“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, August 6, 2019

പാക്കിൽ സംക്രമ വാണിഭം ( പഠനയാത്ര)



പാക്കിൽ സംക്രമ വാണിഭം ( പഠനയാത്ര)
പതിവുപോലെ ഈ വർഷവും ചരിത്ര ഗവേഷണത്തിൽ പള്ളം ഗവ.യു.പി.സ്‌കൂളിലെ കുട്ടികൾ യാത്രയാരംഭിച്ചുകഴിഞ്ഞു. ഇന്ന് പാക്കിൽ സംക്രമ വാണിഭം നടക്കുന്ന ധർമ്മശാസ്താ ക്ഷേത്രത്തിന്റെ പരിസരത്തേ യ്ക്കാണ് ഞങ്ങൾ ചെന്നെത്തിയത്. (സ്‌കൂളിൽ നിന്നുള്ള ദൂരം - 2 കി.മീ.  പഠന യാത്രയ്ക്കായി നീക്കിവച്ചസമയം -ഒരുമണിക്കൂർ...!)

പരശുരാമനാൽ സ്ഥാപിതമായി എന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രം(ഐതിഹ്യം)
 മുൻകൂട്ടി വാഹനം ബുക്കുചെയ്തിരുന്നത് ഏറ്റവും പ്രയോജനപ്പെട്ടു. അദ്ധ്യാപകർ രാവിലെ ഒന്നാം പീര്യഡിൽ കുട്ടികളെ യാത്രയ്ക്കായി ക്രമീകരിച്ചു നിർത്തി. അവർ ചിട്ടയോടെ വാഹനത്തിൽ കയറി.സ്‌കൂളിൽനിന്നും ഏകദേശം രണ്ടു കിലോമീറ്റർ മാത്രം അകലെ സ്ഥിതിചെയ്യുന്ന ക്ഷേത്രമൈതാനിയിലെത്തി.തുടർന്ന് വാണിഭ സ്ഥലത്തിന്റെ സ്റ്റാളുകളിൽ അദ്ധ്യാപകരോടൊപ്പം കയറിയിറങ്ങി.പകൽ സമയത്ത് തിരക്കില്ലാതിരുന്നത് ഒരനുഗ്രഹമായി.
പഴമയുടെ ഓർമ്മയുംപേറി എല്ലാ കർക്കിടകത്തിലും മുടക്കമില്ലാതെ നടക്കുന്ന ഒരു തുറന്ന കമ്പോളമാണ് ഈ ക്ഷേത്രമൈതാനിയിൽ കാണുന്നത്. പറയിപെറ്റ പന്തിരുകുലത്തിലെ മക്കളിൽ രണ്ടാമനായ പാക്കനാരുടെ വിൽപ്പനയെ ഓർമ്മപ്പെടുത്തി പായ , മുറം, കുട്ട,ചട്ടി, കലം,ചിരട്ടത്തവി എന്നുവേണ്ട പഴയകാലത്തെ സകല വീട്ടുപകരണങ്ങളും ഇവിടെ ലഭ്യമായതിനാൽ പഴയകാലത്തെ കച്ചവടത്തെ മനസ്സിലെത്തിക്കുന്ന  ഒരുത്സവമാണിത്. സാധനങ്ങൾ വിലപേശി വാങ്ങാം !

എന്നാലിന്ന് ആധുനിക കച്ചവടസാധനങ്ങൾ ഈ കമ്പോളത്തിലും സ്ഥാനം പിടിച്ചുകഴിഞ്ഞു. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഇവിടെയെല്ലാം എത്തിക്കഴിഞ്ഞു.എങ്കിലും യന്ത്രസഹായത്താലല്ലാതെ അധ്വാനിച്ചുണ്ടാക്കുന്ന ഓരോ വസ്തുവിനും ഇവിടെ വില നിശ്ചയിക്കുന്നത് ഉൽപ്പാദകൻതന്നെയാണ്. പണ്ടും അങ്ങനെത്തന്നെയായിരുന്നു.


നെയിൽ പോളിഷ് പുരട്ടിക്കൊടുക്കുന്ന ടീച്ചർ



കുട്ടികൾ ആഹ്ലാദഭരിതരായിരുന്നു.
സാധനങ്ങൾ വാങ്ങാൻ അദ്ധ്യാപകരുടെ മേൽനോട്ടം ഉണ്ടായിരുന്നു.
യഥാർത്ഥ കച്ചവടത്തിൽ കുട്ടികൾ നേരിട്ട് പങ്കാളികളായി...!
നിത്യോപയോഗസാധനങ്ങൾ ഇതാ ഇവിടെയുണ്ട്...!
ഇപ്പോൾ വാങ്ങിയ തെറ്റാലി പ്രയോഗിക്കുന്ന കുട്ടികൾ

മോതിരക്കച്ചവടക്കാരനായ ഒരപ്പൂപ്പൻ 

മാലയും വളയും വിലപേശി വാങ്ങുന്ന കുട്ടികൾ 

പാക്കിൽ സംക്രമ വാണിഭം പതിവുപോലെ കർക്കിടകം ഒന്നിന് തന്നെ തുടങ്ങി. ഐതിഹ്യത്തിലെ പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്ന വരരുചി-പഞ്ചമി ദമ്പതികളുടെ  മക്കളിൽ രണ്ടാമനായ പാക്കനാരെ  ചുറ്റിപ്പറ്റിയുള്ള ചരിത്രമാണ് പാക്കിൽ സംക്രമ വാണിഭത്തിന്റെ അടിസ്ഥാനം.ഒരുമാസത്തോളം ഈ കമ്പോളം ഇവിടെയുണ്ടാകും. പാക്കിൽ സംക്രമവാണിഭം എന്നാണീ കമ്പോളം അറിയപ്പെടുന്നത്. പേരൂരിനടുത്തുള്ള സംക്രാന്തിയിലാണ് ഈ കമ്പോളം മിഥുനമാസത്തിൽ തുടങ്ങുന്നത്.അത് കർക്കിടകം ഒന്നിന് പാക്കിൽ ക്ഷേത്രമൈതാനിയിലേക്കു സംക്രമിക്കുന്നു. അതിനാൽ സംക്രമവാണിഭം എന്നറിയപ്പെടുന്നു. പള്ളം ഗവ.യു.പി.സ്‌കൂളിലെ കർക്കിടകമാസത്തിലെ ആദ്യ പഠനയാത്ര ഇവിടേയ്ക്കാണ് നടത്താറുള്ളത്.
കൂടുതൽ വിവരങ്ങൾക്കായി ലിങ്ക് അമർത്തുക. "Link"  

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS