“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, June 27, 2014

ഹെലൻ കെല്ലർ ജന്മദിനം

ഹെലൻ  കെല്ലർ 

ജനനം,കുടുംബം

1880 ജൂൺ 27-ന്‌ അമേരിക്കയിലെ വടക്കൻ അലബാമയിലെ ഒരു ചെറുനഗരത്തിലാണ്‌ ഹെലൻ കെല്ലറുടെ ജനനം.[1]സ്വിറ്റ്‌സർലന്റിൽ നിന്ന്‌ അമേരിക്കയിലേയ്ക്ക്‌ കുടിയേറിപ്പാർത്തവരായിരുന്നു ഹെലന്റെ മുൻഗാമികൾ.[2].അച്ഛൻ ആർതർ.എച്ച്‌.കെല്ലർ,ഒരു സൈനികോദ്യോഗസ്ഥനായിരുന്നു. അമ്മ kate ആഡംസ്‌ വീട്ടമ്മയും.കുടുംബത്തിലെ ആദ്യത്തെ കുഞ്ഞെന്ന പരിഗണന കൊച്ചു ഹെലന്‌ എപ്പോഴും ലഭിച്ചിരുന്നു. മുത്തശ്ശി ഹെലൻ എവററ്റിന്റെ സ്മരണാർത്ഥമാണ്‌ ഹെലന്‌ ആ പേരു ലഭിച്ചത്‌. സാമ്പത്തിക ഭദ്രതയുള്ളതായിരുന്നു ഹെലന്റെ കുടുംബം.വലിയ വീടും ഉദ്യാനവും അവർക്കുണ്ടായിരുന്നു."ഐവി ഗ്രീൻ" എന്നറിയപ്പെട്ടിരുന്ന ഉദ്യാനത്തിലായിരുന്നു ഹെലന്റെ ബാല്യം.[3]

രോഗം

പത്തൊൻപതു മാസം വരെ ഹെലൻ നല്ല ആരോഗ്യമുള്ള പെൺകുട്ടിയായിരുന്നു. 1882 ഫെബ്രുവരി[4]യിലാണ്‌ അന്ധതയ്ക്കും ബധിരതയ്ക്കും കാരണമായ മസ്തിഷ്കജ്വരം കൊച്ചു ഹെലനെ ബാധിച്ചത്‌.കുഞ്ഞു മരിച്ചു പോകുമെന്നു ഡോക്ടർ വിധിയെഴുതിയെങ്കിലും,ഹെലന്‌ വെളിച്ചവും ശബ്ദവുമില്ലാത്ത ഒരു രണ്ടാം ജന്മം ലഭിച്ചു.ഒന്നും കേൾക്കാത്തതിനാൽ കുഞ്ഞ്‌ ഒന്നും പറയാനും പഠിച്ചില്ല.'വ',;വ' എന്ന ശബ്ദം മാത്രമേ അവൾക്ക്‌ ഉണ്ടാക്കാൻ സാധിച്ചിരുന്നുള്ളൂ.

വിദ്യാഭ്യാസം

കുട്ടിക്കാലത്ത്‌ താൻ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തയാണെന്ന്‌ ഹെലൻ അറിഞ്ഞിരുന്നില്ല.പുറത്തു പോകാൻ അവൾക്കിഷ്ടമായിരുന്നു.മറ്റുള്ളവരുടെ സാന്നിദ്ധ്യം അവൾ ആസ്വദിച്ചിരുന്നു.അപൂർവ്വം ചില സന്ദർഭങ്ങളിൽ,മറ്റുള്ളവർക്ക്‌ തനിക്കില്ലാത്ത എന്തോശക്തി,വായ തുറന്ന്‌ സംസാരിക്കാനുള്ള കഴിവുണ്ടെന്നു തിരിച്ചറിയുമ്പോൾ അവൾ അസ്വസ്തയായി ചില ശബ്ദങ്ങളുണ്ടാക്കൻ ശ്രമിയ്ക്കുകയും,കരഞ്ഞു കൊണ്ട്‌ വീടിനുള്ളിലാകെ ഓടി നടക്കുകയും ചെയ്തിരുന്നു.[5]
അമ്മയുമായും,സമപ്രായക്കാരിയായ മാർത്താവാഷിംഗ്ടൺ എന്ന കുട്ടിയോടും ആശയവിനിമയം നടത്താൻ അവൾക്കു കഴിഞ്ഞിരുന്നു.വളരുന്തോറും ആശയവിനിമയം നടത്താനുള്ള അവളുടെ ആഗ്രഹം വർദ്ധിച്ചു.പലപ്പോഴും അവൾ അമ്മയുടെ കൈവെള്ളയിൽ മുഖമമർത്തി മനസ്സിലെ കൊടുങ്കാറ്റടങ്ങുന്നതുവരെ കരയുമായിരുന്നു.അക്കാലത്ത്‌ ചാൾസ്‌ ഡിക്കൻസ്‌ എഴുതിയ അമേരിക്കൻ നോട്സ്‌ എന്ന പുസ്തകത്തിലെ ബധിരയായ പെൺകുട്ടിയുടെ പോരാട്ടങ്ങളുടെ കഥ അമ്മ,കറ്റ്‌ ആഡംസിന്‌ ചെറു പ്രതീക്ഷ നൽകി.പടുവികൃതിയായിരുന്ന മകളുടെ സ്വഭാവം നന്നാക്കാൻ അവൾക്ക്‌ വിദ്യാഭ്യാസം നൽകാൻ അവർ തീരുമാനിച്ചു.[6]
ഹെലന്‌ ആറു വയസ്സായപ്പോൾ ബാൾട്ട്‌മൂറിലെ ഡോക്ടർ ഷിസോമിന്റെ നിർദ്ദേശപ്രകാരം[7] ഹെലന്റെ മാതാപിതാക്കൾ പ്രശസ്ത ശാസ്ത്രജ്ഞൻ അലക്സാണ്ടർ ഗ്രഹാംബെല്ലിനെ കണ്ടു.ഡോ:ബെൽ,അവരെ ബോസ്റ്റണിലെ പാർക്കിൻസ്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ മൈക്കേൽ അനാഗ്നോസിന്റെ അടുത്തേക്കയച്ചു[8].ഹെലനെ പഠിപ്പിക്കാൻ ഒരു അദ്ധ്യാപികയെ ഏർപ്പാടാക്കാമെന്ന്‌ അദ്ദേഹം വാക്കു നൽകി.
തന്റെ പിൽക്കാലജീവിതം മാറ്റിമറിച്ച ആ ദിവസത്തെക്കുറിച്ച്‌ ഹെലൻ അനുസ്മരിക്കുന്നു.
Thus I came up out of Egypt and stood before Sinai, and a power divine touched my spirit and gave it sight, so that I beheld many wonders. And from the sacred mountain I heard a voice which said, "Knowledge is love and light and vision."[9]

ആനി സള്ളിവനുമൊത്ത്‌:


Keller and Sullivan in 1898

1887 മാർച്ച്‌ 3[10]-ാ‍ം തീയതിയാണ്‌ ആനി സള്ളിവൻ അദ്ധ്യാപികയായി ഹെലന്റെ വീട്ടിലെത്തിയത്‌.ഐറിഷ്‌ വംശജയായിരുന്ന ആനിയ്ക്ക്‌ ഹെലനെക്കാൾ 14 വയസ്സ്‌ കൂടുതലുണ്ടായിരുന്നു.ദേഷ്യക്കാരിയും കുസൃതിയുമായിരുന്ന ഹെലനെ പഠിപ്പിയ്ക്കാൻ അവർക്കു valare പാടുപെടേണ്ടി വന്നു.
ഒരു ദിവസം രാവിലെ,ഒരു പാവയുമായി ഹെലന്റെ അടുത്തെത്തിയ ആനി,പാവ നൽകിയ ശേഷം അവളുടെ കൈയിൽ "d-o-l-l" എന്നെഴുതി.വിരലുകൾ കൊണ്ടുള്ള ആ 'കളി'യിൽ താത്പര്യം തോന്നിയ ഹെലൻ, അത്‌ ആവർത്തിയ്ക്കാൻ ശ്രമിച്ചു.അങ്ങനെ തന്റെ ജീവിതത്തിലാദ്യമായി ഹെലൻ ഒരു വാക്കു പഠിച്ചു.49 വർഷം നീണ്ടു നിന്ന ഗുരുശിഷ്യബന്ധത്തിന്റെ തുടക്കമായിരുന്നു അത്‌.പതുക്കെപ്പതുക്കെ,'പിൻ','ഹാറ്റ്‌' ,'വാട്ടർ','മഗ്ഗ്‌', തുടങ്ങിയ പല വാക്കുകളും അവൾ ഹൃദിസ്ഥമാക്കി.പ്രകൃതിയും,മഴയും,ഇലകളുടെ ശബ്ദവുമെല്ലാം അവളെ സന്തോഷവതിയാക്കി.മാല കോർക്കാനും,മരത്തിൽ കയറാനും,പട്ടം പറത്താനും അവൾ പഠിച്ചു.

ഒരു വർഷം നീണ്ടപരിശീലനത്തിനുശേഷം നിത്യജീവിതവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ വസ്തുക്കളെയും കുറിച്ച്‌ ഹെലൻ മനസ്സിലാക്കി."The doll is in the bed" തുടങ്ങിയ ചെറുവാക്യങ്ങളും അക്കാലത്ത്‌ പഠിച്ചു.ബ്രെയിലി ലിപി വശത്താക്കിയതോടെ ഗണിതവും, ഇംഗ്ലീഷും,ഫ്രഞ്ചും,സസ്യശാസ്ത്രവും, ജന്തുശാസ്ത്രവുമെല്ലാം ഹെലൻ അനായാസം സ്വായത്തമാക്കി.ഹെലനും ആനിയും തമ്മിലുള്ള ആത്മബന്ധവും അക്കാലത്ത്‌ ദൃഢമായി.

ഔപചാരിക വിദ്യാഭ്യാസം


ഹെലൻ കെല്ലർ ബിരുദം നേടിയശേഷം,1904-ലെ ചിത്രം
1888-ൽ ഹെലൻ ബോസ്റ്റണിലെ പെർക്കിൻസ്‌ ഇൻസ്റ്റിറ്റിയൂട്ടിൽ ചേർന്നു.ഡയറക്ടറായിരുന്ന മൈക്കൽ അനാഗ്നോസുമായുള്ള സുദീർഘമായ സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്‌.ഹെലനിലൂടെ ഇൻസ്റ്റിറ്റിയൂട്ടിന്റെ പെരുമ വർദ്ധിയ്ക്കുമെന്ന്‌ പലരും വിശ്വസിച്ചു.എങ്കിലും ഹെലന്റെ ബാല്യകാലകൗതുകങ്ങൾ പ്രശസ്തി മൂലം നഷ്ടപ്പെടുമെന്ന്‌ ആനി ഭയന്നു.1894ൽ അവരിരുവരും ന്യൂയോർക്കിലെ ബധിരർക്കായുള്ള റൈറ്റ്‌ ഹാമറൺ വിദ്യാലയത്തിലേയ്ക്കു പോയി.അപ്പോഴും വ്യക്തമായി സംസാരിയ്ക്കാൻ ഹെലനു കഴിഞ്ഞിരുന്നില്ല.എങ്കിലും ഇംഗ്ലീഷിൽ അവർ അഗാധ പാണ്ഡിത്യം നേടി.14ആം വയസ്സിൽ കേംബ്രിഡ്ജിലെ പെൺകുട്ടികൾക്കുള്ള സ്കൂളിൽ ചേർന്നു.ആനിയുടെ സഹായത്തോടെ കൈയിലെഴുതിയും,പുസ്തകങ്ങൾ ബ്രെയിലി ലിപിയിലാക്കിയും ചരിത്രം,ഫ്രഞ്ച്‌,ജർമൻ,ലാറ്റിൻ,ഇംഗ്ലീഷ്‌,ഗണിതം എന്നിവയിൽ പ്രാവീണ്യം നേടി.1900-ൽ റാഡ്ക്ലിഫ്‌ കോളേജിലേയ്ക്കുള്ള പ്രവേശനപരീക്ഷയിൽ ഉന്നതവിജയം നേടി.24-ആം വയസ്സിൽ ബിരുദവും ലഭിച്ചു.
ആനി പ്രശസ്തിയ്ക്കുവേണ്ടി ഹെലനെക്കൊണ്ട്‌ കൂടുതൽ കാര്യങ്ങൾ ചെയ്യിക്കുന്നുവെന്നും,ഹെലനെ അത്ഭുതസ്ത്രീയായി ചിത്രീകരിയ്ക്കുന്നുവെന്നുമുള്ള ആരോപണങ്ങൾ അക്കാലത്ത്‌ രൂക്ഷമായി.അത്തരം ആരോപണങ്ങൾക്കുള്ള മറുപടികൂടിയായിരുന്നു ഹെലന്റെ വിജയം.

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS