“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Thursday, June 26, 2014

ഇന്ന് ലോക മയക്കുമരുന്ന് വിരുദ്ധദിനം

ലോക മയക്കുമരുന്ന് വിരുദ്ധദിനം


മാറുന്ന ലഹരിവഴികള്‍



മയക്കുമരുന്നുകള്‍ കൊടും ദുരിതത്തിലേക്കും മരണത്തിലേക്കുമുള്ള കുറുക്കുവഴിയാണ്. കൊക്കെയ്‌നും കറുപ്പും പോലുള്ളവയാണ് ലഹരിയുടെ വഴികളില്‍ ഇതുവരെ ദുരിതം വിതച്ചിരുന്നത്. 'ആംഫെറ്റമീന്‍' പോലുള്ള ഉത്തേജകമരുന്നുകളും ഡോക്ടര്‍മാര്‍ കുറിപ്പടിയില്‍ എഴുതി നല്കുന്ന ചില മരുന്നുകളും ലഹരിക്കായി ദുരുപയോഗം ചെയ്യുന്നതിന്റെ തോത് ലോകമെങ്ങും വര്‍ധിക്കുകയാണ്.

മയക്കുമരുന്നുപയോഗവും കള്ളക്കടത്തും സംബന്ധിച്ച് യു.എന്‍. പുറത്തിറക്കിയ 'വേള്‍ഡ് ഡ്രഗ് റിപ്പോര്‍ട്ട് 2010'-ലാണ് ഈ കാര്യം പറയുന്നത്. പുതിയ മയക്കുമരുന്നുകള്‍ ആധിപത്യം സ്ഥാപിക്കുന്നതിനൊപ്പം, അവ എത്തുന്ന മാര്‍ഗങ്ങളും മാറുകയാണെന്ന് മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു. ഇന്റര്‍നെറ്റ് നല്കുന്ന പുത്തന്‍ സാധ്യതകള്‍ ഉപയോഗിച്ചാണത്രെ ലോകത്തിപ്പോള്‍ വന്‍തോതില്‍ നിയമവിരുദ്ധ മയക്കുമരുന്ന് കച്ചവടം നടക്കുന്നത്. അത്തരത്തില്‍ മയക്കുമരുന്ന് വില്പന നടത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യയും മുന്‍നിരയിലുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


ലോകത്ത് മൂന്നു മുതല്‍ നാലു കോടി വരെ ആളുകള്‍ ആംഫെറ്റമീന്‍ പോലുള്ള ഉത്തേജകമരുന്നുകള്‍ ലഹരിക്കായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് കണക്ക്. ഇത്തരക്കാരുടെ എണ്ണം താമസിയാതെ കൊക്കെയ്ന്‍, കറുപ്പ് എന്നിവ ഉപയോഗിക്കുന്നവരുടെ സംഖ്യയെ കടത്തിവെട്ടുമെന്ന്, 'യു.എന്‍. ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം' (യു.എന്‍.ഒ.ഡി.സി.) പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു. കൊക്കെയ്ന്‍, കറുപ്പ് മുതലായ പരമ്പരാഗത മയക്കുമരുന്നുകള്‍ കൊളംബിയ, അഫ്ഗാനിസ്താന്‍ പോലുള്ള പ്രദേശങ്ങളില്‍നിന്ന് കള്ളക്കടത്തു വഴി വേണം ലോകമെങ്ങും എത്തുവാന്‍. എന്നാല്‍ ആംഫെറ്റമീന്‍ പോലുള്ള ഉത്തേജകമരുന്നുകള്‍ ഏത് ഫാര്‍മസ്യൂട്ടിക്കല്‍ ലബോറട്ടറിയിലും നിര്‍മിക്കാം. ഏതു പ്രദേശത്തും വിതരണം ചെയ്യാം.


നിയമവിരുദ്ധമായി ഇന്റര്‍നെറ്റ് ഫാര്‍മസികള്‍ വഴി മയക്കുമരുന്ന് കച്ചവടം നടത്തുന്ന ലോകത്തെ പ്രമുഖ കേന്ദ്രങ്ങളിലൊന്നായി ഇന്ത്യ മാറിയതായി, വിയന്ന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'അന്താരാഷ്ട്ര നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡ്' (ഐ.എന്‍.സി.ബി.) അടുത്തിടെ വ്യക്തമാക്കുകയുണ്ടായി. ഇന്റര്‍നെറ്റ് വഴി ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ച്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആംഫെറ്റമീന്‍ പോലുള്ള ഉത്തേജകമരുന്നുകള്‍ ഇന്ത്യയില്‍നിന്ന് വന്‍തോതില്‍ കയറ്റിയയയ്ക്കുന്നതായി ഐ.എന്‍.സി.ബി.യുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.


സമീപകാലം വരെ മയക്കുമരുന്ന് കച്ചവടത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍ സമ്പന്നരാഷ്ട്രങ്ങള്‍ ആയിരുന്നെങ്കില്‍, ഇപ്പോള്‍ അത് ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്ട്രങ്ങളായി മാറുകയാണെന്ന് യു.എന്‍. പറയുന്നു. ഇന്ത്യയില്‍ ഏഴു കോടിയിലേറെ പേര്‍ മയക്കുമരുന്നിന് അടിമകളായുണ്ട് എന്നാണ് കണക്ക്. പുതിയ മയക്കുമരുന്നുകളും പുതിയ വിതരണ മാര്‍ഗങ്ങളും രംഗത്തെത്തുന്ന സ്ഥിതിക്ക്, മയക്കുമരുന്നിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ പുത്തന്‍ വെല്ലുവിളിയാണ് നേരിടുന്നത്.


No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS