“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, July 26, 2019

പാക്കിൽ സംക്രമ വാണിഭം പതിവുപോലെ

പാക്കിൽ സംക്രമ വാണിഭം പതിവുപോലെ കർക്കിടകം ഒന്നിന് തന്നെ തുടങ്ങി. ഐതിഹ്യത്തിലെ പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്ന വരരുചി-പഞ്ചമി ദമ്പതികളുടെ  മക്കളിൽ രണ്ടാമനായ പാക്കനാരെ  ചുറ്റിപ്പറ്റിയുള്ള ചരിത്രമാണ് പാക്കിൽ സംക്രമ വാണിഭത്തിന്റെ അടിസ്ഥാനം.ഒരുമാസത്തോളം ഈ കമ്പോളം ഇവിടെയുണ്ടാകും. പാക്കിൽ സംക്രമവാണിഭം എന്നാണീ കമ്പോളം അറിയപ്പെടുന്നത്. പേരൂരിനടുത്തുള്ള സംക്രാന്തിയിലാണ് ഈ കമ്പോളം മിഥുനമാസത്തിൽ തുടങ്ങുന്നത്.അത് കർക്കിടകം ഒന്നിന് പാക്കിൽ ക്ഷേത്രമൈതാനിയിലേക്കു സംക്രമിക്കുന്നു. അതിനാൽ സംക്രമവാണിഭം എന്നറിയപ്പെടുന്നു. പള്ളം ഗവ.യു.പി.സ്‌കൂളിലെ കർക്കിടകമാസത്തിലെ ആദ്യ പഠനയാത്ര ഇവിടേയ്ക്കാണ് നടത്താറുള്ളത്.
കൂടുതൽ വിവരങ്ങൾക്കായി ലിങ്ക് അമർത്തുക. "Link"   
പല വിദ്യാലയങ്ങളും മലയാളപ്പഴമയുടെ അനുഭവത്തിലെ ഈ തുറന്ന കമ്പോളം കാണാനും ചരിത്രവസ്തുതകൾ അന്വേഷിച്ചറിയാനും ദൂരദേശങ്ങളിൽനിന്നും ഈ സ്ഥലത്ത് ഈ കാലത്തു എത്തുന്നുണ്ട്.
കോട്ടയം ജില്ലയിൽ പള്ളം പ്രദേശത്തിനടുത്താണ് ഈ സ്ഥലം. 
New Contentതെക്കുനിന്നും റോഡുമാർഗം എം സി റോഡിലൂടെ വരുമ്പോൾ ചിങ്ങവനത്തുനിന്നും ഒന്നര കിലോമീറ്റർ അകലത്തിൽ മാവിളങ്ങ് കവലയിൽ വലത്തേക്ക് റോഡിലൂടെ വീണ്ടും ഒരുകിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.
New Contentവടക്കുനിന്നും റോഡുമാർഗ്ഗം വരുമ്പോൾ കോട്ടയം ടൗണിൽനിന്നും ഏഴു കിലോമീറ്റർ തെക്കാണ് പാക്കിൽ സംക്രമവാണിഭ സ്ഥലം.(കോട്ടയം - പാക്കിൽ റൂട്ട് ).
MC റോഡിലൂടെ ബോർമ്മക്കവലയിലെത്തി ഇടത്തേക്ക് തിരിഞ്ഞു അരക്കിലോമീറ്റർ യാത്രചെയ്താൽ പാക്കിൽ സംക്രമവാണിഭ സ്ഥലത്തെത്താം.
New Contentകിഴക്കുനിന്നും വരുമ്പോൾ മണർകാട് വഴി പുതുപ്പള്ളിയിൽനിന്നും പനച്ചിക്കാട് വഴിയോ കൊല്ലാട് വഴിയോ കഞ്ഞിക്കുഴിയിൽ നിന്നും കൊല്ലാട് വഴിയോ പാക്കിൽ വാണിഭസ്ഥലത്ത് എത്താം.

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS