“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Wednesday, July 24, 2019

അക്ഷരമുറ്റം --ഇന്ന് ഉദ്‌ഘാടനം നടത്തി

ദേശാഭിമാനി - അക്ഷരമുറ്റം --ഇന്ന് ഉദ്‌ഘാടനം നടത്തി   
പള്ളം ഗവ.യു.പി.സ്‌കൂളിൽ ഇന്ന് ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടിയുടെ ഉദ്‌ഘാടനം നാട്ടകം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ.ടി.കെ. രാജൻ നിർവഹിച്ചു. 

                              ഈശ്വരപ്രാത്ഥന 
സ്വാഗതം
ജോൺസൻ ഡാനിയേൽ (ഹെഡ്മാസ്റ്റർ)
 
 

 മുഖ്യപ്രഭാഷണം 
സാബു (ദേശാഭിമാനി)



     ശ്രീ ജലധരൻ (സെക്രട്ടറി )
നാട്ടകം മത്സ്യ വിപണന സഹകരണ സംഘം


 

 ഹെഡ്മാസ്റ്റർക്ക് ദേശാഭിമാനി ദിനപ്പത്രം കൈമാറി ഉദ്ഘാടനം നിർവഹിക്കുന്നു.
പതിവ് പോലെ നാട്ടകം മത്സ്യ വിപണന സഹകരണ സംഘമാണ് ഈ വർഷവും വിദ്യാലയത്തിലേക്കുള്ള ദേശാഭിമാനിപ്പത്രങ്ങൾ സ്പോൺസർ ചെയ്യുന്നത്. ഈ സ്‌കൂളിലെ പൂർവ്വവിദ്യാർഥി കൂടിയായ ശ്രീ.അജിത്ത് (സംഘം പ്രസിഡന്റ്), ശ്രീ. സാബു (ദേശാഭിമാനി എഡിറ്റോറിയൽ ബോർഡ് അംഗം), ശ്രീ.ജലധരൻ (സംഘം സെക്രട്ടറി) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ശ്രീ.ജോൺസൻ ഡാനിയേൽ സ്വാഗതവും സ്‌കൂൾ ലീഡർ കുമാരി അയന വി. കൃതജ്ഞതയും പറഞ്ഞു. മികച്ച പത്രവായനക്കാർക്കു എല്ലാവർഷവും നാട്ടകം മത്സ്യ വിപണന സഹകരണസംഘം മികച്ച സമ്മാനങ്ങൾ നൽകുന്നുമുണ്ട്.

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS