ബ്ലൈസ് പാസ്കല്‍
ചരിത്രത്തിന്റെ
ചില നാഴികക്കല്ലുകള്‍ .അതില്‍ പ്രധാനിയായിരുന്നു ബ്ലൈസ് പാസ്കല്‍ എന്ന
ഗണിത ശാസ്ത്രഞ്ജന്‍ .ഇന്ന് ജൂണ്‍ 19 . ഇത് പോലുള്ള ഒരു ദിവസമായിരുന്നു
ഫ്രാന്‍സില്‍ പാസ്കല്‍ ജനിച്ചത് . അതുപോലുള്ള മറ്റൊരു ഓഗസ്റ്റ് 19 ന്
അദ്ദേഹം ഈ ലോകത്തോട് യാത്ര പറയുകയും ചെയ്തു .1623 മുതല്‍ 1662 വരെയുള്ള 39
വര്‍ഷക്കാലത്തെ ജീവിതത്തിനുള്ളില്‍ ശാസ്ത്ര ലോകത്തിനും ആത്മീയ ലോകത്തിലും
പല സംഭാവനകളും അദ്ദേഹം നല്‍കി .
1642-ന്
പാസ്കല്‍ നിര്‍മ്മിച്ച മെക്കാനിക്കല്‍ കാല്‍ക്കുലേറ്റര്‍ ആണ് ഇന്ന്
നമ്മള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ ആദിമ രൂപം .വാണിജ്യപരമായി വളരെ
വിജയിക്കുവാന്‍ സാധിച്ചില്ല എങ്കിലും ഏകദേശം അമ്പതു മെഷീന്‍ അദ്ദേഹം
നിര്‍മ്മിച്ചു . ഇതില്‍ കണക്ക് കൂട്ടാനും കുറയ്ക്കുവാനും മാത്രമേ
സാധിച്ചിരുന്നുള്ളൂ . ഈ ആധുനികയുഗത്തില്‍ , കമ്പ്യൂട്ടര്‍ ഇല്ലാത്ത ഒരു
ലോകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കുവാന്‍ കൂടി കഴിയില്ല .അവിടെയാണ്
നമ്മള്‍ പാസ്കലിനെ സ്മരിക്കുന്നത് .
No comments:
Post a Comment