School Established:1912 ---- E-mail :gupspallom1@gmail.com --- Contact No.0481-24 36 106 ( Smt.Sobhana T.P.,Headmistress: 9495712327) Govt.U.P.School Pallom/ Coordinates 9.5253° N, 76.5143° E Blog Designed And Created By :Johnson Daniel (Former HM) (2013-2022)
“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല”
~എം.കെ. ഗാന്ധി
Thursday, August 15, 2019
Wednesday, August 14, 2019
ഭാരതത്തിന്റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം
ഭാരതത്തിന്റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം
ഇന്ത്യ#ഭാരതം
ദേശീയപതാക തുറക്കുന്നതെങ്ങനെ ? "Link"
രാവിലെ 9 മണിക്ക് നാൽപ്പതാം വാർഡ് കൗൺസിലർ ടിന്റു ജിൻസ് സ്‌കൂളിൽ ദേശീയപതാക ഉയർത്തി.
ഇന്ത്യ#ഭാരതം
ദേശീയപതാക തുറക്കുന്നതെങ്ങനെ ? "Link"
രാവിലെ 9 മണിക്ക് നാൽപ്പതാം വാർഡ് കൗൺസിലർ ടിന്റു ജിൻസ് സ്‌കൂളിൽ ദേശീയപതാക ഉയർത്തി.
തുടർന്ന് പതാകവന്ദനം , ദേശീയഗാനാലാപനം എന്നിവ നടത്തപ്പെട്ടു.
സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന എല്ലാവരും ചേർന്ന് ദേശീയഗാനമാലപിച്ചു.
പ്രായഭേദമെന്യേ എല്ലാവരും ഒന്നുചേർന്ന് സല്യൂട്ട് ചെയ്തത് ഒരു പുത്തൻ അനുഭവമായിരുന്നു.
തുടർന്ന് നഗരസഭാ കൗൺസിലർമാരായ ടിന്റു ജിൻസ് ,റിജേഷ് ബ്രീസ് വില്ല എന്നിവർ
സ്വാതന്ത്ര്യദിന സന്ദേശം നൽകി .
ഏഴാംക്‌ളാസ്സിലെ ശ്രീനു ചൊല്ലിക്കൊടുത്ത പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.
ഹെഡ്മാസ്റ്റർ ജോൺസൻ ഡാനിയേൽ സ്വാഗതവും നന്ദിയും രേഖപ്പെടുത്തി.
പ്രളയം മൂലം കുട്ടികളിൽ അധികംപേരും ബന്ധുവീടുകളിലേയ്ക്ക് പോയിരുന്നു. കുറച്ചുകുട്ടികൾ മാത്രമേ ക്യാമ്പിലെത്തിയിരുന്നുള്ളൂ. അതിനാൽ ക്യാമ്പിലുണ്ടായിരുന്ന മുപ്പത്തൊൻപത് ,നാൽപ്പത് വാർഡുകളിലെ മുതിർന്ന ആളുകളായിരുന്നു പരിപാടിയിൽ കൂടുതലുണ്ടായിരുന്നത്.ഈ വലിയ കൂട്ടായ്മയിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നത് ആദ്യമായാണെന്നും നാട്ടിൽ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും പ്രളയ ദുരിതമനുഭവിക്കുന്നവരുണ്ടെന്നതും അവരുടെ ദുഖത്തിലും നമ്മൾ പങ്കുചേരുന്നുവെന്നും ഹെഡ്മാസ്റ്റർ തന്റെ സന്ദേശത്തിൽ പറഞ്ഞു.
Sunday, August 11, 2019
സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ്
വീണ്ടും നമ്മുടെ സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ്
കഴിഞ്ഞദിവസങ്ങളിൽ പെയ്തമഴ പള്ളം പടിഞ്ഞാറുള്ള പ്രദേശങ്ങളെ വെള്ളത്തിലാഴ്ത്തി. മുപ്പത്തൊൻപത്,നാൽപ്പത് വാർഡുകളിലെ പലവീടുകളും വെള്ളത്തിലായി.197 പേർ ഇന്ന് നമ്മുടെ സ്‌കൂളിലെ ക്യാമ്പിൽ എത്തി.ഇതിൽ 62 കുടുംബങ്ങളുണ്ട്. 84 പുരുഷന്മാരും 99 സ്ത്രീകളും 14 കുട്ടികളും ക്യാമ്പിലുണ്ട്. വരും ദിവസങ്ങളിൽ മഴ നിന്നില്ലെങ്കിൽ ജനം വർധിക്കുമെന്നാണ് കരുതുന്നത്.
Tuesday, August 6, 2019
പാക്കിൽ സംക്രമ വാണിഭം ( പഠനയാത്ര)
പതിവുപോലെ ഈ വർഷവും ചരിത്ര ഗവേഷണത്തിൽ പള്ളം ഗവ.യു.പി.സ്‌കൂളിലെ കുട്ടികൾ യാത്രയാരംഭിച്ചുകഴിഞ്ഞു. ഇന്ന് പാക്കിൽ സംക്രമ വാണിഭം നടക്കുന്ന ധർമ്മശാസ്താ ക്ഷേത്രത്തിന്റെ പരിസരത്തേ യ്ക്കാണ് ഞങ്ങൾ ചെന്നെത്തിയത്. (സ്‌കൂളിൽ നിന്നുള്ള ദൂരം - 2 കി.മീ. പഠന യാത്രയ്ക്കായി നീക്കിവച്ചസമയം -ഒരുമണിക്കൂർ...!)
പരശുരാമനാൽ സ്ഥാപിതമായി എന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രം(ഐതിഹ്യം)
മുൻകൂട്ടി വാഹനം ബുക്കുചെയ്തിരുന്നത് ഏറ്റവും പ്രയോജനപ്പെട്ടു. അദ്ധ്യാപകർ രാവിലെ ഒന്നാം പീര്യഡിൽ കുട്ടികളെ യാത്രയ്ക്കായി ക്രമീകരിച്ചു നിർത്തി. അവർ ചിട്ടയോടെ വാഹനത്തിൽ കയറി.സ്‌കൂളിൽനിന്നും ഏകദേശം രണ്ടു കിലോമീറ്റർ മാത്രം അകലെ സ്ഥിതിചെയ്യുന്ന ക്ഷേത്രമൈതാനിയിലെത്തി.തുടർന്ന് വാണിഭ സ്ഥലത്തിന്റെ സ്റ്റാളുകളിൽ അദ്ധ്യാപകരോടൊപ്പം കയറിയിറങ്ങി.പകൽ സമയത്ത് തിരക്കില്ലാതിരുന്നത് ഒരനുഗ്രഹമായി.
പഴമയുടെ ഓർമ്മയുംപേറി എല്ലാ കർക്കിടകത്തിലും മുടക്കമില്ലാതെ നടക്കുന്ന ഒരു തുറന്ന കമ്പോളമാണ് ഈ ക്ഷേത്രമൈതാനിയിൽ കാണുന്നത്. പറയിപെറ്റ പന്തിരുകുലത്തിലെ മക്കളിൽ രണ്ടാമനായ പാക്കനാരുടെ വിൽപ്പനയെ ഓർമ്മപ്പെടുത്തി പായ , മുറം, കുട്ട,ചട്ടി, കലം,ചിരട്ടത്തവി എന്നുവേണ്ട പഴയകാലത്തെ സകല വീട്ടുപകരണങ്ങളും ഇവിടെ ലഭ്യമായതിനാൽ പഴയകാലത്തെ കച്ചവടത്തെ മനസ്സിലെത്തിക്കുന്ന ഒരുത്സവമാണിത്. സാധനങ്ങൾ വിലപേശി വാങ്ങാം !
എന്നാലിന്ന് ആധുനിക കച്ചവടസാധനങ്ങൾ ഈ കമ്പോളത്തിലും സ്ഥാനം പിടിച്ചുകഴിഞ്ഞു. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഇവിടെയെല്ലാം എത്തിക്കഴിഞ്ഞു.എങ്കിലും യന്ത്രസഹായത്താലല്ലാതെ അധ്വാനിച്ചുണ്ടാക്കുന്ന ഓരോ വസ്തുവിനും ഇവിടെ വില നിശ്ചയിക്കുന്നത് ഉൽപ്പാദകൻതന്നെയാണ്. പണ്ടും അങ്ങനെത്തന്നെയായിരുന്നു.
നെയിൽ പോളിഷ് പുരട്ടിക്കൊടുക്കുന്ന ടീച്ചർ
കുട്ടികൾ ആഹ്ലാദഭരിതരായിരുന്നു.
സാധനങ്ങൾ വാങ്ങാൻ അദ്ധ്യാപകരുടെ മേൽനോട്ടം ഉണ്ടായിരുന്നു.
യഥാർത്ഥ കച്ചവടത്തിൽ കുട്ടികൾ നേരിട്ട് പങ്കാളികളായി...!
നിത്യോപയോഗസാധനങ്ങൾ ഇതാ ഇവിടെയുണ്ട്...!
ഇപ്പോൾ വാങ്ങിയ തെറ്റാലി പ്രയോഗിക്കുന്ന കുട്ടികൾ
മോതിരക്കച്ചവടക്കാരനായ ഒരപ്പൂപ്പൻ
മാലയും വളയും വിലപേശി വാങ്ങുന്ന കുട്ടികൾ
പാക്കിൽ സംക്രമ വാണിഭം പതിവുപോലെ കർക്കിടകം ഒന്നിന് തന്നെ തുടങ്ങി. ഐതിഹ്യത്തിലെ പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്ന വരരുചി-പഞ്ചമി ദമ്പതികളുടെ മക്കളിൽ രണ്ടാമനായ പാക്കനാരെ ചുറ്റിപ്പറ്റിയുള്ള ചരിത്രമാണ് പാക്കിൽ സംക്രമ വാണിഭത്തിന്റെ അടിസ്ഥാനം.ഒരുമാസത്തോളം
ഈ കമ്പോളം ഇവിടെയുണ്ടാകും. പാക്കിൽ സംക്രമവാണിഭം എന്നാണീ കമ്പോളം
അറിയപ്പെടുന്നത്. പേരൂരിനടുത്തുള്ള സംക്രാന്തിയിലാണ് ഈ കമ്പോളം
മിഥുനമാസത്തിൽ തുടങ്ങുന്നത്.അത് കർക്കിടകം ഒന്നിന് പാക്കിൽ
ക്ഷേത്രമൈതാനിയിലേക്കു സംക്രമിക്കുന്നു. അതിനാൽ സംക്രമവാണിഭം
എന്നറിയപ്പെടുന്നു. പള്ളം ഗവ.യു.പി.സ്‌കൂളിലെ കർക്കിടകമാസത്തിലെ ആദ്യ
പഠനയാത്ര ഇവിടേയ്ക്കാണ് നടത്താറുള്ളത്.
കൂടുതൽ വിവരങ്ങൾക്കായി ലിങ്ക് അമർത്തുക. "Link"
Location: KOTTAYAM,KERALA,INDIA
Valayil Kadavu Rd, Chingavanam, Kerala 686007, India
Subscribe to:
Posts (Atom)
School Protection Committee 2021
Members