“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Sunday, September 30, 2018

ഒക്ടോബർ മാസത്തിലെ ദിനങ്ങൾ

ഒക്ടോബർ മാസത്തിലെ ദിനങ്ങൾ

  • ഒക്ടോബർ 1 - ലോകവൃദ്ധദിനം
  • ഒക്ടോബർ 1 - ലോക പച്ചക്കറി ദിനം
  • ഒക്ടോബർ 1 - ലോക സംഗീത ദിനം
  • ഒക്ടോബർ 1 - ലോകരക്തദാന ദിനം
  • ഒക്ടോബർ 2 - അന്താരാഷ്ട്ര അഹിംസാ ദിനം ഗാന്ധിജയന്തി 
  • ഒക്ടോബർ 2 - ദേശീയ സേവനദിനം
  • ഒക്ടോബർ 3 - ലോകപ്രകൃതി ദിനം
  • ഒക്ടോബർ 3 - ലോകആവാസ ദിനം
  • ഒക്ടോബർ 4 - ലോകമൃഗക്ഷേമദിനം
  • ഒക്ടോബർ 5 - ലോകഅധ്യാപക ദിനം
  • ഒക്ടോബർ 6 - ലോകഭക്ഷ്യസുരക്ഷാ ദിനം
  • ഒക്ടോബർ 6 - ലോകവന്യജീവി ദിനം
  • ഒക്ടോബർ 8 - ദേശീയ വ്യോമസേനാ ദിനം
  • ഒക്ടോബർ 9 - ലോകതപാൽ ദിനം
  • ഒക്ടോബർ 10 - ദേശീയ തപാൽ ദിനം
  • ഒക്ടോബർ 10 - ലോക മാനസികാരോഗ്യദിനം
  • ഒക്ടോബർ 12 - ലോകകാഴ്ചാ ദിനം
  • ഒക്ടോബർ 13 - ലോക കലാമിറ്റി നിയന്ത്രണ ദിനം
  • ഒക്ടോബർ 13 - സംസ്ഥാന കായിക ദിനം
  • ഒക്ടോബർ 14 - ലോക സൗഖ്യ ദിനം
  • ഒക്ടോബർ 14 - വേൾഡ് സ്റ്റാന്റേർഡ് ദിനം
  • ഒക്ടോബർ 15 - ലോക വെള്ളച്ചൂരൽ ദിനം
  • ഒക്ടോബർ 15 - അന്ധ ദിനം
  • ഒക്ടോബർ 15 - ഹാൻഡ് വാഷിംഗ് ദിനം
  • ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം
  • ഒക്ടോബർ 17 - ദാരിദ്ര്യനിർമ്മാർജ്ജന ദിനം
  • ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം
  • ഒക്ടോബർ 28 - അന്താരാഷ്ട്ര ആനിമേഷൻ ദിനം
  • ഒക്ടോബർ 30 - ലോക സമ്പാദ്യ ദിനം
  • ഒക്ടോബർ 31 - ലോക പുനരർപ്പണ ദിനം

Thursday, September 27, 2018

Tuesday, September 25, 2018

കണ്ണ് പരിശോധന

കണ്ണ് പരിശോധന നടത്തി.
ഇന്ന് നാട്ടകം പ്രൈമറി  ഹെൽത്ത് സെന്ററിലെ നേത്ര പരിശോധന വിദഗ്ധർ പള്ളം ഗവ,യു.പി.സ്‌കൂളിലെത്തി കുട്ടികളുടെ കണ്ണ് പരിശോധന നിർവഹിച്ചു.



ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP

ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP ൽ അംഗമാകുന്നതിനായി ജീവനക്കാരുടെ വിവരശേഖരണം ഓൺലൈൻ വഴി നടത്തുന്നത് അവസാനിപ്പിച്ചു

CLICK HERE
  • സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP ൽ  അംഗമാകുന്നതിനായി ജീവനക്കാരുടെ വിവരശേഖരണം ഓൺലൈൻ വഴി നടത്തുന്നത് അവസാനിപ്പിച്ചു.  
  • വിവരശേഖരണം ഇനി ഓഫ്‌ലൈൻ പ്രൊഫോർമ വഴി നടത്തും. എല്ലാ സ്ഥാപന മേലധികാരിമാരും തങ്ങളുടെ അധികാരപരിധിയിലുള്ള ജീവനക്കാരുടെ വിവരശേഖരണം തന്നിരിക്കുന്ന പ്രൊഫോർമ വഴി ശേഖരിക്കേണ്ടതും അവ എക്സൽ ഫോർമാറ്റിൽ തയ്യാറാക്കി ബന്ധപ്പെട്ട നോഡൽ ഓഫീസർക്ക് കൈമാറാറേണ്ടതുമാണ്.  
  • ഇതിനകം MEDISEP പോർട്ടലിൽ ഓൺലൈനായി നൽകിയവരും ഒരിക്കൽ കൂടി പ്രൊഫോർമ വഴി വിവരങ്ങൾ സ്ഥാപന മേലധികാരിക്ക് നൽകേണ്ടതാണ്. 
  • വിവരങ്ങൾ കൈമാറേണ്ട അവസാനതീയതി : 2018 NOVEMBER 30
ജീവനക്കാർ തയ്യാറാക്കി നൽകേണ്ട പ്രൊഫോർമ, സ്ഥാപന മേലധികാരി തയ്യാറാക്കേണ്ട എക്സൽ ഷീറ്റ്, എക്സൽ ഷീറ്റ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്, FAQ , സർക്കുലർ എന്നിവ ചുവടെ..

Medisep Registration method revised. Circular and guidelines published on 07.08.2018
Medisep Registration -Proforma for data collection of employees
Medisep Registration -Excel sheet for data consolidation
Medisep Registration -Help file for Excel sheet consolidation
Medisep Registration-Frequently Asked Questions

Wednesday, September 19, 2018

അറിയിപ്പ് 


           പ്രളയക്കെടുതി  മൂലം നഷ്‌ടമായ അധ്യയന ദിനങ്ങൾ ക്രമീകരിക്കുന്നതിനു വേണ്ടി 22-09-2018 ശനിയാഴ്ച  കോട്ടയം റവന്യൂ  ജില്ലയിലെ എല്ലാ സ്കൂളുകൾക്കും പ്രവൃത്തിദിനമായി രിക്കുന്നതാണ്.

Sunday, September 16, 2018

Ozone Day

ലോക ഓസോൺ ദിനം Ozone Day
ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളി യാണ്‌ ഓസോൺ പാളി. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ്‌ അൾട്രാവയലറ്റ് രശ്മികൾ.ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കി.മീറ്റർ ഉയരത്തിലാണ്‌ ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാം.
 1913 ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാരായ ചാൾസ് ഫാബ്രി, ഹെൻറി ബിഷൺ എന്നിവരാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്. ബ്രിട്ടീഷുകാരനായ ജി.എം.ബി. ഡൊബ്സൺ ഇതിന്റെ ഘടനയെയും ഗുണങ്ങളെയും പറ്റി മനസ്സിലാക്കി, അദ്ദേഹം സ്പെക്ട്രോഫോമീറ്റർ വികസിപ്പിച്ചെടുത്തു, ഇതുപയോഗിച്ച് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കുവാൻ സാധിക്കും. 1928 നും 1958 നും ഇടയി അദ്ദേഹം ലോകവ്യാപകമായി ഓസോൺ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഘല സ്ഥാപിക്കുകയുണ്ടായി. അത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം തലയ്ക്ക് മീതെയുള്ള അന്തരീക്ഷത്തിലെ ഓസോണിന്റെ ആകെ അളവിനെ ഡോബ്സൺ യൂണിറ്റ് എന്നു വിളിക്കുന്നു.എല്ലാവർഷവും സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു. 
         സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റിനെ മൂന്നായി തരം തിരിച്ചിരിക്കുന്നു---UV-A, UV-B, UV-C എന്നിങ്ങനെ. UV-A എന്നതു് 315 മുതൽ 400 നാനോമീറ്റർ (nanometre, nm) വരെ തരംഗദൈർഘ്യമുള്ള ഭാഗമാണു്. UV-B എന്നതു് 280 nm മുതൽ 315 nm വരെയും UV-C എന്നതു് 100 nm മുതൽ 280 nm വരെയുമാണു്. ഇവയിൽ UV-C ഓക്സിജൻ തന്മാത്രകളിൽ പതിക്കുമ്പോൾ അവ വിഘടിച്ചു് രണ്ടു് ഓക്സിജൻ പരമാണുക്കളായി വേർതിരിയാൻ ഇടയാക്കുന്നു. എന്നാൽ വായുവിൽ മിക്ക മൂലകങ്ങളുടെയും പരമാണുവിനു് ഒറ്റയ്ക്കു് നിലനിൽക്കാനാവില്ല. ഓക്സിജന്റെ കാര്യത്തിൽ അതു് മറ്റൊരു തന്മാത്രയുമായി കൂടിച്ചേർന്നു് ഓസോൺ തന്മാത്ര ഉണ്ടാവുകയാണു് ചെയ്യുന്നതു്. ഈ പ്രക്രിയ കണ്ടുപിടിച്ചതു് സിഡ്നി ചാപ്മാൻ (Sydney Chapman, 1888-1970) എന്ന ഗണിതജ്ഞനാണു്.
       ഭൂമിയുടെ ഉപരിതലത്തിനു സമീപം മറ്റു രീതികളിലും ഓസോൺ ഉണ്ടാകുന്നുണ്ടു്. മിന്നലാണു് അതിനു് ഹേതുവാകുന്ന ഒരു കാര്യം. മിന്നൽ എന്നതു് വൈദ്യുത സ്പാർക്കാണല്ലോ. അതുപോലെ മറ്റു വൈദ്യുത സ്പാർക്കുകളും ഓസോൺ ഉല്പാദിപ്പിക്കുന്നുണ്ടു്. വൈദ്യുത മോട്ടോറുകളാണു് ഒരു ഉദാഹരണം. ലിഫ്റ്റുകളിലും മറ്റും ഉപയോഗിക്കുന്ന വലിയ മോട്ടോറുകൾ കൂടുതൽ ഓസോൺ ഉല്പാദിപ്പിക്കുന്നു. മോട്ടോറുകളെ കൂടാതെ ഓസോൺ ഉല്പാദിപ്പിക്കുന്ന യന്ത്രങ്ങളാണു് ഫോട്ടോകോപ്പിയറുകൾ, ടെലിവിഷൻ സെറ്റുകൾ, ലേസർ പ്രിന്ററുകൾ, തുടങ്ങി പ്രവർത്തനത്തിനു് ഉയർന്ന വോൾട്ടേജ് ഉപയോഗിക്കുന്നവ. ഓസോൺ കണ്ടുപിടിച്ചതുതന്നെ ഒരു വൈദ്യുതയന്ത്രത്തിൽ നിന്നാണല്ലോ.
                   ഇതുകൂടാതെ, മനുഷ്യരുടെ മറ്റു ചില പ്രവൃത്തികളും ഓസോൺ ഉണ്ടാവാൻ കാരണമാകുന്നുണ്ടു്. നൈട്രജന്റെ ഓക്സൈഡുകൾ, കാർബൺ മോണോക്സൈഡ്, മീഥേൻ പോലത്തെ എളുപ്പത്തിൽ ബാഷ്പീകരിക്കുന്ന ചില ജൈവരാസവസ്തുക്കൾ എന്നിവ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ പ്രതിപ്രവർത്തിക്കുമ്പോഴാണു് ഓസോണുണ്ടാകുന്നതു്. പ്രധാനമായി നഗരപ്രദേശങ്ങളിലാണു് ഇത്തരം രാസവസ്തുക്കൾ ഉണ്ടാകുന്നതു്. എങ്കിലും കിലോമീറ്ററുകൾ ദൂരെ വരെ ഇവ എത്തിച്ചേരാറുണ്ടു്. ഇങ്ങനെയുണ്ടാകുന്ന ഓസോൺ "ഫോട്ടോക്കെമിക്കൽ സ്മോഗ്" (photochemical smog) എന്ന പേരിലറിയപ്പെടുന്ന വായുമലിനീകരണത്തിനു് കാരണമാകാറുണ്ടു്. ഓസോൺ ഒരു ഹരിതഗൃഹവാതകവുമാണു്. കൂടുതൽ ഓസോൺ അടങ്ങിയ വായു ശ്വസിക്കുന്നതു് ശ്വാസകോശരോഗങ്ങൾക്കു് കാരണമാകാം. ആസ്ത്മ ഉള്ളവർക്കു് അതു് അധികരിക്കാൻ സാദ്ധ്യതയുണ്ടു്. രക്തധമനികൾക്കും ഹൃദയത്തിനുപോലും പ്രശ്നങ്ങളുണ്ടാകാൻ ഇതു് കാരണമാകാമത്രെ.
ഓസോൺ പാളിയുടെ നാശനം ഇപ്പോൾ മനുഷ്യൻ നേരിടുന്ന ഒരു പ്രധാന വിപത്തായി മാറിയിരിക്കുകയാണ്. നൈട്രസ് ഓക്സൈഡ്(NO), നൈട്രിക് ഓക്സൈഡ്(N2O), ഹൈഡ്രോക്സിൽ(OH), അറ്റോമിക ക്ലോറിൻ(Cl), ബ്രോമിൻ(Br) എന്നിവ ഓസോൺ പാളിയുടെ നാശനത്തിനു കാരണമാകുന്നു. മനുഷ്യ നിർമ്മിതങ്ങളായ ക്ലോറോഫ്ലൂറോ കാർബൺ(CFC), ബ്രോമോഫ്ലൂറോ കാർബൺ എന്നിവയാണ് ഇന്ന് ഓസോണിന് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത്.[3] അടുത്തായി ഹൈഡ്രോ ക്ലോറോഫ്ലൂറോ കാർബൺ ഇനത്തിൽ വരുന്ന വസ്തുക്കളും ഓസോൺ പാളിയുടെ നശീകരണത്തിനു കാരണമായി കണ്ടെത്തിയിട്ടുണ്ട്.

Friday, September 14, 2018

ഇന്ന് ഡെങ്കു ഉറവിട നശീകരണ ദിനം നടത്തി


പള്ളം ഗവ.യു.പി.സ്‌കൂളിൽ ഇന്ന് ഡെങ്കു ഉറവിട നശീകരണ ദിനം നടത്തി. രാവിലെ നാട്ടകം പ്രൈമറി ഹെൽത് സെന്ററിലെ സിസ്റ്റർമാർ സ്‌കൂളിൽ എത്തുകയും കുട്ടികൾക്കും അദ്ധ്യാപകർക്കും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾ ഒത്തുചേർന്ന് 11 .30 മുതൽ പരിസര ശുചീകരണം നടത്തി. വിദ്യാലയപരിസരത്തുണ്ടായിരുന്ന ഒഴിഞ്ഞ കുപ്പികൾ ചിരട്ടകൾ പഴയ പാത്രങ്ങൾ  എന്നിവ ഒരു കമ്പുപയോഗിച്ചു തടുത്തുകൂട്ടിയതിനു ശേഷം മാലിന്യക്കുഴിയിലിട്ടു കത്തിച്ചു. വിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകരും കുട്ടികളും ഈ പരിപാടിയിൽ ആദ്യാവസാനം സജീവമായി പങ്കെടുത്തു.


आज विश्व हिंदी दिवस

आज विश्व हिंदी दिवस  

Wednesday, September 5, 2018

ദേശീയ അദ്ധ്യാപകദിനം - സെപ്റ്റംബർ 5

ദേശീയ അദ്ധ്യാപകദിനം 
1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു 
ഡോ. എസ്‌. രാധാകൃഷ്ണൻ എന്ന 
സർവേപള്ളി രാധാകൃഷ്ണൻ
 .                                                                                                                                                        ഭാരതീയ തത്ത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു.ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ്‌ അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾതന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന്‌ നിദർശനമാണ്‌... വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു.

1954-ൽ അദ്ദേഹത്തിന് ഭാരതരത്ന ബഹുമതി ലഭിച്ചു.ബ്രിട്ടനിൽ നിന്നും നൈറ്റ് ബാച്ചിലർ എന്ന സ്ഥാനം ലഭിക്കുകയുണ്ടായി. ഇന്ത്യ സ്വതന്ത്രയായതിനുശേഷം സർ പദവി രാധാകൃഷ്ണൻ തിരിച്ചേൽപ്പിച്ചു.ഭാരതത്തിന്റെ സംസ്കാരത്തെക്കുറിച്ചുള്ള രചനകൾ മുൻനിർത്തി, ടെംപ്ലേട്ടൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
മദ്രാസിന്(ഇപ്പോൾ ചെന്നൈ) 64 കിലോമീറ്റർ വടക്കുകിഴക്ക് തിരുത്തണി എന്ന സ്ഥലത്തുള്ള ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് രാധാകൃഷ്ണൻ ജനിച്ചത്. തെലുങ്കായിരുന്നു മാതൃഭാഷ. സർവേപ്പള്ളി വീരസ്വാമിയും,സീതമ്മയുമായിരുന്നു മാതാപിതാക്കൾ. ആറു മക്കളായിരുന്നു ഈ ദമ്പതികൾക്കുണ്ടായിരുന്നത്. ഒരു പെൺകുട്ടിയും അഞ്ച് ആൺകുട്ടികളും. തിരുത്തണിതിരുവള്ളൂർ‍,തിരുപ്പതി എന്നിവിടങ്ങളിലായി ബാല്യകാലം ചെലവഴിച്ചു. ഒരു ജമീന്ദാരുടെ കാര്യസ്ഥനായിരുന്നു വീരസ്വാമി.
തിരുത്താണിയിലുള്ള പ്രൈമറി ബോർഡ് വിദ്യാലയത്തിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ദരിദ്രമായിരുന്നു കുടുംബപശ്ചാത്തലം എങ്കിലും പഠനത്തിൽ സമർത്ഥനായിരുന്നതിനാൽ ലഭിച്ച സ്കോളർഷിപ്പുകളുടെ സഹായത്തോടെ അദ്ദേഹത്തിന് വിദ്യാഭ്യാസം തുടരാനായി . 1896 ൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി തിരുപ്പൂരിലുള്ള ഹെർമാൻസ്ബർഗ് ഇവാഞ്ചലിക്കൽ ലൂഥർ മിഷൻ സ്കൂളിൽ ചേർന്നു. ഉപരിപഠനത്തിനായി വെല്ലൂർ വൂർസ് കോളേജിൽ ചേർന്നുവെങ്കിലും പിന്നീട് അവിടെ നിന്നും മദ്രാസ് ക്രിസ്ത്യൻ കോളേജിലേക്കു മാറി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഫിലോസഫി ഐഛികവിഷയമായെടുത്ത് ബി.എ ജയിച്ചു. ബിരുദാനന്തരബിരുദത്തിനു അതേ വിഷയം തന്നെയാണ് തിരഞ്ഞെടുത്തത്. മദ്രാസ് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. ഉയർന്ന മാർക്കുകൾ ഉണ്ടായിരുന്നിട്ടും ഓക്സ്ഫഡ് സർവ്വകലാശാലയിൽ പഠിക്കുവാനുള്ള തന്റെ ആഗ്രഹം കുടുംബത്തിന്റെ അവസ്ഥയോർത്ത് അദ്ദേഹം ബലികഴിക്കുകയായിരുന്നു. വലിയ കൂട്ടുകുടുംബത്തിന്റെ മുഴുവൻ ബാദ്ധ്യതയും രാധാകൃഷ്ണന്റെ ചുമലിലായിരുന്നു.

രാധാകൃഷ്ണൻ തന്റെ പതിനാറാമത്തെ വയസ്സിൽ അകന്ന ബന്ധുകൂടിയായ ശിവകാമു എന്ന പെൺകുട്ടിയെ വിവാഹം ചെയ്തു. അഞ്ചു പെൺകുട്ടികളും, ഒരാൺകുട്ടിയുമുണ്ടായിരുന്നു ഈ ദമ്പതികൾക്ക്. 1956 ൽ രാധാകൃഷ്ണന്റെ ഭാര്യ മരിച്ചു. അദ്ദേഹത്തിന്റെ ഏക മകൻ സർവേപ്പള്ളി ഗോപാൽ അറിയപ്പെടുന്നൊരു ചരിത്രകാരൻ കൂടിയാണ്.
അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.
കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962-ൽ ഒരു ദേശീയ അദ്ധ്യാപകക്ഷേമനിധി ഏർപ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അദ്ധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായം നല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങൾ. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാകുന്നു. സമൂഹം അദ്ധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങൾ.
സർക്കാർ തലത്തിൽനിന്ന് ഉടലെടുത്ത ഈ നിർദ്ദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പിൻതുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം. ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻ സഹായകമാണ്.
അസ‍ർബൈജാൻ, ബൾഗേറിയ, കാനഡ, എസ്തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, നെതർലാണ്ട്, പാകിസ്താൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങൾ സെപ്തംബർ 5 ഔദ്യോഗികമായി അദ്ധ്യാപകദിനമായി ആചരിച്ചു വരുന്നു.

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS