടെയും ഒരുമിച്ചുള്ള പ്രസിദ്ധീകരണത്തിന് കാരണമായി.
1859-ൽ, ഡാർവിന്റെ ജീവിവർഗ്ഗങ്ങളുടെ ഉല്പത്തിയുടെ പ്രസിദ്ധീകരണത്തോടെ, പൊതുവായ തുടക്കത്തിൽ നിന്നുള്ള പരിണാമം, പ്രകൃതിയിലെ വൈവിദ്ധ്യത്തിന്റെ ഏറ്റവും സ്വീകാര്യമായ ശാസ്ത്രീയ വിശദീകരണമായി അംഗീകരിക്കപ്പെട്ടു. പിന്നീട് പ്രസിദ്ധീകരിച്ച, മനുഷ്യന്റെ ഉത്ഭവവും ലൈംഗികനിർദ്ധാരണവും എന്ന കൃതിയിൽ മനുഷ്യപരിണാമവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കപ്പെട്ടത്. മനുഷ്യനിലേയും മൃഗങ്ങളിലേയും വികാരപ്രകടനങ്ങൾ എന്ന കൃതിയാണ് തുടർന്നു പ്രസിദ്ധീകരിച്ചത്. സസ്യങ്ങളെ സംബന്ധിച്ച് ഡാർവിൻ നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങൾ പുസ്തകപരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടു. ഡാർവിന്റെ അവസാന ഗ്രന്ഥം മണ്ണിരകളെക്കുറിച്ചും മണ്ണിന്റെ രൂപവത്കരണത്തിൽ അവക്കുള്ള പങ്കിനെക്കുറിച്ചുമായിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാരിൽ ഔദ്യോഗികശവസംസ്കാരം നൽകി ബഹുമാനിക്കപ്പെട്ട അഞ്ചു പേരിൽ ഒരാളായിരുന്നു ഡാർവിൻ എന്നത് അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ലഭിച്ച അംഗീകാരത്തിന് തെളിവാണ്. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ജോൺ ഹെർഷലിനും ഐസക് ന്യൂട്ടണും സമീപത്തായാണ് അദ്ദേഹത്തെ സംസ്കരിച്ചത്.

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS