ഭാരതത്തിന്റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം
ഇന്ത്യ#ഭാരതം
ദേശീയപതാക തുറക്കുന്നതെങ്ങനെ ? "Link"
രാവിലെ 9 മണിക്ക് നാൽപ്പതാം വാർഡ് കൗൺസിലർ ടിന്റു ജിൻസ് സ്‌കൂളിൽ ദേശീയപതാക ഉയർത്തി.
ഇന്ത്യ#ഭാരതം
ദേശീയപതാക തുറക്കുന്നതെങ്ങനെ ? "Link"
രാവിലെ 9 മണിക്ക് നാൽപ്പതാം വാർഡ് കൗൺസിലർ ടിന്റു ജിൻസ് സ്‌കൂളിൽ ദേശീയപതാക ഉയർത്തി.
തുടർന്ന് പതാകവന്ദനം , ദേശീയഗാനാലാപനം എന്നിവ നടത്തപ്പെട്ടു.
സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന എല്ലാവരും ചേർന്ന് ദേശീയഗാനമാലപിച്ചു.
പ്രായഭേദമെന്യേ എല്ലാവരും ഒന്നുചേർന്ന് സല്യൂട്ട് ചെയ്തത് ഒരു പുത്തൻ അനുഭവമായിരുന്നു.
തുടർന്ന് നഗരസഭാ കൗൺസിലർമാരായ ടിന്റു ജിൻസ് ,റിജേഷ് ബ്രീസ് വില്ല എന്നിവർ
സ്വാതന്ത്ര്യദിന സന്ദേശം നൽകി .
ഏഴാംക്‌ളാസ്സിലെ ശ്രീനു ചൊല്ലിക്കൊടുത്ത പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.
ഹെഡ്മാസ്റ്റർ ജോൺസൻ ഡാനിയേൽ സ്വാഗതവും നന്ദിയും രേഖപ്പെടുത്തി.
പ്രളയം മൂലം കുട്ടികളിൽ അധികംപേരും ബന്ധുവീടുകളിലേയ്ക്ക് പോയിരുന്നു. കുറച്ചുകുട്ടികൾ മാത്രമേ ക്യാമ്പിലെത്തിയിരുന്നുള്ളൂ. അതിനാൽ ക്യാമ്പിലുണ്ടായിരുന്ന മുപ്പത്തൊൻപത് ,നാൽപ്പത് വാർഡുകളിലെ മുതിർന്ന ആളുകളായിരുന്നു പരിപാടിയിൽ കൂടുതലുണ്ടായിരുന്നത്.ഈ വലിയ കൂട്ടായ്മയിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നത് ആദ്യമായാണെന്നും നാട്ടിൽ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും പ്രളയ ദുരിതമനുഭവിക്കുന്നവരുണ്ടെന്നതും അവരുടെ ദുഖത്തിലും നമ്മൾ പങ്കുചേരുന്നുവെന്നും ഹെഡ്മാസ്റ്റർ തന്റെ സന്ദേശത്തിൽ പറഞ്ഞു.
No comments:
Post a Comment